»   » മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകത്തു നിന്നും പ്രേക്ഷക ഹൃദയങ്ങളിലേക്ക്‌ പിച്ച വെച്ച്‌ കയറിയ പല ബാലതാരങ്ങളും പിന്നീട്‌ നായികമാരായി നമ്മുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്‌.

തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ്‌ ഊഞ്ഞാലിടാം..." എന്ന പാട്ട്‌ ഒരിക്കല്‍ എങ്കിലും മൂളിയിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. വലിയ പൊട്ടും അഴിച്ചിട്ട മുടിയുമായി ഈ പാട്ടു പാടി അഭിനയിച്ച പൂര്‍ണിമ ജയറാമിനൊപ്പം ആ പാട്ടിലുള്ള രണ്ട്‌ കുട്ടികളെയും നമ്മള്‍ നെഞ്ചേറ്റി. 1982ല്‍ ഓളങ്ങള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിന്റെ മകനായി സിനിമാ ജീവിതം തുടങ്ങിയ അഞ്‌ജു താഴ്‌വാരത്തില്‍ (1990) മോഹന്‍ലാലിന്റെ നായികയായി. കാട്ടുകുതിര, നീലഗിരി, പണ്ടു പണ്ടൊരു രാജകുമാരി... ആ യാത്ര അങ്ങനെ നീണ്ടുപോയി.

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

"തുമ്പി വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ്‌ ഊഞ്ഞാലിടാം..." എന്ന പാട്ട്‌ ഒരിക്കല്‍ എങ്കിലും മൂളിയിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. വലിയ പൊട്ടും അഴിച്ചിട്ട മുടിയുമായി ഈ പാട്ടു പാടി അഭിനയിച്ച പൂര്‍ണിമ ജയറാമിനൊപ്പം ആ പാട്ടിലുള്ള രണ്ട്‌ കുട്ടികളെയും നമ്മള്‍ നെഞ്ചേറ്റി. 1982ല്‍ ഓളങ്ങള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിന്റെ മകനായി സിനിമാ ജീവിതം തുടങ്ങിയ അഞ്‌ജു താഴ്‌വാരത്തില്‍ (1990) മോഹന്‍ലാലിന്റെ നായികയായി. കാട്ടുകുതിര, നീലഗിരി, പണ്ടു പണ്ടൊരു രാജകുമാരി... ആ യാത്ര അങ്ങനെ നീണ്ടുപോയി.

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌ (1983) എന്ന ചിത്രത്തിലൂടെ ഈ മാമാട്ടി നമ്മുടെ മനസ്സ്‌ കീഴടക്കി എന്നു പറഞ്ഞാല്‍ അത്‌ ഒട്ടും അതിശയോക്തി ആവില്ല. പിന്നീടങ്ങോട്ട്‌ ബേബി ശാലിനിയുടെ ജൈത്ര യാത്രയായിരുന്നു. ഈ കൊച്ചു മിടുക്കിക്കു വേണ്ടി മാത്രം തിരക്കഥയൊരുങ്ങി.

1997ല്‍ അനിയത്തിപ്രാവിലെ മിനിയെ കണ്ട്‌ മലയാളികള്‍ മൂക്കത്ത്‌ വിരല്‍ വെച്ചു,"ഇതു നമ്മുടെ ബേബി ശാലിനി തന്നെ?"

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

1989ല്‍ എംടി - ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ്‌ സിനിമയായ ഒരു വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയുടെ (മാധവി) കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ജോമോളുടെ ചലച്ചിത്ര അരങ്ങേറ്റം. പിന്നീട്‌ പഞ്ചാബി ഹൗസില്‍ ദിലീപിന്റെ കാമുകിയായി എത്തിയ ജോമോള്‍ മയില്‍പ്പീലിക്കാവില്‍ (1998) ആണ്‌ നായികയാവുന്നത്‌.

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

1986ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ ദീപമോളെ എല്ലാര്‍ക്കും അറിയാം. അതിലെ "രാരീ രാരീരം രാരോ..." എന്ന ഗാനം മലയാളിക്ക്‌ മറക്കാനാവില്ല. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ബാല എന്ന പ്ലസ്റ്റുകാരിയെ കണ്ടപ്പോള്‍ അത്‌ ഗീതു തന്നെ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു നമുക്ക്‌.

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

1991ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായ്‌ എന്ന ചിത്രത്തില്‍ ചെറിയ ഒരു റോളില്‍ അഭിനയിച്ച കുട്ടി കാവ്യ മലയാള സിനിമയുടെ മുഖശ്രീ ആയി മാറും എന്ന്‌ അന്ന്‌ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പിന്നീട്‌ പാവം ഐഎ ഐവാച്ചനിലും, അഴകിയ രാവണിലും എല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌ത കാവ്യ ലാല്‍ ജോസിന്റെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999) ആദ്യംമായി നായികയായി. പിന്നെ കാവ്യക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

സ്വന്തമായി എഴുതി പുറത്തിറക്കിയ കാവ്യദളങ്ങള്‍ എന്ന ആല്‍ബത്തില്‍ ഒരു പാട്ടിന്‌ സംഗീതം നല്‍കുകയും, ഒരെണ്ണം പാടുകയും ചെയ്യുന്നതുവരെ എത്തി നില്‍ക്കുന്നു ഈ കാവ്യ ജീവിതം.

മലയാളത്തിലേക്ക്‌ പിച്ചവെച്ച്‌ വന്ന നായികമാര്‍

2000ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദാദ സാഹിബിലൂടെയാണ്‌ സനുഷ എന്ന സുന്ദരിക്കുട്ടി തന്റെ അഞ്ചാം വയസ്സില്‍ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്‌. 2012ല്‍ എത്തുമ്പോള്‍ മിസ്‌റ്റര്‍ മരുമകനില്‍ ദിലീപിന്റെ നായികയായാണ്‌ നമ്മള്‍ സനുഷയെ കണ്ടത്‌. തുടക്കം അത്ര കേമമായി എന്ന്‌ പറയാന്‍ പറ്റില്ലെങ്കിലും, സനുഷയുടെ ഇനിയുള്ള യാത്ര കൂടുതല്‍ മികച്ച അവസരങ്ങളിലേക്കായിരിക്കും എന്നു പ്രതീക്ഷിക്കാം...

English summary
There are many child artists who has become very successful heroins in Malayalam film industry. Anju, Shalini, Jomol, Geethu Mohandas, Kavya Madhavan and Sanusha are some prominent examples.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam