twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹം എന്നെ എടുത്ത് കൊണ്ട് നിന്ന് അഭിനയിച്ചു, ഋഷി കപൂറിനെ കുറിച്ച് മീനാക്ഷി

    |

    ഋഷി കപൂറിന്റെ മനോഹരമായ ഓർമകളാണ് സഹപ്രവർത്തകർ പങ്കുവെയ്ക്കുന്നത്. അദ്ദേഹത്തെ സ്നേഹത്തെ കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ഋഷി കപൂറിനൊടൊപ്പമുളള മികച്ച നിമിഷങ്ങൾ പങ്കുവെച്ച് മലയാളി താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇപ്പോഴിത നടനോടൊപ്പമുള്ള മികച്ച അഭിനയ നിമിഷങ്ങൾ പങ്കുവെചച്ച് ബാലതാരം മീനാക്ഷി. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'ദ് ബോഡി' എന്ന ഹിന്ദി സിനിമയിൽ അഭിനയിക്കാൻ മൊറീഷ്യസിൽ എത്തിയപ്പോഴാണ് മീനാക്ഷി ഇതിഹാസ താരത്തെ ആദ്യമായി കാണുന്നത്..

    meenashi-rishi kapoor

    ഇനിയവർ തിരയുക ധോണി എന്ന ബലിയാടിനെയായിരിക്കും, ഇർഫാൻ ഖാന്റെ ട്വീറ്റ് ചർച്ചയാകുന്നുഇനിയവർ തിരയുക ധോണി എന്ന ബലിയാടിനെയായിരിക്കും, ഇർഫാൻ ഖാന്റെ ട്വീറ്റ് ചർച്ചയാകുന്നു

    ഋഷി കപൂറിന്റെ മകളുടെ വേഷമായിരുന്നു മീനാക്ഷിക്ക്. വലിയ പേടിയോടെയാണ് ഷോട്ട് എടുക്കുമ്പോൾ ഞാൻ പോയത്. ആദ്യം തന്നെ അദ്ദേഹം പറഞ്ഞു. കൂടെയുള്ളത് ആരാണെങ്കിലും സ്വന്തം വേഷം നന്നായി അഭിനയിക്കണം. മറ്റെല്ലാവരോടും ഹിന്ദി സംസാരിച്ചെങ്കിലും എന്നോട് ഇംഗ്ലിഷിൽ സംസാരിച്ചു. എനിക്ക് ഹിന്ദി അത്ര അറിയില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായിരിക്കുന്നു. അദ്ദേഹം ആദ്യം തന്നെ എന്റെ പേടി മാറ്റിയിരുകുന്നു.

    റെക്കോഡ് സൃഷ്ടിച്ച് രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോറെക്കോഡ് സൃഷ്ടിച്ച് രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോ

    ആദ്യം ഒരു കാർ അപകടത്തിന്റെ സീൻ ഷൂട്ട് ചെയ്യണം.കാർ മരത്തിൽ തൂങ്ങിക്കിടക്കുന്ന സീൻ എടുക്കണം.പലപ്പോഴും അദ്ദേഹം എന്നെ എടുത്ത് നിന്നാണ് ഷൂട്ട് ചെയ്തത്. എനിയ്ക്ക് ആകെ ടെൻഷനായി.പക്ഷേ അദ്ദേഹം വളരെ കൂളായാണ് അതു ചെയ്തത്. അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാൻ പറ്റിയത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. മരണ വാർത്ത അറിഞ്ഞപ്പോൾ ആകെ ഒരു സങ്കടം. ഒരുപാട് സപ്പോർട്ട് ചെയ്ത സ്വന്തം ഒരാൾ വിട്ടുപോയത് പോലെ.

     രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട് രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

    കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഋഷി കപൂർ ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു താരം ഇന്ത്യയിലേയ്ക്ക മടങ്ങി എത്തിയത്. 2018 താരത്തിന് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നത്. 11 മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് നാട്ടിലെയ്ക്ക് തിരികെ എത്തുന്നത്. കഴിഞ്ഞ ദിവസം( ഏപ്രിൽ 29) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. 30 ന് പുലർച്ചെയായിരുന്നു അന്ത്യം

    Read more about: rishi kapoor
    English summary
    Child Actress Meenashi Shared Memory Of Rishi kapoor|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X