ചിരുവും മേഘ്‌ന രാജും ഒപ്പമൊരു കുഞ്ഞും, ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ക്യൂട്ട് വീഡിയോ വൈറല്‍
കാത്തിരിപ്പിനൊടുവില്‍ ചിരഞ്ജീവി സര്‍ജയുടെ മകനെത്തിയിരിക്കുകയാണ്. മേഘ്‌ന രാജ് ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷം ആഘോഷിക്കുന്നതിനിടയിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ചിരു ഇനി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. പ്രിയതമന്‍ ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു മേഘ്‌ന രാജ്. പൊട്ടിക്കരഞ്ഞ് സങ്കടപ്പെട്ടിരുന്ന മേഘ്‌നയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. വൈകാതെ ജൂനിയര്‍ ചിരു എത്തുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു മേഘ്‌ന രാജും പറഞ്ഞത്. താന്‍ എന്നും സന്തോഷവതിയായിരിക്കുന്നത് കാണാനാണ് ചിരുവിന് ഇഷ്ടം. ഇനിയങ്ങോട്ട് അങ്ങനെയായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. ജ്യേഷ്ഠ ഭാര്യയ്ക്ക് വേണ്ട സഹായങ്ങളും പരിചരണങ്ങളുമെല്ലാമായി സഹോദരനായ ധ്രുവും ഭാര്യയും കൂടെയുണ്ടായിരുന്നു. ചേട്ടനും അനിയനും എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവും ചിരുവും. ചിരു ഇല്ലാതെ പറ്റില്ലെന്നും തിരിച്ച് വന്നേ തീരൂമെന്നുമായിരുന്നു ഇടയ്ക്ക് ധ്രുവ പറഞ്ഞത്.
പിറക്കാനിരിക്കുന്നത് ആണ്‍കുഞ്ഞാണെന്നും നമ്മള്‍ കാണിച്ചത് പോലെയുള്ള കുസൃതിയൊക്കെ അവനും കാണിക്കുമെന്നുമായിരുന്നു ചിരു ധ്രുവയോട് പറഞ്ഞത്. മാസങ്ങള്‍ക്ക് ശേഷം കുഞ്ഞതിഥി എത്തിയപ്പോള്‍ ചിരു ഈ ലോകത്ത് ഇല്ലായിരുന്നു. ധ്രുവയായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ആദ്യം കാണിച്ചതും ചിരുവിന്റെ ഫോട്ടോയെ ആയിരുന്നു. താമസിക്കുന്ന മുറിയില്‍ ഭര്‍ത്താവിന്റെ ഫോട്ടോ വെച്ചിരുന്നു മേഘ്‌ന. മാതാപിതാക്കളുടെ എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ദിനത്തിലായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്.

മൂന്ന് വര്‍ഷം മുന്‍പ് ഈ ദിനത്തിലാണ് ചിരു ഞങ്ങളുടെ കുടുംബത്തിലേക്ക് മകനായി വന്നത്. ഇപ്പോള്‍ കുഞ്ഞിലൂടെ ചിരു വീണ്ടും എത്തിയെന്നും അതേ അനുഭവമാണ് തോന്നുന്നതെന്നുമായിരുന്നു മേഘ്‌ന രാജിന്‍രെ മാതാപിതാക്കളുടെ പ്രതികരണം. ചിരു വീണ്ടും വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു ധ്രുവയും പറഞ്ഞത്. കുഞ്ഞതിഥിയുടെ വീഡിയോയും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് നടത്തിയ ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഇവരുടെ കൂടെയുണ്ടായിരുന്നു. സംസാരിച്ച് നില്‍ക്കുന്നതിനിടയിലായിരുന്നു ഒരു കുഞ്ഞ് ഇവര്‍ക്കരികിലേക്ക് എത്തിയത്. കുഞ്ഞിനെ മത്സരിച്ച് ഓമനിക്കുകയാണ് മേഘ്‌നയും ചിരുവും. ഇടയ്ക്ക് ചിത്രങ്ങള്‍ക്കായി ഇവര്‍ പോസ് ചെയ്യുന്നുമുണ്ടായിരുന്നു. കുഞ്ഞതിഥിയുടെ വരവിന് ശേഷം ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications