»   » സൂപ്പര്‍ താരങ്ങളുടെ മകള്‍, സംസ്ഥാന പുരസ്‌കാര ജേതാവ്!!! പക്ഷെ ഇപ്പോള്‍ എവിടെ ഈ ബാലതാരം???

സൂപ്പര്‍ താരങ്ങളുടെ മകള്‍, സംസ്ഥാന പുരസ്‌കാര ജേതാവ്!!! പക്ഷെ ഇപ്പോള്‍ എവിടെ ഈ ബാലതാരം???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയിലേക്ക് അഭിനേതാക്കള്‍ വരുന്നതും പോകുന്നതും വളരെ വേഗമാണ്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ഒരു മാറ്റം സംഭവിക്കുന്നത് നയികമാരുടെ കാര്യത്തിലാണ്. എന്നാല്‍ ബാലതാരങ്ങളും സിനിമയില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. ബാലതാരങ്ങളായി എത്തി മുന്‍നിര നായികമാരായവര്‍ നമ്മുടെ മുന്നിലുള്ളപ്പോഴാണ് ഈ ബാലതാരങ്ങളൊക്കെ എവിടെ പോയി എന്ന് നമ്മള്‍ അന്വേഷിക്കുക.

ബ്ലസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി സിനിമയിലേക്ക് എത്തിയ ബാലതാരമായിരുന്നു ബേബി നിവേദിത. അഞ്ച് കൊല്ലം മാത്രം സിനിമയില്‍ സജീവമായി നിന്ന താരത്തേക്കുറിച്ച് പിന്നീട്  ഒരു വിവരവും ഇല്ല. നിവേദിതയുടെ സഹോദരി നിരഞ്ജനയും ബാലതാരമായി സിനിമയില്‍ ഉണ്ടായിരുന്നു.

ബ്ലസ്സിയുടെ കണ്ടെത്തല്‍

സംവിധായകന്‍ ബ്ലസ്സിയുടെ കണ്ടെത്തലായിരുന്നു നിവേദിത എന്ന ഈ ബാലതാരം. മമ്മൂട്ടി നായകനായി എത്തിയ പളുങ്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു ബേബി നിവേദിത അഭിനയിച്ചത്.

ആറ് ചിത്രങ്ങള്‍

2006ല്‍ സിനിമയിലെത്തിയ ബേബി നിവേദിത അഞ്ച് വര്‍ഷം കൊണ്ട് ആകെ അഭിനയിച്ചത് ആറ് ചിത്രങ്ങളില്‍ മാത്രമായിരുന്നു. ഇതില്‍ അവസാന വര്‍ഷമായിരുന്നു മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചത്.

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം

ബേബി നിവേദിത വേഷമിട്ട എല്ലാ ചിത്രങ്ങളും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരേക്കൂടാതെ തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കൊപ്പവും ബേബി നിവേദിത വേഷമിട്ടു.

സംസ്ഥാന പുരസ്‌കാരം

2009ല്‍ പുറത്തിറങ്ങിയ കാണാ കണ്‍മണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നിവേദിതയെ തേടി എത്തിയിരുന്നു. ഹൊറര്‍ വിഭാഗത്തിലുള്ള ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു നിവേദിത അഭിനയിച്ചത്.

നിരഞ്ജനയും നിവേദിതയും

വിജയന്‍ പ്രസീത ദമ്പതികളുടെ മകളായി കണ്ണൂരിലാണ് നിവേദിത ജനിച്ചത്. നിവേദിതയുടെ സഹോദരി നിരഞ്ജനയും മലയാളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ബാലതാരമായിരുന്നു. എന്നാല്‍ നിരഞ്ജനയും ഇപ്പോള്‍ അഭിനയ രംഗത്തില്ല.

ഇപ്പോള്‍ എവിടെ

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു ബേബി നിവേദിത ഇപ്പോള്‍ അബുദാബിയിലാണ്. അവിടെ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിയിലെ ജീവനക്കാരനാണ് നിവേദിതയുടെ പിതാവ് വിജയന്‍. അച്ഛന്റെ ജോലി തിരക്കുകളാണ് നിവേദിതയെ സിനിമയില്‍ നിന്നും അകറ്റിയത്.

സിനിമയിലേക്ക് തിരകെ

2009ല്‍ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രത്തിലാണ് നിവേദിത ഒടുവില്‍ അഭിനയിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം നിവേദിത അഭിനയ രംഗത്തേക്ക് തിരികെയെത്തുമെന്നാണ് മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

English summary
State award winner child artist Baby Niveditha is not active in acting. She is now at Abudabi with her family. She had acted only in six movies including a Tamil movie with Vijay.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam