മമ്മൂക്കക്ക് പിന്നാലെ പുതിയ ലുക്കിൽ ലാലേട്ടനും! ദൃശ്യം ഗെറ്റപ്പാണോ എന്ന് ആരാധകർ
മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു. മെഗാസ്റ്റാറിന്റെ പുതിയ ലുക്ക് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിക്കുകയായിരുന്നു. മമ്മൂക്കയുടെ പുതിയ ലുക്ക് വൻ ചർച്ച വിഷയമായതിന് പിന്നാലെ മോഹൻലാലിന്റെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ലാലേട്ടന്റെ ലുക്ക് പങ്കുവെച്ചിരിക്കുന്നത്. ലാലേട്ടൻ പുതിയ ലുക്ക്... ചിങ്ങപ്പുലരിയിൽ ലാലേട്ടനൊപ്പം' എന്ന അടിക്കുറിപ്പോടെയാണ് ബാദുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വൈറലായിട്ടുണ്ട്.

ലാലേട്ടന്റെ ദൃശ്യം ഗെറ്റപ്പാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് താടിവെച്ചുള്ള ഗെറ്റപ്പിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ക്ലീൻ ഷേവ് ചെയ്ത് കട്ടി മശീ വെച്ച് കൂടതൽ സുന്ദരനായിട്ടാണ് താരം എത്തിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് സിനിമാ ഭ്രാന്തൻ ഫേസ്ബുക്ക് പേജിൽ താരത്തിന്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. മാസ്ക്ക് വെച്ച ലാലേട്ടന്റെ ഫോട്ടോ ആയിരുന്നു അത്. ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റ പുത്തൻ ചിത്രം എത്തിയിരിക്കുന്നത്. ദൃശ്യം 2 ഷൂട്ടിങ്ങ് സെപ്റ്റബർ 7ന് തൊടുപുഴയിൽ തുടങ്ങാനിരിക്കുകയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. താരത്തിന്റെ പിറനനാൾ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ടീസർ പുറത്ത് വിട്ടത്. മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അന്ന് വീഡിയോ പുറത്തു വന്നത് . ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സർക്കാർ നിർദ്ദേശം അനുസരിച്ച് കൊണ്ടാകും ദൃശ്യം 2ന്റെ ചിത്രീകരണം നടക്കുക.
ദൃശ്യം 2 നെ കുറിച്ചുള്ള ചെറിയ സൂചന സംവിധായകൻ ജീത്തു ജോസഫ് നേരത്തെ തന്നെ നൽകിയിരുന്നു. 2013 ഡിസംബറിലായിരുന്നു ദൃശ്യത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. തിയേറ്ററുകൾ ആഘോഷമാക്കിയ മോഹൻലാൽ ചിത്രമായിരുന്നു ഇത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജിലും സിനിമ കോളങ്ങളിലും ജോർജജ് കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. മോഹൻലാലും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്. റാമിനെ പ്രതീക്ഷിച്ച ആരാധകർക്ക് മുന്നിലേയ്ക്ക് വീണ്ടും ജോർജ്ജ് കുട്ടിയും കുടുംബവും എത്തുകയാണ്.


Click it and Unblock the Notifications