വിലക്കുകൾ മറികടക്കാൻ ചിന്മയി; വൈറലാകുന്ന തഗ് ലൈഫ് ഓഡിയോ ലോഞ്ച് വീഡിയോ എതിരാളികൾക്കുള്ള മറുപടി

തമിഴ് സിനിമാരംഗത്തെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു, ഗായിക ചിന്മയി ശ്രീപാദയും കവിയും ഗാന രചയിതാവുമായ വൈരമുത്തുവും തമ്മിൽ നടന്ന തുറന്ന യുദ്ധം. വൈരമുത്തുവിന്റെ പീഡനകഥകൾ പുറത്തു കൊണ്ടുവരാൻ പ്രധാന കാരണക്കാരിയായ ഗായിക, പിന്നീട് തമിഴ് സിനിമയിലെ പല പൊയ്മുഖങ്ങൾക്ക് നേരെയും പട പൊരുതി. എന്നാൽ, ഈ ധീരമായ നിലപാടിന് പകരം ചിന്മയിക്ക് നൽകേണ്ടി വന്നത്, തന്റെ തമിഴ് കരിയർ തന്നെയാണ്. 2018 മുതൽ തമിഴ് സിനിമയിൽ വിലക്ക് നേരിടുകയാണ് ഗായികയായും, ഡബ്ബിങ് ആർട്ടിസ്റ്റായും പേരെടുത്ത താരം.

എന്നാൽ എല്ലാ വിലക്കുകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വൈറലാവുകയാണ് ചിന്മയിയുടെ തഗ് ലൈഫ് ഓഡിയോ ലോഞ്ച് പ്രകടനം. മണി രത്‌നം ചിത്രത്തിൽ എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ 'മുത്ത മഴൈ' എന്ന പാട്ട് സിനിമയിൽ പാടിയത് ദീ എന്നറിയപ്പെടുന്ന ദീക്ഷിതയാണെങ്കിലും, അത് വേദിയിൽ അവതരിപ്പിച്ചത് ചിന്മയിയാണ്. പ്രശസ്ത ഗായിക സ്റ്റേജിൽ പാടിയ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

വൈറലായി ചിന്മയിയുടെ തഗ് ലൈഫ് ഓഡിയോ ലോഞ്ച് പ്രകടനം

Chinmayi at Thug Life audio launch
Photo Credit: RKFI / Instagram

എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ 'മുത്ത മഴൈ' എന്ന തഗ് ലൈഫിലെ ഗാനം, ചിത്രത്തിന്റെ തമിഴ് വേർഷനിൽ പാടിയിരിക്കുന്നത് ദീ എന്ന ദീക്ഷിതയാണ്. എന്നാൽ കമൽ ഹാസൻ നായകവുന്ന ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി വേർഷനുകളിൽ ഈ പാട്ട് പാടിയിരിക്കുന്നത് ചിന്മയി ശ്രീപാദയാണ്. റഹ്മാന്റെ ഈ നീക്കത്തിൽ നിന്നും, വിലക്ക് നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് തീയറ്ററിലെത്തുന്ന തമിഴ് വേർഷനിൽ ചിന്മയിക്ക് പാടാനാവാത്തതെന്ന് വ്യക്തതമാണ്.

എന്നാൽ, എല്ലാ വിലക്കുകളെയും മറികടന്ന്, 'മുത്ത മഴൈ' തഗ് ലൈഫ് ഓഡിയോ ലോഞ്ച് വേദിയിൽ അവതരിപ്പിക്കാൻ പ്രശസ്ത ഗായികക്ക് ടീം അവസരമൊരുക്കി. പ്രതീക്ഷിച്ചതു പോലെ തന്നെ, തമിഴ് സിനിമാ പ്രേക്ഷകരും, സംഗീത പ്രേമികളും ഒരുപോലെ ചിന്മയിയുടെ പ്രകടനം ഏറ്റെടുത്തു. സോഷ്യൽ മീഡിയ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, പ്രശസ്ത ഗായികയുടെ തഗ് ലൈഫ് ഓഡിയോ ലോഞ്ച് പ്രകടനം ഒഫീഷ്യൽ ആയി യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Chinmayi at Thug Life audio launch
Photo Credit: Saregama Tamil

ചിന്മയി പാടിയ 'മുത്ത മഴൈ' പാട്ട് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ, ഈ പാട്ട് ഒഫീഷ്യൽ ആയി തഗ് ലൈഫ് ഗാനങ്ങളിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉന്നയിക്കുകയാണ് ആരാധകർ. ചിന്മയിയുടെ ആരാധകർ മാത്രമല്ല, തമിഴ് സിനിമയിലെ സംവിധായകൻ വെങ്കട് പ്രഭു ഉൾപ്പെടെയുള്ള പല പ്രമുഖരും, ഗായികക്ക് അഭിനന്ദനങ്ങളും, പരസ്യ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

ചിന്മയിക്ക് ഇനി തമിഴ് സിനിമയിൽ സജീവമാകാൻ കഴിയുമോ?

രാധ രവിയുടെ നേതൃത്വത്തിലുള്ള സംഘടനയായ സൗത്ത് ഇന്ത്യൻ സിനി-ടെലിവിഷൻ ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ, വിവാദങ്ങളെ തുടർന്ന് ചിന്മയിയെ വിലക്കിയിരുന്നു. എന്നാൽ വിലക്ക് വകവവയ്ക്കാതെ എ.ആർ.റഹ്മാനെയും, സംവിധായകൻ ലോകേഷ് കനഗരാജിനെയും പോലെ അപൂർവം ചിലർ, ചിന്മയിക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സന്നദ്ധരായി. റഹ്മാന്റെ 2019ൽ ഇറങ്ങിയ ബിഗിൽ എന്ന ചിത്രത്തിലും, തെലുങ്കു, ഹിന്ദി, മലയാളം ഭാഷകളിലായി പൊന്നിയിൻ സെൽവൻ, ആടുജീവിതം തുടങ്ങിയ ചിത്രങ്ങളിലും ചിന്മയി പാടിയിരുന്നു.

ലോകേഷ് കനഗരാജ് ആവട്ടെ, തന്റെ 2023ൽ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിൽ നായിക തൃഷയ്ക്ക് ഡബ് ചെയ്യുന്നത് ചിന്മയി ആവണമെന്ന് ഉറച്ച തീരുമാനമെടുത്തു. അതിന്റെ പേരിൽ രാധ രവിയും സംഘടനകളും ചിത്രത്തിന്റെ റെക്കോർഡിങ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ വിലക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. എന്നാൽ ആ ശ്രമങ്ങളൊന്നും വിലപ്പോയില്ല. കഴിഞ്ഞ 6 വർഷങ്ങളായി ഇതിനെതിരെ ചിന്മയി പൊരുതുകയാണെങ്കിലും, ഇനിയും ഗായികയെ തമിഴ് സിനിമയിൽ സജീവമാകാൻ സംഘടനകൾ സമ്മതിച്ചിട്ടില്ല.

More from Filmibeat

Read more about: chinmayi ar rahman mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X