ധ്രുവിന്‍റെ വിവാഹത്തിന് ചിരഞ്ജീവിക്ക് ചോറ് വാരിക്കൊടുത്ത മേഘ്‌ന! കണ്ണ് നനയിപ്പിക്കുന്ന വീഡിയോ!

തെന്നിന്ത്യന്‍ സിനിമാലോകത്തെ വേദനയിലാഴ്ത്തി ചിരഞ്ജീവി സര്‍ജ വിടവാങ്ങിയിരിക്കുകയാണ്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. 39 കാരനായ താരത്തിന്റെ വിയോഗത്തില്‍ ആരാധകരും താരങ്ങളും ഒരുപോലെ വേദനിച്ചിരുന്നു. മേഘ്‌ന രാജിനെയായിരുന്നു ചിരഞ്ജീവി സര്‍ജ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 10 വര്‍ഷത്തോളം അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞതിന് ശേഷമായാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹത്തിലേക്കെത്തിയതും.

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ചിരഞ്ജീവിയുടെ സഹോദരനായ ധ്രുവ് സര്‍ജയുടെ വിവാഹ വീഡിയോയും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. പ്രിയതമനും അദ്ദേഹത്തിന്റെ സഹോദരനും സന്തോഷത്തോടെ ചോറ് വാരിക്കൊടുക്കുന്ന മേഘ്‌നയെയാണ് വീഡിയോയില്‍ കാണുന്നത്. ഇത് കാണുമ്പോള്‍ സങ്കടം സഹിക്കാനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അമ്മാവന് പിന്നാലെ

അമ്മാവന് പിന്നാലെ

സിനിമാകുടുംബത്തിലെ ഇളതലമുറക്കാരനായ ചിരഞ്ജീവി സര്‍ജ അമ്മാവനായ അര്‍ജുന്‍ സര്‍ജയുടെ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം കുറിച്ചത്. സംവിധാന സഹായിയില്‍ നിന്നും മാറി പിന്നീട് നായകനായി അരങ്ങേറുകയായിരുന്നു താരം. ആട്ടഗരെ എന്ന കന്നഡ ചിത്രത്തില്‍ മേഘ്‌നയും ചിരഞ്ജീവിയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Recommended Video

ഭർത്താവിന് അന്ത്യചുംബനം നൽകി നടി മേഘ്‌ന രാജ് | FilmiBeat Malayalam
വിവാഹ വാര്‍ഷികം ആഘോഷിച്ചു

വിവാഹ വാര്‍ഷികം ആഘോഷിച്ചു

വിവാഹ ശേഷവും മേഘ്‌ന സിനിമയില്‍ സജീവമാവുകയായിരുന്നു. വിവാഹ ശേഷം നേരത്തെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതെന്നല്ലാതെ മറ്റൊരു മാറ്റവും ജീവിതത്തില്‍ സംഭവിച്ചില്ലെന്നായിരുന്നു ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്. സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് പ്രിയതമന്‍ നല്‍കുന്നതെന്നും ഈ മേഖലയില്‍ തുടരുമെന്നും തുടക്കത്തില്‍ തന്നെ മേഘ്‌ന പറഞ്ഞിരുന്നു. മെയ് 2നായിരുന്നു ഇവര്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

കുഞ്ഞതിഥി എത്തുന്നതിന് മുന്‍പെ

കുഞ്ഞതിഥി എത്തുന്നതിന് മുന്‍പെ

ഇതിന് മുന്‍പ് തന്നെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നാല് മാസം ഗര്‍ഭിണിയാണി മേഘ്‌ന. അതിനിടയിലാണ് അപ്രതീക്ഷിതമായി പ്രിയതമന്‍ യാത്രയായത്. ഭര്‍ത്താവിനെ അവസാനമായി ചുംബിച്ച് പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ധ്രുവ് സര്‍ജയുടെ വിവാഹം

ധ്രുവ് സര്‍ജയുടെ വിവാഹം

അടുത്തിടെയായിരുന്നു ചിരഞ്ജീവിയുടെ സഹോദരനും അഭിനേതാവുമായ ധ്രുവ് സര്‍ജയുടെ വിവാഹം നടന്നത്. കാര്യങ്ങള്‍ക്കെല്ലാമായി ഓടിനടന്നിരുന്നു ചിരഞ്ജീവി. ഈ വിവാഹത്തിന്റെ വീഡിയോയും ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. സദ്യയ്ക്കിടയില്‍ മേഘ്‌ന ചിരുവിന് ചോറ് വാരി നല്‍കുന്നതും വീഡിയോയില്‍ കാണാം. അതീവ സന്തോഷത്തോടെയായിരുന്നു മേഘ്‌ന അന്ന് ചിരുവിനെ ഊട്ടിയത്. ഭക്ഷണം വിളമ്പുന്നവരോട് ഭാര്യയ്ക്ക് വീണ്ടും ചോറ് കൊടുക്കാനായി പറയുന്നുണ്ട് താരം. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

ധ്രുവിന് കഴിയട്ടെ

ധ്രുവിന് കഴിയട്ടെ

അമ്മയേയും സഹോദരന്റെ ഭാര്യയേയും ആശ്വസിപ്പിക്കാനും അവര്‍ക്ക് താങ്ങായി നില്‍ക്കാനും ധ്രുവിന് കഴിയട്ടെയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ചേട്ടന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന ധ്രുവിനെയായിരുന്നു വീഡിയോയില്‍ കാണുന്നത്. മരുമകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിങ്ങിപ്പൊട്ടി നില്‍ക്കുകയായിരുന്നു അര്‍ജുന്‍ സര്‍ജ. പ്രിയപ്പെട്ട ചിരു ഇനിയില്ലെന്ന് കുടുംബത്തിലൊരാള്‍ക്കും വിശ്വസിക്കാനായിട്ടില്ല. മേഘ്‌നയെ ചേര്‍ത്തുപിടിച്ച് സംസാരിക്കുമ്പോഴും അര്‍ജുന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X