മലയാളത്തിലെ മെഗാസ്റ്റാറിന്റെ ചിത്രം ഇനി തെലുങ്ക് മെഗാസ്റ്റാറിന്റെ പേരിലും അറിയപ്പെടും?
ഈ വര്‍ഷം പേരന്‍പും യാത്രയും തിയറ്ററുകളിലേക്ക് എത്തിച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ കൈയടി വാങ്ങിയിരുന്നു. ഇനി മധുരരാജയിലൂടെ തിയറ്ററുകളെ പൂരപ്പറമ്പാക്കാനുള്ള വരവാണ്. വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മമ്മൂട്ടിയും മറ്റ് താരങ്ങളും അബുദാബിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ തെലുങ്കില്‍ നിന്നും മധുരരാജയുടെ കഥ കേട്ട നിര്‍മാതാവ് അത് റീമേക്ക് ചെയ്യാനുള്ള താല്‍പര്യം അറിയിച്ചിരിക്കുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന രാജ എന്ന വേഷത്തില്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി അഭിനയിക്കുമെന്നാണ് സൂചന. നേരത്തെ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ഹിറ്റ്‌ലറിന്റെ തെലുങ്ക് റീമേക്കില്‍ നായകനായി അഭിനയിച്ചത് ചിരഞ്ജീവിയായിരുന്നു. എന്നാല്‍ തെലുങ്ക് മധുരരാജ വരുന്നതിനെ കുറിച്ച് ഔദ്യോഗികമായി യാതൊരു റിപ്പോര്‍ട്ടുകളുമില്ല.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ്. രാജ എന്ന പേരില്‍ ഗുണ്ടയായും പ്രമാണിയായിട്ടുമൊക്കെയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയ്ക്കാപ്പം വിവിധ ഭാഷകളില്‍ നിന്നുള്ള വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications