വാട്ടർ ടാങ്ക് ശരിയാക്കാൻ മൂന്നാം നിലയിൽ കയറി; ചിരുവിന്റെ അവസാന നിമിഷങ്ങൾ; മേഘ്നയുടെ പിതാവ്

ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. നടന്റെ മരണത്തിൽ ഏറ്റവും കൂടുതൽ തകർന്ന് പോയത് ഭാര്യ മേഘ്ന രാജ് ആണ്. നടി ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ മരിച്ചത്. മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും പുറത്ത് കടക്കുകയെന്നത് മേഘ്നയെ സംബന്ധിച്ച് ശ്രമകരമായിരുന്നു. മകൻ പിറന്ന ശേഷമാണ് മേഘ്നയ്ക്ക് കുറച്ചെങ്കിലും ആശ്വാസമായത്.

ചിരഞ്ജീവി സർജയുടെ അവസാന നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് മേഘ്ന രാജിന്റെ പിതാവ് സുന്ദർ രാജ്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വളരെ ആരോഗ്യവാനായിരുന്നു. 2020 ജൂൺ ഏഴിനാണ് ഇത് സംഭവിച്ചത്. ജൂൺ നാലിന് എന്റെ വീട്ടിൽ ഞാനും ചിരുവും കാർഡ് കളിക്കുകയായിരുന്നു. ഒരു കഥ കേൾക്കാനുണ്ടെന്ന് പറഞ്ഞ് എട്ടര മണിക്ക് പോയി. അഞ്ചാം തിയതി ഒരു ബന്ധുവിന്റെ ബർത്ത് ഡേ പാർ‌ട്ടി ഉണ്ടായിരുന്നു. വരണമെന്ന് പറഞ്ഞിരുന്നു.

Meghana Raj, Chiranjeevi Sarja

ഞങ്ങളെല്ലാവരും പോയി. എല്ലാവരും ഒരുമിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തു. ആറാം തിയതി വാട്ടർ ടാങ്കിൽ എന്തോ പ്രശ്നം വന്നു. രണ്ടാമത്തെയും മൂന്നാമത്തെയോ നിലയിലേക്ക് കയറി. തിരിച്ച് വരുമ്പോൾ അവൻ വീണു. പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി ടെസ്റ്റ് ചെയ്തു. ഞങ്ങളെ വിളിച്ച് പറഞ്ഞു. ഞങ്ങൾ എത്തി. എംആർഐ സ്കാനിൽ ബ്രെയ്നിൽ ഒരു ചെറിയ ക്ലോട്ട് ഉണ്ടായിരുന്നു. ഡ്രെെവ് ചെയ്യരുത്, വിശ്രമിക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു.

കുഴപ്പമാെന്നും ഇല്ലെന്ന് കരുതി ഞങ്ങൾ വീട്ടിലേക്ക് തിരിച്ച് വന്നു. രാവിലെ ഞാൻ എന്റെ വീട്ടിലെ നായ ബ്രൂണോയെ പുറത്ത് കൊണ്ട് പോയി. അതിന് സുഖമില്ലായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് മകൾ വിളിച്ചു. ബ്രൂണോയ്ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചു. കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് കൊണ്ട് വാ, ഒന്ന് കാണണം എന്ന് പറഞ്ഞു. അവളുടെ അരുമയായിരുന്നു അത്. ഞാൻ അവരുടെ വീട്ടിലേക്ക് പോയി. എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു. ചിരു എവിടെ പോയെന്ന് ചോദിച്ചു. ഉറങ്ങുകയാണെന്ന് പറഞ്ഞു.

Meghana Raj, Chiranjeevi Sarja

ചിരു എണീറ്റ് വന്നപ്പോൾ ഭക്ഷണം കഴിച്ചോ അപ്പാ എന്ന് ചോദിച്ചു. ഫാൻ ഇടണമെന്ന് പറഞ്ഞു. ഫാൻ ഇട്ട ഒരു സെക്കന്റിനുള്ളിൽ വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. മരണം പെട്ടെന്നായിരുന്നെന്നും സുന്ദർ രാജ് ഓർത്തു. ഞങ്ങൾക്ക് ഷോക്കായി. ആ സമയത്ത് ഒരു ഫീലും വരില്ല. ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതാകുമെന്നും സുന്ദർ രാജ് ചൂണ്ടിക്കാട്ടി.

പ്രണയിക്കുന്ന കാലത്ത് കാമുകിയുടെ അച്ഛനെ അഭിമുഖീകരിക്കുകയെന്നത് പൊതുവെ ബുദ്ധിമുട്ടാണ്. അമ്മയോട് സംസാരിക്കുമായിരിക്കും. പക്ഷെ ഭാഗ്യത്തിന് ചിരഞ്ജീവി സർജ എന്നെ അവഗണിച്ചിട്ടില്ല. സിനിമയെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചിരുന്നത്. രജിനികാന്തിന്റെ കടുത്ത ആരാധകനായിരുന്നു. ഇപ്പോൾ തന്റെ പേരക്കുട്ടിയും രജിനികാന്തിനെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുന്ദർ രാജ് പറഞ്ഞു.

വിഷമങ്ങൾ മാറ്റി വെച്ച് തനിയെ സ്വന്തം ജീവിതം വീണ്ടും കെട്ടിപ്പടുക്കുകയാണ് മേഘ്ന രാജ്. തത്സമ തത്ഭവ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് നടി തിരിച്ചെത്തിയിട്ടുണ്ട്. റയാൻ രാജ് സർജ എന്നാണ് മേഘ്നയുടെ മകന്റെ പേര്. മകന്റെ ഫോട്ടോ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X