'ആൾക്കൂട്ടം നിൽക്കുന്നു... പ്രണയം കാണിക്കണം, കയ്യും കാലും വിറച്ചു കരഞ്ഞു, ആരും തിരിച്ചറിഞ്ഞില്ലെങ്കിൽ വിഷമം'

മൈ ഡിയർ കുട്ടിച്ചാത്തൻ അടക്കമുള്ള സിനിമകളിലൂടെ പ്രശസ്തയായ ബാലതാരമാണ് ബേബി സോണിയ. പിന്നീട് ബേബി സോണിയ വളർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും നായികയും സഹനടിയുമായെല്ലാം അഭിനയിച്ചു. തമിഴ്, മലയാളം സിനിമകളിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച സോണിയ അന്ന് ഏറെ തിരക്കുള്ള ബാലതാരമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ നിരവധി ബാലതാരങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുമുണ്ട്.

വെറും മൂന്ന് വയസ് മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ തുടങ്ങിയ സോണിയയ്ക്ക് സിനിമയാണ് എല്ലാം. മാത്രമല്ല നിരവധി ലെജന്റുകളുടെ സിനിമകളിൽ ഭാ​ഗമാകാനും സോണിയയ്ക്ക് സാധിച്ചു. മൈ ഡിയർ കുട്ടിച്ചാത്തനിലെ അഭിനയത്തിന് ദേശീയ തലത്തിൽ വരെ സോണിയയ്ക്ക് അം​ഗീകാരങ്ങൾ കിട്ടി. ഇപ്പോഴിതാ മുതിർന്നശേഷം ആദ്യ അഭിനയിച്ച വെങ്കലം സിനിമയിലെ അനുഭവം പങ്കുവെക്കുകയാണ് നടി.

Child Artist Sonia
Photo Credit: Sonia Bose / Instagram

സോണിയയുടെ വർഷങ്ങൾ പഴക്കമുള്ള അഭിമുഖം അമൃത ടിവിയുടെ യുട്യൂബ് ചാനലിലൂടെയാണ് വീണ്ടും പുറത്ത് വന്നത്. ആദ്യമായി പ്രണയ സീനുകളിൽ അഭിനയിക്കേണ്ടി വന്നപ്പോൾ ഭയന്ന് വിറച്ചുവെന്ന് സോണിയ പറയുന്നു. ഭരതൻ സാർ വെങ്കലത്തിലേക്ക് വിളിച്ചപ്പോൾ ഭയത്തോടെയാണ് പോയത്. അദ്ദേഹം പ്രശസ്തനായൊരു സംവിധായകനാണല്ലോ. പുള്ളി വിളിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വിളിച്ചത്.

മനോജേട്ടൻ, ഉർവശി ചേച്ചി, മുരളിയേട്ടൻ തുടങ്ങി വലിയ താരങ്ങളായിരുന്നു സെറ്റിൽ ഏറെയും. ഞാൻ മാത്രമായിരുന്നു ചെറിയ കുട്ടി. ഫ്രഷറുമായിരുന്നു. പടം തീരുന്നത് വരെ ടെൻഷനായിരുന്നു. ബാലതാരം ലേബലിൽ നിന്നും മാറി മുതിർന്നശേഷം ചെയ്യുന്ന ആദ്യ സിനിമയായതുകൊണ്ട് ലവ് സീനൊക്കെ ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടി. കരഞ്ഞ് ഒരു പരുവമായിരുന്നു.

ബാലതാരമായിരുന്നപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ലല്ലോ. നമ്മൾ എന്ത് ചെയ്താലും അക്സപ്റ്റ് ചെയ്യുമായിരുന്നു. ഒരു വലിയ ആൾക്കൂട്ടം ഷൂട്ടിങ് കാണാൻ എത്തിയിട്ടുണ്ട്. അവരെല്ലാം നോക്കി നിൽക്കെ വേണം കെട്ടിപിടിക്കാനും ലവ് സീനുകൾ അഭിനയിക്കാനും. കയ്യും കാലും വിറയ്ക്കുമായിരുന്നു. എങ്ങനെയോവാണ് അഭിനയിച്ച് തീർത്തത്.

മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചപ്പോഴും ഞങ്ങൾ അ‍റിഞ്ഞുകൊണ്ടല്ല പല സംഭവങ്ങളും ഷൂട്ട് ചെയ്തത്. നവോദയയിലുള്ള സ്റ്റുഡിയോയിൽ വെച്ച് തന്നെ മൈ ഡിയർ കുട്ടിച്ചാത്തന്റെ റഷ് വീഡിയോയും ത്രീഡിയുമെല്ലാം കാണാൻ ഞങ്ങൾക്ക് അവസരം കിട്ടിയിരുന്നു. പിന്നീട് എഡിറ്റ് പൂർത്തിയായി കണ്ടപ്പോൾ അടിപൊളി എക്സ്പീരിയൻസായിരുന്നു.

Child Artist Sonia
Photo Credit: Sonia Bose / Instagram

ത്രി‍ഡി വിഷ്വലുകൾ വരുമ്പോൾ റിയലായി തോന്നി അതിന് അനുസരിച്ച് ഞാനും പെരുമാറുമായിരുന്നു, ഭയപ്പെടുമായിരുന്നു എല്ലാ പ്രേക്ഷകരേയും പോലെ എന്ന് സോണിയ പറയുന്നു. ആരാധകരുടെ സ്നേഹപ്രകടനങ്ങൾ ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും നടി പറഞ്ഞു. ആൾക്കൂട്ടം ഇഷ്ടമല്ലെന്ന് ആർട്ടിസ്റ്റുകൾ പറയുന്നുണ്ടെങ്കിൽ അത് വെറുതെയണെന്നെ ഞാൻ പറയൂ. ഏത് താരമാണെങ്കിലും പുറത്ത് പോയി കഴിയുമ്പോൾ ആളുകൾ തിരിച്ചറിയുന്നില്ലെങ്കിലുള്ള വിഷമം ഉണ്ടല്ലോ...

ആൾക്കൂട്ടം വരുമ്പോഴുള്ള ബുദ്ധിമുട്ടുകളെക്കാൾ നാല് മടങ്ങാണ്. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുകയും സിനിമ തിരിച്ചറിയുകയും നിങ്ങൾ നന്നായി അഭിനയിച്ചുവെന്ന് പറയുകയും വേണം. ഇത് തന്നെയാകും എല്ലാ നടിമാരും നടന്മാരും ആ​ഗ്രഹിക്കുന്നത്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. കുട്ടിക്കാലം മുതൽ ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ടല്ലോ. പിന്നെ വളർന്നപ്പോൾ എന്റെ മുഖത്തിന് വലിയ മാറ്റം വന്നിട്ടുമില്ല.

അതുകൊണ്ട് ആളുകൾ വേ​ഗം തിരിച്ചറിയും. പക്ഷെ ഒരു പ്രശ്നമുള്ളത് എല്ലാവരും വന്ന് പരിചയപ്പെടുന്നത് ബേബി സോണിയ അല്ലേയെന്ന് ചോദിച്ചാണ് എന്നതാണ്. ചിലപ്പോൾ അത് കേൾക്കുമ്പോൾ ചമ്മുമെന്നും സോണിയ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ സോണിയ അഭിനയിച്ചിട്ട് കാലങ്ങൾ ഏറെയായി.

More from Filmibeat

Read more about: sonia bose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X