'കുടുംബത്തിൽ ഐശ്വര്യം നിറച്ച കുഞ്ഞ്, ശ്രീരാമന്റെ ജന്മനക്ഷത്രത്തിലാണ് പിറന്നത്'; കൊച്ചുമകളെ കുറിച്ച് ചിരഞ്ജീവി

നടൻ രാംചരൺ തേജയ്ക്കും ഭാര്യ ഉപാസന കാമിനേനിക്കും ഇന്ന് പുലർച്ചെയാണ് പെൺകുഞ്ഞ് പിറന്നത്. ചിരഞ്ജീവിയുടെ കുടുംബത്തിലേക്ക് ഇളംതലമുറക്കാരി വന്ന സന്തോഷത്തിലാണ് തെലുങ്ക് സിനിമാ ലോകം. രാംചരണിന്റെ ആരാധകർ കൊച്ചു രാജകുമാരിയുടെ വരവ് ​ഗംഭീരമായി ആഘോഷിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഉപാസനയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. താരം അഡ്മിറ്റാകാൻ എത്തുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് താരദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെ പുറത്തുവിട്ടത്.

2023 ജൂൺ 20ന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് ഉപാസന കാമിനേനിക്കും രാംചരണിനും ഒരു പെൺകുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നായിരുന്നു മെഡിക്കൽ ബുള്ളറ്റിൻ. രാംചരണിന്റെ മാലാഖയെ കാണാൻ ആശുപത്രിയിലേക്ക് തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരുടെ ഒഴുക്കാണ്. കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് അല്ലു അർജുനും ഭാര്യ സ്നേഹയും ദമ്പതികളേയും കുഞ്ഞിനേയും കാണാനെത്തിയിരുന്നു.

Ram Charan

'സ്വാഗതം കുഞ്ഞ് വലിയ രാജകുമാരി.... അനുഗ്രഹീതരായ മാതാപിതാക്കള്‍ക്കും ഞങ്ങള്‍ക്കും സന്തോഷവും അഭിമാനവും', എന്നാണ് കൊച്ചു മകളുടെ വരവറിയിച്ച് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. രാവിലെ തന്നെ ഭാര്യ സുരേഖയ്ക്കൊപ്പം കൊച്ചു മകളെ കാണാൻ ചിരഞ്ജീവി എത്തിയിരുന്നു.

കുഞ്ഞിനെ കണ്ട് മടങ്ങവെ മാധ്യമങ്ങളോട് സംസാരിച്ച് ചിരഞ്ജീവി പറഞ്ഞത് ഇങ്ങനെയായിരുന്നു... 'പുലർച്ചെ 1.49നാണ് കുഞ്ഞ് ജനിച്ചത്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമുള്ള ദിവസമായ ചൊവ്വാഴ്ച തന്നെ കുഞ്ഞ് ജനിച്ചതിൽ സന്തോഷമുണ്ട്. അവൾ ജനിച്ചത് ശുഭമുഹൂർത്തത്തിലാണ്. കുഞ്ഞിന്റേത് സവിശേഷ ജാതകമാണ്.'

'അവൾ വരവ് അറിയിച്ചപ്പോൾ മുതൽ അതിന്റെ പ്രഭാവം ഞങ്ങളുടെ കുടുംബത്തില്‍ തുടക്കം മുതല്‍ കാണാനാകുന്നുണ്ട്. രാം ചരണിന്റെ കരിയര്‍ വളര്‍ച്ച, വരുണ്‍ തേജിന്റെ വിവാഹനിശ്ചയം അങ്ങനെ കുടുംബത്തില്‍ എല്ലാം നന്നായി നടക്കുന്നു', എന്നാണ് ചിരഞ്ജീവി പറഞ്ഞത്. കുടുംബത്തിൽ ഐശ്വര്യം നിറച്ച കുഞ്ഞായിട്ടാണ് ചിരഞ്ജീവിയും മറ്റ് കുടുംബാം​ഗങ്ങളും രാംചരണിന്റെ മകളെ കാണുന്നത്.

പുണർതം നക്ഷത്രത്തിലാണ് കുഞ്ഞിന്റെ ജനനം. ഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. ചിരഞ്ജീവിയുടെ ഇഷ്ട ദൈവമാണ് ഹനുമാൻ എന്ന് എല്ലാവർക്കും അറിയാം. ശ്രീരാമഭക്തനാണ് ഹനുമാൻ. അതുകൊണ്ട് തന്നെ പുണർതം നക്ഷത്രത്തിൽ‌ കൊച്ചു മകൾ പിറന്നത് ചിരഞ്ജീവിക്ക് ഇരട്ടി സന്തോഷം നൽകി.

Ram Charan

കുഞ്ഞിന്റെ ചിത്രങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പൊതുവെ സെലിബ്രിറ്റികൾ മക്കളുടെ ചിത്രങ്ങൾ പരസ്യപ്പെടുത്താറില്ല. നടി കാജൾ അ​ഗർവാൾ പോലും മകന് ഒരു വയസ് പൂർത്തിയായശേഷമാണ് ചിത്രം പങ്കിട്ടത്.

ബോളിവുഡ് നടി അനുഷ്കയും ഭർത്താവ് വിരാട് കോഹ്ലിയും വർഷം ഇത്രയേറെ പിന്നിട്ടിട്ടും മകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് രാംചരണിനും ഭാര്യയ്ക്കും കുഞ്ഞ് പിറന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്.

സാമ്പതിക ഭദ്രത കൈവന്നശേഷം മാത്രമെ കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാ​ഗതം ചെയ്യൂവെന്നത് വളരെ നേരത്തെ തന്നെ ദമ്പതികൾ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞയുടൻ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. 2012 ജൂണ്‍ 14നായിരുന്നു രാംചരണിന്‍റെയും ഉപാസനയുടെയും വിവാഹം.

ശങ്കറിന്‍റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രമായ ഗെയിം ചേഞ്ചറിന്‍റെ തിരക്കിലാണ് രാംചരണ്‍. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. കുഞ്ഞ് പിറന്നതിനാൽ ഭാര്യയേയും കുഞ്ഞിനേയും ശുശ്രൂഷിക്കാൻ താരം ആ​ഗസ്റ്റ് വരെ ഷൂട്ടിങ് തിരക്കുകളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X