കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചിരഞ്ജീവിയുടെ വിവാ​ദ പരാമർശം; പ്രതികരിച്ച് സഹോദര പുത്രി നിഹാരിക കൊനിഡേല!

സിനിമാ രം‌​ഗത്ത് വലിയ സ്വപ്നങ്ങളോടും പ്രതീക്ഷകളോടും കൂടി എത്തുന്ന യുവതികളെ അവസരങ്ങളുടെ പേരിൽ കുടുക്കി അവർക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുകയും സ്വാർത്ഥലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന കാസ്റ്റിംഗ് കൗച്ച് സംഭവങ്ങൾ നിരന്തരം പുറത്തുവരുന്നുണ്ട്. നിരവധി നായികമാരും നടന്മാരും തങ്ങൾ സിനിമാരംഗത്ത് നേരിട്ട അനുഭവങ്ങളും സംഭവങ്ങളും തുറന്ന് പറയാറുമുണ്ട്. ഈ സാഹചര്യത്തിൽ മാതാപിതാക്കൾക്കും സ്വന്തം മക്കളെ സിനിമാരംഗത്തേക്ക് അയക്കാൻ പോലും ഭയം തോന്നുന്ന അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്.

'കഴിഞ്ഞ ജന്മത്തിൽ ദാസേട്ടൻ പൂജാരി, അന്ന് ഒന്നാകാൻ സാധിച്ചില്ല, ലെനയുടെ ഏഴരശനി അവസാനിച്ചത് ഡിവോഴ്സോടെ'
'കഴിഞ്ഞ ജന്മത്തിൽ ദാസേട്ടൻ പൂജാരി, അന്ന് ഒന്നാകാൻ സാധിച്ചില്ല, ലെനയുടെ ഏഴരശനി അവസാനിച്ചത് ഡിവോഴ്സോടെ'

ഇതിന് ഇടയിൽ കുറച്ച് നാളുകൾക്ക് മന ശങ്കര വരപ്രസാദ് ഗാരു എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെ ചിരഞ്ജീവി കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം വൈറലായിരുന്നു.

Niharika Konidela Chiranjeevi

ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും സിനിമാരംഗത്തേക്ക് പോകണമെന്ന് പറഞ്ഞാൽ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. സിനിമാ വ്യവസായം വളരെ മഹത്തരമാണ്. എനിക്ക് ഇവിടെ വിജയിക്കാൻ കഴിയില്ല, നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായി എന്ന് പറയുന്നത് വ്യക്തിപരമായ വീഴ്ചയായിരിക്കും. തെലുങ്കിൽ കാസ്റ്റിങ് കൗച്ച് സംസ്‌കാരമില്ല. അത് വ്യക്തികൾക്ക് അനുസരിച്ചിരിക്കും.

സിനിമാ മേഖല കണ്ണാടിപോലെയാണ് നിങ്ങളെന്താണോ അത് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുക. ഏത് മേഖലയിലും അനിഷ്ടകരമായ സാഹചര്യങ്ങളുണ്ടാകാം. വ്യക്തിപരമായ അതിരുകളും കരിയറിലെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തതയും വേണം. ധാർമികതയിലും ലക്ഷ്യത്തിലും ഉറച്ചുനിൽക്കുന്ന കലാകാരന്മാർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്. മുഴുവൻ വ്യവസായത്തിനാകെ ഒരു നിറം നൽകാൻ ശ്രമിക്കരുതെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്.

സം​ഗീതയെ തണുപ്പിക്കാൻ വിജയ്, ഭാര്യക്കും മക്കൾക്കും കൊടുക്കുന്ന തുക! ഒടുവിൽ ട്വിസ്റ്റോ?
സം​ഗീതയെ തണുപ്പിക്കാൻ വിജയ്, ഭാര്യക്കും മക്കൾക്കും കൊടുക്കുന്ന തുക! ഒടുവിൽ ട്വിസ്റ്റോ?

ഈ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചു. കാരണം തെലുങ്ക് സിനിമയുടെ ഭാ​ഗമായപ്പോഴുള്ള കാസ്റ്റിങ് കൗച്ച് അനുഭവം നടി സൈയാമി ഖേറും ഫാത്തിമ സന ഷെയ്ഖും പങ്കുവെച്ചിരുന്നു. ഒരു വനിതാ കാസ്റ്റിങ് ഏജന്റ് അവസരങ്ങൾക്കായി കോംപ്രമൈസ് ചെയ്യേണ്ടിവരുമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നതായാണ് സൈയാമി ഖേർ ആരോപിച്ചത്. സമാന ആരോപണം തന്നെയായിരുന്നു ഫാത്തിമ സന ഷെയ്ഖും നടത്തിയത്.

ഇപ്പോഴിതാ ചിരഞ്ജീവിയുടെ വിവാദ പരാമർശത്തെ കുറിച്ച് മെ​ഗാസ്റ്റാറിന്റെ സഹോദര പുത്രിയും നടിയുമായ നിഹാരിക കോനിഡേല പ്രതികരിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. രാകാസ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു നിഹാരിക. പിങ്ക് എലിഫന്റ് പിക്ചേഴ്സും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സംഗീത് ശോഭനും നയൻ സാരികയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വെണ്ണെല കിഷോർ, ബ്രഹ്മാജി, തനികെല്ല ഭരണി, ആശിഷ് വിദ്യാർത്ഥി, ഗെറ്റപ്പ് ശ്രീനു, സുഖ്വീന്ദർ സിംഗ്, അനൂപർ സിംഗ്, വാസു ഇന്റൂരി, റൊഹിണി, റൊഹൻ റായ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാനസ ശർമ്മയാണ് സംവിധാനം നിർവഹിക്കുന്നത്. ഏപ്രിൽ 3ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ചിരഞ്ജീവിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചതിന് നിഹാരിക പറഞ്ഞത് ഇങ്ങനെ... കാസ്റ്റിങ് കൗച്ച് എന്ന വിഷയത്തിന് വലിയ അർത്ഥവ്യാപ്തിയുണ്ട്.

നിയമപരമായി അതിന് നിരവധി വകുപ്പുകളും വ്യാഖ്യാനങ്ങളുമുണ്ട്. എന്നാൽ സിനിമാരംഗത്ത് അതിന് സാധാരണയായി ഒരേയൊരു അർത്ഥമാണ് ഉപയോഗിക്കുന്നത്. സാധാരണയായി എല്ലാവരും സംസാരിക്കുന്ന ആ അർത്ഥം മുൻനിർത്തിയാകും അദ്ദേഹം പറഞ്ഞിട്ടുണ്ടാവുക നിഹാരിക പറഞ്ഞു. രാകാസ സിനിമയെ കുറിച്ചും നിഹാരിക സംസാരിച്ചു.

മുസ്ലീമല്ലേ... നോമ്പ് കാലത്ത് വേണമായിരുന്നോ?; മാക്സിമം കരഞ്ഞോളൂവെന്ന് റെനീഷ; പൊങ്കാല അർപ്പിച്ച് താരസുന്ദരിമാർ
മുസ്ലീമല്ലേ... നോമ്പ് കാലത്ത് വേണമായിരുന്നോ?; മാക്സിമം കരഞ്ഞോളൂവെന്ന് റെനീഷ; പൊങ്കാല അർപ്പിച്ച് താരസുന്ദരിമാർ

രാകാസ ഒരു ഹൊറർ-കോമഡി ചിത്രം അല്ല. ഫാന്റസി-ഹൊറർ സിനിമയാണ്. ഞാൻ വ്യക്തിപരമായി ഹൊറർ സിനിമകൾ കൂടുതലായി കാണാറില്ല. ഈ സിനിമ വലിയ സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടിയാണ് നിർമിച്ചത്.

ഇത് ഞങ്ങളെ എവിടെ എത്തിക്കും എന്നറിയില്ല. പുതിയ പ്രതിഭകളുമായി പ്രവർത്തിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. കഴിവുള്ള ആരും പിങ്ക് എലിഫന്റിനെ സമീപിച്ചാൽ എനിക്ക് കഴിയുന്ന സഹായവും അവസരവും നൽകാൻ ഞാൻ തയ്യാറാണ് എന്നും നിഹാരിക കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X