മലയാളത്തിലെ ന്യൂജനറേഷന്‍ 'കുട്ടി നായികമാര്‍'

By Meera Balan

മലയാള സിനിമയില്‍ നായികമാരും നായകന്‍ മാരും മാത്രമല്ല ഒട്ടേറെ കുട്ടി താരങ്ങളും ഉണ്ട്. ബേബി ശ്യാലിനിയും ശ്യാമിലിയുമായിരുന്നു ഒരു കാലത്ത് മലയാള സിനിമയിലെ കുട്ടികള്‍. എന്നാല്‍ കാലം മാറിയതോടെ മലയാള സിനിമയില്‍ ഒട്ടേറെ കുട്ടിത്താരങ്ങള്‍ എത്തി. പലരും വളര്‍ന്ന് ഇപ്പോള്‍ മായികമാരും ആയി.

ബേബി സനൂഷയും, ബേബി ഷബ്‌നയും, ബേബി നിവേദിതയും, ബേബി ശരണ്യയുമൊക്കെ ഇപ്പോള്‍ ബേബിമാരല്ല നായികമാരാണ്. നായികമാര്‍ മാത്രമല്ല സുരേഷ് ഗോപി മുതല്‍ വിനീത് കുമാര്‍ വരെ ഒട്ടേറെ താരങ്ങള്‍ ബാല താരങ്ങളായി സിനിമയില്‍ എത്തിയ ഒട്ടേറെ താരങ്ങളുണ്ട്.

മലയാള സിനിമയില്‍ ചിരിപ്പിച്ചും, കരയിപ്പിച്ചും അഭിനയ ശേഷി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്ത പുതിയ ചില കുട്ടി നായികമാരെ പരിചയപ്പെടാം.

ബേബി നയന്‍താര

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളിയ്ക്ക് പരിചിതയാണ് ബേബി നയന്‍താര. മമ്മൂട്ടിയോടൊപ്പം ലൗഡ് സ്പീക്കര്‍, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ നയന്‍താരയുടേത് മികച്ച പ്രകടനമായിരുന്നു

ട്രിവാന്‍ഡ്രം ലോഡ്ജില്‍

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ നയന്‍താരയുടെ പ്രകടനം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു

എസ്തര്‍

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

മലയാളത്തില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിയ്ക്കപ്പെട്ട താരമാണ് എസ്തര്‍. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തില്‍ എസ്തര്‍ എന്ന കൊച്ചുമിടുക്കിയുടെ അഭിനയ ശേഷി മലയാളി പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ദൃശ്യത്തിലും മോഹന്‍ലാലിനും മീനയ്ക്കുമൊപ്പം ഈ കൊച്ച് മിടുക്കി തിളങ്ങി

ബേബി അനിഘ

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

കഥ തുടരുന്നു, റേസ് എന്നിങ്ങനെ ഒത്തിരി നല്ല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ബേബി അനിഘയ്ക്ക് കഴിഞ്ഞു.

സേതു ലക്ഷ്മി

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

അഞ്ചു സുന്ദരികള്‍ എന്ന ചിത്രത്തിലെ സേതുലക്ഷ്മിയെ അവതരിപ്പിച്ചതിലൂടെ അഭിനയം തനിയ്ക്ക് വഴങ്ങുമെന്ന് ഈ താരം തെളിയിച്ചു

ദിയ സെലന്‍

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

മലയാള സിനിമയ്ക്ക് അടുത്തിടെ കിട്ടിയ കുട്ടി താരമാണ് ദിയ സെലന്‍

 മങ്കി പെന്‍

മലയാളത്തിലെ 'കുട്ടി നായികമാരെ' കാണേണ്ടേ?

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെയാണ് ദിയ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X