അച്ഛനാകാന്‍ പോവുന്നതിന്റെ ത്രില്ലിലായിരുന്നു ചീരു! മേഘ്‌നയുമായി കൂടുതല്‍ പ്രണയത്തിലായെന്ന് പറഞ്ഞു

By Prashant V R

മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജയുടെ വിടവാങ്ങല്‍ കുടുംബത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന് അന്ത്യം സംഭവിച്ചത്. 39ാം വയസ്സിലുളള ചിരഞ്ജീവി സര്‍ജ്ജയുടെ അപ്രതീക്ഷിത വിയോഗം അധികപേരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ രണ്ട് വര്‍ഷം മുന്‍പാണ് ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌നയുടെയും വിവാഹം കഴിഞ്ഞത്.

ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കന്നഡത്തിന് പുറമെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് മേഘ്‌ന രാജ്. അടുത്തിടെ യായിരുന്നു ഇരുവരും രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞത്. ഈ വാര്‍ത്തയും എല്ലാവരിലും വിഷമമുണ്ടാക്കിയിരുന്നു.

കൂടാതെ കൈനിറയെ ചിത്രങ്ങള്‍

കൂടാതെ കൈനിറയെ ചിത്രങ്ങള്‍ ചിരഞ്ജീവി സര്‍ജയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. എല്ലാ ചിത്രങ്ങളും നടന്‍ വലിയ പ്രതീക്ഷകളോടെ നോക്കി കണ്ട സിനിമകള്‍. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആദ്യ എന്ന ചിത്രമായിരുന്നു ചിരഞ്ജീവി സര്‍ജയുടെതായി അവസാനമായി തിയ്യേറ്ററുകളിലേക്ക് എത്തിയത്. ശിവാര്‍ജുന എന്ന ചിത്രം മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊറോണ കാരണം മാറ്റിവെക്കുകയായിരുന്നു.

ചിരഞ്ജീവി സര്‍ജയെക്കുറിച്ച്

ചിരഞ്ജീവി സര്‍ജയെക്കുറിച്ച് കന്നഡ നിര്‍മ്മാതാവ് പറഞ്ഞ വികാരനിര്‍ഭരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ അട്ടഗാര എന്ന ചിത്രം നിര്‍മ്മിച്ച യോഗീഷ് ധ്വാരകിഷ് ആണ് നടനെക്കുറിച്ച് മനസുതുറന്നത്. ചിരഞ്ജീവി സര്‍ജയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. മൂന്ന് സിനിമകള്‍ ഒരുമിച്ച് ഇവര്‍ കന്നഡത്തില്‍ ചെയ്തിരുന്നു. പുതിയൊരു ചിത്രത്തിനായി ഒന്നിക്കാനിരിക്കുന്ന വേളയിലാണ് ചിരഞ്ജീവി സര്‍ജ വിടവാങ്ങിയത്.

ചിരഞ്ജീവിയുടെ മരണവാര്‍ത്ത

ചിരഞ്ജീവിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്ന് നിര്‍മ്മാതാവ് പറയുന്നു. ഒരു പതിറ്റാണ്ട് മുന്‍പ് അടുത്ത സുഹൃത്തുക്കളായവരാണ് ഞങ്ങള്‍. അഞ്ച് വര്‍ഷം മുന്‍പാണ് ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്. എന്നോട് ഒരിക്കല്‍ പോലും ചിരു അവസരം ചോദിച്ചിരുന്നില്ല. അദ്ദേഹം ശരിക്കും ഒരു ജെന്റില്‍മാന്‍ തന്നെയായിരുന്നു. അട്ടഗരയുടെ തിരക്കഥ ഞാന്‍ വിവരിച്ചപ്പോള്‍ ചിരു വളരെ ആവേശഭരിതനായിരുന്നു.

എന്തായാലും ഇത് ചെയ്യുമെന്ന് പറഞ്ഞു

എന്തായാലും ഇത് ചെയ്യുമെന്ന് പറഞ്ഞു. അത് ഒരു പരീക്ഷണ ചിത്രമായിരുന്നു. നല്ല ഉള്ളടക്കമുള്ള സിനിമകള്‍ ചെയ്യാനായിരുന്നു ചിരുവിന് താല്‍പര്യം. സിനിമകളോടുളള ചിരുവിന്റെ അഭിനിവേശം കണ്ട ഞാന്‍ ഇനിയും അദ്ദേഹത്തോടൊപ്പം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ അതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുന്‍പ് അവന്‍ പോയി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി

കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിരഞ്ജീവി സര്‍ജ വളരെ സന്തോഷവാനായിരുന്നു എന്നും നിര്‍മ്മാതാവ് പറയുന്നു. മേഘ്‌ന ഗര്‍ഭിണിയായതിന് പിന്നാലെ ആദ്യത്തെ കണ്‍മണിയെ കാണാനുളള ആകാംക്ഷയിലായിരുന്നു ചീരു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മേഘ്‌നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായി എന്നൊക്കെ ചീരു പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു താരം.

Recommended Video

മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
കൂടാതെ ലോക് ഡൗണില്‍

കൂടാതെ ലോക് ഡൗണില്‍ താന്‍ ഒരു പിതാവാകാന്‍ പോകുന്നതില്‍ അതിയായ ആവേശത്തിലും ആയിരുന്നു നടന്‍. എന്നാല്‍ കുഞ്ഞിനെ കാണാന്‍ സാധിക്കാതെയുളള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഞങ്ങളെയെല്ലാം തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകളും ചിന്തകളും മേഘ്നയ്ക്കൊപ്പമാണ്. ഇരുവരും എനിക്ക് കുടുംബമാണ്. ഞാന്‍ വര്‍ഷങ്ങളായി ചലച്ചിത്ര ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, നിരവധി തവണ വിജയിക്കുകയും പരജയപ്പെടുകയും ചെയ്തു. വിജയും പരാജയവുമെല്ലാം മാറിമറിയുന്ന ഒന്നാണ്. പക്ഷേ ചിരഞ്ജീവിയെപ്പോലുള്ള ഒരു സുഹൃത്തിനെ എനിക്ക് എങ്ങനെ വീണ്ടും ലഭിക്കും. നല്ലൊരു വൃക്തിത്വത്തിന് ഉടമയായിരുന്നു ചീരു. ഒരു ജെന്റില്‍മാന് വേണ്ട എല്ലാ ഗുണങ്ങളും ഉളള ഒരാള്‍.

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X