അമ്മയാവാനൊരുങ്ങി മേഘ്‌ന രാജ്; വേര്‍പിരിഞ്ഞിട്ടും ഭര്‍ത്താവിനെ നടി കൂടെ കൂട്ടുന്ന രീതി അത്ഭുതകരമാണ്

നഷ്ടങ്ങളുടെ വര്‍ഷമായിട്ടേ 2020 നെ കാണാന്‍ സാധിക്കുകയുള്ളു. കൊറോണ പോലൊരു മഹാമരി വന്ന് ലോകം മുഴുവന്‍ കീഴടക്കുന്നതിനിടെ അതിലും വലിയ ചില നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കന്നഡ സിനിമയുടെ പ്രിയപ്പെട്ട നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട് ഇന്നും വേദനയോടെയാണ് ആരാധകര്‍ക്ക് ഓര്‍ക്കാന്‍ സാധിക്കൂ. ചിരുവിന്റെ വിയോഗ സമയത്ത് ഭാര്യയും നടിയുമായ മേഘ്‌ന രാജ് ഗര്‍ഭിണിയായിരുന്നു.

നാല് മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌ന ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞതടക്കമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. പ്രിയപ്പെട്ടവന്റെ വേര്‍പാടിന്റെ ദുഃഖത്തില്‍ നിന്നും നടി എങ്ങനെ കരകയറുമെന്ന് ആശങ്കപ്പെട്ടിരുന്നവരുടെ മുന്നിലേക്ക് ജീവസുറ്റ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. മാതൃകാപരമായ തീരുമാനമെന്ന് പറയുകയാണ് ആരാധകര്‍.

  അമ്മയാവാന്‍ ഒരുങ്ങി മേഘ്‌ന

പ്രിയപ്പെട്ടന്റെ വേര്‍പാട് നല്‍കിയ വേദനയ്‌ക്കൊപ്പം ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ നടി മേഘ്‌ന രാജ്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി അന്തരിക്കുന്നത്. ആ സമയത്ത് നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. ചിരുവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞവര്‍ക്കും ഇതൊരു ഷോക്ക് ആയിരുന്നു. മേഘ്‌നയുടെ തീരാവേദനയെ കുറിച്ചോര്‍ത്താണ് അന്നും ഇന്നും ആരാധകര്‍ സങ്കടപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിക്കുന്ന തിരിച്ചുവരവാണ് മേഘ്‌നയിപ്പോള്‍ നടത്തിയിരിക്കുന്നത്.

  അമ്മയാവാന്‍ ഒരുങ്ങി മേഘ്‌ന

പ്രസവത്തിന് തൊട്ട് മുന്‍പായി നടത്തുന്ന മേഘ്‌നയുടെ സീമന്ത ചടങ്ങുകളാണ് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. മേഘനയുടെയും ചിരുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഒപ്പം ചിരഞ്ജീവിയും ഉണ്ടായിരുന്നു എന്നതാണ് ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. മേഘ്‌ന ഇരിക്കുന്ന കസേരയ്ക്ക് പിന്നില്‍ ജീവനുള്ളത് പോലെ ചിരുവിന്റെ വലിയൊരു കട്ടൗട്ട് തന്നെ തയ്യാറാക്കി വെച്ചിരുന്നു. ചിത്രങ്ങളിലെല്ലാം മേഘ്‌നയുടെ പിന്നിലായി ചിരഞ്ജീവി നില്‍ക്കുന്നത് പോലെയാണ് തയ്യാറാക്കിയത്.

 അമ്മയാവാന്‍ ഒരുങ്ങി മേഘ്‌ന

ആരാധകരോ സിനിമാപ്രേമികളോ ഒരിക്കലും സങ്കല്‍പ്പിക്കാത്ത നീക്കമാണ് മേഘ്‌ന നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ പറയുന്നത്. ബന്ധങ്ങള്‍ പലര്‍ക്കു പലതാണ്. ചിരഞ്ജീവിയുടെ ഓര്‍മ്മകളില്‍ മുങ്ങിതാണ് മേഘ്‌ന തന്റെ കുഞ്ഞിനെ കാത്തിരിക്കുകയാണ്. വേര്‍പിരിഞ്ഞ് പോയിട്ടും പിന്നീടും ചിരഞ്ജീവിയെ മേഘ്‌ന എങ്ങനെയൊക്കെ കൂടെ കൂട്ടുന്നു എന്നത് അത്ഭുതകരമാണ്. ചിരിച്ച് കൊണ്ടിരിക്കാന്‍ ഉപദേശിച്ചിരുന്ന ഭര്‍ത്താവിന് വേണ്ടി ചിരിച്ച മുഖത്തോടെയാണ് നടി ചിത്രങ്ങളില്‍ നിറഞ്ഞ് നിന്നത്. മാതൃകാപരമായ സമീപനമാണിതെന്നാണ് എല്ലാവരും ഒറ്റ വാക്കില്‍ പറയുന്നത്.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
  അമ്മയാവാന്‍ ഒരുങ്ങി മേഘ്‌ന

വാളക്കാപ്പ് ചടങ്ങുകള്‍ക്കിടയില്‍ സജീവമായിരുന്ന ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജ പലപ്പോഴും വിങ്ങി പൊട്ടുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ഫോട്ടോ എടുക്കുന്നതിനിടെ സഹോദരന്റെ ചിത്രത്തിലേക്ക് നോക്കിയ ധ്രുവിന് സങ്കടം സഹിച്ചില്ല. അതേ സമയം അവിടെയും മേഘ്‌ന ചെറുപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. മേഘ്‌ന കാത്തിരിക്കുന്നത് പോലെ ചിരുവിന്റെ കുഞ്ഞിനെ ഇന്ന് ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X