'നന്നായി പെരുമാറാനാണ് മകളെ ഞങ്ങൾ പഠിപ്പിക്കുന്നത്, വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു'

സാറാസ്, കടുവ, 2018 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കുട്ടിതാരമാണ് വൃദ്ധി വിശാൽ. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയെ ഫോളോവേഴ്സും ആരാകരുമുണ്ട് വൃദ്ധിയ്ക്ക്. ഇതിനോടകം വൃദ്ധി മലയാളത്തിൽ മാത്രമല്ല തമിഴിൽ അടക്കം നിരവധി സിനിമകളിൽ അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടെയും മകളാണ് വൃദ്ധി.

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലാണ് വൃദ്ധി ആദ്യം അരങ്ങേറ്റം കുറിച്ചത്. സാറാസ് ആയിരുന്നു ആദ്യ ചിത്രം. വൃദ്ധിക്ക് വിദ്യുദ് എന്നൊരു അനിയൻ കൂടിയുണ്ട്. മില്യൺ കണക്കിന് വ്യൂസാണ് ഓരോ റീൽസിലൂടെയും വൃദ്ധി നേടുന്നത്. ഇപ്പോഴിതാ ജാംങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ കുടുംബസമേതം എത്തി വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് വൃദ്ധി.

Vriddhi Vishal

ക്യാമറ ഓണാക്കി വെച്ച് അഭിനയിക്കാൻ പറഞ്ഞാൽ ഒരു മടിയും കൂടാതെ ചെയ്യുന്ന വൃദ്ധി ആളുകൾക്കിടയിൽ നിൽക്കുമ്പോൾ സംസാരിക്കാൻ മടിക്കുന്ന നാണക്കാരിയാണെന്നാണ് അച്ഛൻ വിശാലും അമ്മ ​ഗായത്രിയും പറയുന്നത്. തന്റെ ഭാ​ഗ്യമാണ് സഹോദരൻ വിദ്യുദെന്നാണ് കുട്ടിത്താരം പറയുന്നത്. തനിക്ക് സിനിമയിൽ അവസരങ്ങൾ വർധിച്ചതും അനിയന്റെ വരവിനുശേഷമാണെന്നും വൃദ്ധി പറയുന്നു.

2018ന്റെ റിലീസിനുശേഷം ആളുകൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയതായും വൃദ്ധി കൂട്ടിച്ചേർത്തു. പിന്നീട് വിശാലും ​ഗായത്രിയുമാണ് മകളെ കുറിച്ചും പുതിയ വിശേഷങ്ങളും പങ്കിട്ടത്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ആ കഥയും ഇരുവരും പങ്കിട്ടു. ആളുകളോട് എങ്ങനെ പെരുമാറണമെന്നതാണ് മകൾക്ക് ഏറെയും പറഞ്ഞ് കൊടുക്കാറുള്ളത്.

കാരണം ഞങ്ങൾ ആർട്ടിസ്റ്റുകൾക്കൊപ്പം ബാക്കിൽ ഡാൻസ് കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ ആറ്റിറ്റ്യൂഡ് പരിപാടികളൊക്കെ നമുക്ക് എക്സ്പീരിയൻസുണ്ട്. അതുകൊണ്ട് വൃ​ദ്ധി ആരോടും അങ്ങനെ പെരുമാറരുതെന്നാണ് ഞങ്ങൾ പ്രധാനമായും പറഞ്ഞ് കൊടുക്കാറുള്ളത്. എളിമയിൽ വളരണം എന്നാണ് വിശാലും ​ഗായത്രിയും പറഞ്ഞത്. പണ്ടുതൊട്ട് ഡാൻസ് ചെയ്യുന്നവരാണ്. രണ്ട് കുട്ടികളുടെ മാതാപിതാക്കളായി എന്ന ഫീലില്ല.

ഞങ്ങൾ നാലുപേരും സുഹൃത്തുക്കളെപോലെയാണ്. അവർക്ക് ‍ഞങ്ങളോട് എന്തും പറയാം. ഞങ്ങളെ പേരാണ് ഇടയ്ക്ക് മക്കൾ വിളിക്കാറുള്ളത്. ഒരു ഒഴുക്കിൽ‌ ഞങ്ങൾ പോവുകയാണ്. മക്കൾ വന്നശേഷമാണ് ഞങ്ങളുടെ ലൈഫ് കളറായതെന്നും വിശാലും ​ഗായത്രിയും പറയുന്നു. ഞങ്ങൾ ഒരു ഡാൻസ് ടീമിലായിരുന്നു വർക്ക് ചെയ്തിരുന്നത്. പിന്നീട് അമൃത ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ മത്സരിച്ചു.

Vriddhi Vishal

അവിടെ വെച്ച് ഒരുമിച്ച് ഡാൻസ് കളിച്ചപ്പോഴാണ് ആദ്യം പരസ്പരം ഒരു സ്പാർക്ക് വന്നത്. അതുവരെ ഞങ്ങൾ ഫ്രണ്ട്സായിരുന്നു. വീട്ടിൽ സമ്മതിക്കാതെയായപ്പോൾ ഞങ്ങൾ ഇറങ്ങിപ്പോയി കല്യാണം കഴിക്കുകയായിരുന്നു. ഞാൻ (വിശാൽ) വീട്ടിൽ പോയി ചോദിച്ചപ്പോൾ നടക്കില്ലെന്ന് പറഞ്ഞ് ​ഗായത്രിയുടെ അമ്മ ആട്ടിയിറക്കി. ഗായത്രിക്ക് താഴെ രണ്ട് അനിയത്തിമാരായിരുന്നു. അവരുടെ പേരിൽ അമ്മ പ്രഷർ ചെയ്തു. പിന്നെ ഞങ്ങൾ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു.

പക്ഷെ ഞങ്ങൾ പങ്കെടുത്തുകൊണ്ടിരുന്ന റിയാലിറ്റി ഷോയിൽ നിന്നും ക്വിറ്റ് ചെയ്യേണ്ടി വന്നു. ഇന്നായിരുന്നുവെങ്കിൽ അത് വലിയ വാർത്തയായേനെ. അന്ന് ഞങ്ങൾക്ക് 23 വയസ് മത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഇൻസ്റ്റ​ഗ്രാം ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ എള്ളോളം തരി പാട്ടിനൊപ്പം കാണേണ്ടി വന്നേനെ.

പത്ത് വർഷമായി. ആ ജേർണി ഞങ്ങൾ ഇടയ്ക്ക് ആലോചിക്കാറുണ്ട്. ഞാൻ (​ഗായത്രി) ഇങ്ങനെയൊക്കെയാകുന്നത് അച്ഛൻ സ്വപ്നം കണ്ടിരുന്നു. പക്ഷെ എനിക്ക് സാധിച്ചില്ല. എന്റെ മകൾക്ക് അതെല്ലാം സാധ്യമായപ്പോൾ അത് കാണാൻ അച്ഛനില്ലാത്തതിന്റെ വിഷമം എനിക്കുണ്ട് ​ഗായത്രി പറഞ്ഞു. ഇപ്പോൾ എല്ലാവരുമായി സെറ്റായിയെന്നും ഇരുവരും കൂട്ടിച്ചേർത്തു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X