മേഘ്‌ന ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു! ചിരഞ്ജീവിയുടെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

കന്നഡ യുവനടനും നടി മേഘ്‌ന രാജിന്റെ ഭാര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളെ പോലെ തന്നെ ആരാധകരെയും വലിയ സങ്കടത്തിലാക്കിയാണ് ചിരു വിടവാങ്ങിയത്. 39 വയസുകാരനായ താരം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമടഞ്ഞത്.

മരിക്കുന്നതിന് തൊട്ട് മുന്‍പ് ചിരഞ്ജീവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ചില പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകരെയും സങ്കടത്തിലാക്കിയിരിക്കുന്നത്. അതുപോലെ തന്നെ അവസാനമായി ചിരു തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച ചില വാട്‌സാപ്പ് മെസേജ് കൂടി പുറത്ത് വന്നിരിക്കുകയാണ്.

ചിരുവിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

ജൂണ്‍ ആറിനാണ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നിയ ചിരഞ്ജീവിയെ ഉടനടി ബാംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരിച്ചു. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരടക്കം ചിരഞ്ജീവിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിരുന്നു. മരിക്കുന്ന സമയത്ത് നടി മേഘ്‌ന നാല് മാസം ഗര്‍ഭിണി ആയിരുന്നു എന്ന വാര്‍ത്തയാണ് അതിലും വലിയൊരു വേദനയായി. ഭാര്യയ്‌ക്കൊപ്പമുള്ള താരത്തിന്റെ ചില ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

 ചിരുവിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

അങ്ങനെയാണ് ലോക്ഡൗണ്‍ സമയത്ത് കൂട്ടുകാരുടെ ഗ്രൂപ്പില്‍ ചിരഞ്ജീവി അയച്ച സ്‌ക്രീന്‍ഷോട്ടും വൈറലാവുന്നത്. സുഹൃത്തുക്കളോട് നമുക്ക് ഒന്നിച്ച് ഒരാഴ്ചത്തെ ട്രിപ്പ് പോകണം. നമ്മള്‍ മാത്രം മതിയെന്നാണ് താരം പറഞ്ഞിരുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ എവിടെയും പോകാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു ചിരഞ്ജീവി ഒരു യാത്ര പോകുന്നതിനെ പറ്റി കൂട്ടുകാരോട് പറഞ്ഞത്. എന്നാല്‍ മെസേജ് അയത്തതിന് പിന്നാലെ ഒറ്റയ്ക്ക് യാത്രയായ ചിരുവിനെ കുറിച്ചോര്‍ത്ത് വിതുമ്പുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ചിരുവിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

മേഘ്‌നയെ ഭാര്യയാക്കിയതിന് ശേഷവും അതിന് മുന്‍പും സുഹൃത്തുക്കള്‍ക്കൊപ്പവും ചിരഞ്ജീവി ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരാളാണ് ചിരുവെന്ന് കൂട്ടുകാര്‍ പറയുന്നു. താരത്തിന്റെ അവസാന യാത്രയായും ഏറെ ഇഷ്ടപ്പെട്ട സഹോദരന്റെ ഫാം ഹൗസിലേക്ക് ആയിരുന്നു. ആദ്യം ചിരഞ്ജീയുടെ സംസ്‌കാരം എവിടെയാണെന്ന് എല്ലാവരും സംശയത്തിലായെങ്കിലും അദ്ദേഹത്തിന് പ്രിയപ്പെട്ട സ്ഥലത്ത് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അവിടെ നിന്ന് നടത്തിയ ചടങ്ങുകളുടെ ദൃശ്യം പുറത്ത് വന്നിരുന്നു.

ചിരുവിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

ചിരഞ്ജീവി അഭിനയിക്കുന്നതിന് വേണ്ടി തീരുമാനിച്ചിരുന്ന ഒരുപാട് ചിത്രങ്ങളാണ് അണിയറയിലുള്ളത്. എല്ലാം പ്രതീക്ഷ നല്‍കുന്ന സിനിമകളായിരുന്നു. ചിരു അഭിനയിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ശിവാര്‍ജുന എന്ന സിനിമയുടെ റിലീസ് മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം നീണ്ട് പോവുകയായിരുന്നു. ഇതിനിടെ ചിരഞ്ജീവി ആദ്യം അഭിനയിച്ച ആട്ടഗാര എന്ന ചിത്രത്തിന്റെ നിര്‍മാതാവ് യോഗീഷ് ധ്വാരകിഷ് പറഞ്ഞ ചില വാക്കുകള്‍ വൈറലാവുകയാണ്.

 ചിരുവിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

ഇതെനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വര്‍ഷങ്ങളായുള്‌ല പരിചയമാണ്. വളരെ നല്ല മനുഷ്യനായിരുന്നു ആട്ടഗാരയുടെ കഥ ഞാന്‍ പറഞ്ഞ സമയത്ത് അദ്ദേഹം വളരെ എക്‌സൈറ്റായിരുന്നു. താന്‍ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. അത് കൊമേഴ്‌സ്യല്‍ ചിത്രമായിരുന്നില്ല. പരീക്ഷണ ചിത്രമായിരുന്നു. പക്ഷേ നല്ല കാമ്പുള്ള സിനിമകള്‍ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ പാഷന്‍ എന്നെ ഏറെ ആകര്‍ഷിച്ചു. പിന്നീട് ഒരുപാട് ചിത്രങ്ങള്‍ക്കായി ഞങ്ങള്‍ ഒന്നിച്ചു.

 ചിരുവിന്റെ വാട്‌സാപ്പ് ചാറ്റ് പുറത്ത്

കുറച്ച് മാസങ്ങളായി അവന്‍ വലിയ സന്തോഷത്തിലായിരുന്നു. ലോക്ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം കുറേ നാള്‍ ചിലവഴിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു. മേഘ്‌നയുമായി അവന്‍ ഏറെ പ്രണയത്തിലായി എന്നും പറഞ്ഞിരുന്നു. അതിലെല്ലാം ഉപരി അച്ഛനാകാന്‍ പോകുന്നതിന്റെ ഏറ്റവും വലിയ സന്തോഷത്തിലായിരുന്നു. മേഘ്‌നയ്‌ക്കൊപ്പമാണ് എന്റെ പ്രാര്‍ഥനകള്‍. അവരന്റെ കുടുംബത്തെ പോലെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X