മേഘ്‌ന പങ്കുവെച്ച വിവാഹ വീഡിയോ! ശക്തയായിരിക്കൂയെന്ന് ആരാധകര്‍! മരുമകനെ ഓര്‍ത്ത് അര്‍ജുനും!
ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് കുടുംബാംഗങ്ങള്‍. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39 കാരനായ താരം വിടവാങ്ങിയത്. രണ്ടാം വിവാഹ വാര്‍ഷിക ആശംസിച്ച് ആഴ്ചകള്‍ പിന്നിടുന്നതിനിടയിലായിരുന്നു മേഘ്‌ന രാജിന് പ്രിയതമനെ നഷ്ടമായത്. പ്രിയതമന്റെ വിറുങ്ങലിച്ച മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന മേഘ്‌നയെ കണ്ടപ്പോള്‍ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു കുടുംബാംഗങ്ങള്‍. സഹോദരനായ ധ്രുവിന്റെ ഫാം ഹൗസിലായിരുന്നു ചിരഞ്ജീവിയെ അടക്കം ചെയ്തത്. മരണാന്തര ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.
ധ്രുവിന്റെ വിവാഹത്തിന് മേഘ്‌ന ചിരഞ്ജീവിക്ക് ഭക്ഷണം വാരി നല്‍കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചിരുവിന് മാത്രമല്ല ധ്രുവിനും മേഘ്‌ന ഭക്ഷണം നല്‍കിയിരുന്നു. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കണ്ടിരിക്കാനാവില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇപ്പോഴിതാ മേഘ്‌നയുടെ വിവാഹ വീഡിയോയ്ക്ക് കീഴില്‍ ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. അമ്മാവനായ അര്‍ജുന്‍ സര്‍ജയും മരുമകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

മേഘ്‌നയുടെ പോസ്റ്റുകള്‍
10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജു ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അപ്രതീക്ഷിതമായി ചിരഞ്ജീവി യാത്രയായപ്പോള്‍ മേഘ്‌ന എങ്ങനെ അതിജീവിക്കുമെന്നായിരുന്നു എല്ലാവരും ചോദിച്ചത്. അര്‍ജുനുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ മേഘ്‌നയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ചിരുവിനൊപ്പമുള്ള പ്രിയനിമിഷങ്ങളെക്കുറിച്ച് വാചാലയായി മേഘ്‌ന എത്താറുണ്ടായിരുന്നു. പോസ്റ്റുകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ശക്തയായിരിക്കു
അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായ മേഘ്‌നയ്ക്ക് ആശ്വാസ വാക്കുകളുമായും ആരാധകര്‍ ത്തെിയിട്ടുണ്ട്. ശക്തയായിരിക്കൂയെന്നും അദ്ദേഹം എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടാവുമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ധ്രുവും കുടുംബവും മേഘ്‌നയ്ക്ക് ശക്തിയായി നില്‍ക്കുമെന്നും ഈ ഘട്ടത്തെ അതിജീവിച്ചേ മതിയാവൂയെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റുകള്‍ക്ക് കീഴിലുണ്ട്. ഈ വേദനയില്‍ നിന്നും കരകയറാന്‍ മേഘ്‌നയ്ക്കും കുടുംബത്തിനും കഴിയട്ടെയന്നായിരുന്നു ഒരാള്‍ കുറിച്ചത്.

ജൂനിയര്‍ ചിരു എത്തും
നാല് മാസം ഗര്‍ഭിണിയാണ് മേഘ്‌ന. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്‍പായാണ് ഈ സന്തോഷം കടന്നുവന്നത്. കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിന്റെ സന്തോഷത്തില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ജൂനിയര്‍ ചിരു വൈകാതെ തന്നെ എത്തുമെന്നും അതിനായി നമുക്ക് കാത്തിരിക്കാമെന്നുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. പ്രിയതമനൊപ്പമുള്ള മേഘ്‌നയുടെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം ആരാധകരുടെ ആശ്വാസ വാക്കുകളാണ് നിറഞ്ഞിട്ടുള്ളത്.

പ്രിയപ്പെട്ട വീഡിയോ
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കൊണ്ടാടിയ താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. ക്രിസ്ത്രീയ ആചാരപ്രകാരമായും വിവാഹം നടത്തിയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ക്രിസ്ത്രീയ ആചാരപ്രകാരമുള്ള വീഡിയോയാണ് തനിക്കേറെ പ്രിയപ്പെട്ടതെന്ന് വ്യക്തമാക്കി മേഘ്‌ന എത്തിയിരുന്നു. ഈ വീഡിയോയ്ക്ക് കീഴിലും നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്.
Recommended Video

വിധി ക്രൂരനാണ്
മരുമകന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അര്‍ജുനും സങ്കടത്തിലായിരുന്നു. മേഘ്‌നയെ കെട്ടിപ്പിടിച്ച് ആശ്വവസിപ്പിക്കുമ്പോള്‍ അദ്ദേഹവും കരയുകയായിരുന്നു. മരുമകനൊപ്പം ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയായിരുന്നു താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഞാന്‍ നിന്നെ മിസ് ചെയ്യുന്നു, ചില സമയത്ത് വിധി ക്രൂരനാണെന്നും അര്‍ജുന്‍ കുറിച്ചിരുന്നു. അര്‍ജുന്റെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.


Click it and Unblock the Notifications











