'ആൾക്കാർ തിരിച്ചറിയാത്തതിൽ മുമ്പ് വിഷമം തോന്നിയിരുന്നു, എആർഎമ്മിനുശേഷം എല്ലാവരും തിരിച്ചറിഞ്ഞ് തുടങ്ങി'

വ്യത്യസ്തമായ വേഷങ്ങളാല്‍ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് അഞ്ജലി നായര്‍. മികച്ച നടിക്കുന്ന അം​ഗീകാരങ്ങൾ അടക്കം സ്വന്തമാക്കിയിട്ടുള്ള നടി മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഞ്ജലി രണ്ടാമതും വിവാഹിതയായതും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. യുട്യൂബ് ചാനലിലൂടെയും സോഷ്യൽമീഡിയ പേജിലൂടെയും അഞ്ജലി വിശേഷങ്ങള്‍ പങ്കിടാറുണ്ട്.

സംവിധായകനായ അജിത്തും മക്കളായ ആവണിയും ആദ്വികയും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം. സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമായ അനീഷ് ഉപാസനയെയായിരുന്നു അഞ്ജലി ആദ്യം വിവാഹം ചെയ്തത്. ആ ബന്ധത്തിലുള്ള മകളാണ് ആവണി. അമ്മയേയും അച്ഛനേയും പോലെ ആവണിയും സിനിമയിൽ സജീവമാണ്.

Child Artist Baby Avani

ഇപ്പോൾ മലയാളത്തിൽ ഏറ്റവും തിരക്കുള്ള ബാലതാരങ്ങളിൽ ഒരാളാണ് ആവണി. കൈക്കുഞ്ഞായിരിക്കുമ്പോൾ അ‍ഞ്ച് സുന്ദരികൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു ആവണിയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് സന്തോഷം, ഫീനിക്സ് അടക്കം നിരവധി സിനിമകളിൽ ഭാ​ഗമായി. ആവണിയുടെ ഏറ്റവും പുതിയ റിലീസ് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണമാണ്.

എആർഎമ്മിൽ അഭിനയിച്ചശേഷമാണ് തന്നെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് പറയുകയാണിപ്പോൾ ബേബി ആവണി. അമ്മ അ‍ഞ്ജലി നായർക്കൊപ്പം കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആവണി. ഞാൻ സാധാരണ എവിടെയങ്കിലും പോയി കഴിഞ്ഞാൽ ആൾക്കാർ എന്നെ തിരിച്ചറിയാറില്ല.

അപ്പോൾ ഞാൻ വിചാരിക്കും ഇവർ എന്താണ് എന്നെ തിരിച്ചറിയാത്തതെന്ന്. പക്ഷെ അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തശേഷം കുട്ടി എആർഎമ്മിലുള്ളതല്ലേയെന്ന് ചോദിച്ച് തിരിച്ചറിയാൻ തുടങ്ങി. അതിൽ എനിക്ക് നല്ല സന്തോഷമുണ്ട്. പിന്നെ സിനിമ നല്ല ഹിറ്റാണ്. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്ത് തുടങ്ങിയശേഷം എന്റെ ഫാമിലി മെമ്പേഴ്സ് എല്ലാം ഇടയ്ക്കിടെ സിനിമ എടുത്ത് കാണും എന്നാണ് ആവണി പറഞ്ഞത്. പിന്നീട് മകളെ കുറിച്ച് സംസാരിച്ചത് അഞ്ജലിയായിരുന്നു.

എആർഎം ഇറങ്ങിയശേഷം ഫീനിക്സ് അതേ ലെവലിലേക്ക് വന്നു. ഫീനിക്സിനെ പറ്റി പലർക്കും അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാവരും അന്വേഷിച്ച് ചെന്ന് കാണുന്നുണ്ട്. ഫീനിക്സ് കണ്ടിട്ടുണ്ടല്ലോയെന്നും പറയാൻ തുടങ്ങി എന്നാണ് മകളെ കുറിച്ച് സംസാരിക്കവെ അഞ്ജലി പറഞ്ഞത്. ആവണിയുടെ വീഡിയോ വൈറലായതോടെ എആർഎമ്മിനേക്കാൾ ആവണിയുടെ മികച്ച പ്രകടനം കണ്ടത് ഫീനിക്സിലാണെന്നാണ് ആരാധകരുടെ കമന്റുകൾ.

Child Artist Baby Avani

ഒരു കൊച്ചു കുട്ടി എങ്ങനെ പ്രേതം ശരീരത്തിൽ പ്രവേശിച്ചതുപോലെ അഭിനയിക്കുന്നുവെന്ന് ഓർത്ത് അത്ഭുതം തോന്നുന്നു. ആവണി അതിശയിപ്പിച്ച് കളഞ്ഞു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. പെൻഡുലം, രണ്ടാം പകുതി, മണൽ പക്ഷികൾ തുടങ്ങിയവയാണ് ആവണി അഭിനയിച്ച മറ്റ് സിനിമകൾ. ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രം വീര ധീര സൂരനിലും ആവണി അഭിനയിച്ചിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം ചിത്രത്തില്‍ എത്തുക. വീര ധീര സൂരൻ സിനിമയുടെ ടീസര്‍ ഒമ്പതിന് പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X