»   » ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ മുണ്ട് ആരോ അടിച്ചുമാറ്റി!കാമുകിയായിരുന്ന പാര്‍വതിയുടെ ചോദ്യം ഇങ്ങനെ

ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ മുണ്ട് ആരോ അടിച്ചുമാറ്റി!കാമുകിയായിരുന്ന പാര്‍വതിയുടെ ചോദ്യം ഇങ്ങനെ

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പ്രമുഖ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരും ഒന്നിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നവരാണെങ്കിലും സൗഹൃദം അതിവേഗം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ശേഷം ഇരുവരും 1992 ല്‍ വിവാഹിതരായി ഇന്നും സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുകയാണ്.

'ലൈംഗിക ബന്ധത്തിനിടെ കങ്കണ റാണവത് ശബ്ദമുണ്ടാക്കി'! ഒറ്റയടിക്ക് ഒഴിവാക്കിയത് പത്ത് രംഗങ്ങള്‍!!

നടന്‍ മണിയന്‍ പിള്ള രാജുവിന്റെ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്‍ ജയറാം ഒരു ഷോറൂം ഉദ്ഘാടനത്തിന് പോയ കഥ വിവരിക്കുന്നുണ്ട്. ആരാധകരുടെ തിരക്കുകള്‍ കാരണം ജയറാമിന്റെ മുണ്ട് പോയത് പോലും താരം അറിഞ്ഞിരുന്നില്ല. അന്ന ജയറാമും പാര്‍വ്വതിയും തമ്മില്‍ തീവ്രമായ പ്രണയമായിരുന്നു. എന്നാല്‍ ജയറാം തനിക്ക് പറ്റിയ അബദ്ധം പാര്‍വ്വതിയോട് പറഞ്ഞിരുന്നില്ലെങ്കിലും നടി ഇക്കാര്യം തിരിച്ചു ചോദിക്കുകയായിരുന്നു. ആ കഥ ഇങ്ങനെയാണ്..

ജയറാമിന്റെ ഉദ്ഘാടനം

ജയറാം സിനിമയില്‍ യുവതാരമായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ നാട്ടിലെ ഒരുതുണിക്കടയുടെ ഉദ്ഘാടനത്തിന് പോയത്. എന്നാല്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു ഉദ്ഘാടനമായി അത് മാറിയിരുന്നു.

ആ കഥ ഇങ്ങനെ


അന്ന് ജയറാം നല്ലൊരു സില്‍ക്ക് ഷര്‍ട്ടും ധരിച്ച് സുന്ദരനായിട്ടായിരുന്നു പോയിരുന്നത്. കടയില്‍ ചെന്നിറങ്ങിയതും ആളുകളുടെ ഉന്തും തള്ളുമായി. ആള്‍ക്കൂട്ടത്തെ മാറ്റി ഒരുവിധം മുന്നോട്ട് പോയപ്പോഴാണ് തന്റെ മുണ്ട് നഷ്ടപ്പെട്ടതായി ജയറാമിന് മനസിലായത്.

എവിടെ പോയി മുണ്ട്?


മുണ്ടില്ലെന്ന് മനസിലായതോടെ ചുറ്റും തിരിഞ്ഞു നോക്കി. താഴെ വീണു കിടപ്പുണ്ടോന്ന്. അഥവ ആരുടെയെങ്കിലും കൈയിലുണ്ടോ എന്നും. എന്നാല്‍ ആ മുണ്ട് ആ ഏരിയയില്‍ ഒരിടത്തുമില്ലായിരുന്നു.

മനോരമ രക്ഷിച്ചു


എന്ത് ചെയ്യണമെന്ന് അറിയാതെ വെപ്രാളത്തിലായപ്പോഴാണ് കൂടെ വന്ന ഒരാളുടെ കൈയില്‍ മനോരമ പത്രം കണ്ടത്. അത് വാങ്ങി മുണ്ട് പോലെ മറച്ച് പിടിച്ച് നാണം മറച്ചു. എന്നാല്‍ ഇതൊക്കേ കണ്ട് കൊണ്ട് ധാരണം ഫോട്ടോഗ്രാഫര്‍മാരും സ്ത്രീകളും അവിടെ ഉണ്ടായിരുന്നു എന്നും ഒന്ന് ഓര്‍ത്ത് നോക്കണം.

രക്ഷപ്പെട്ടത് ഇങ്ങനെ


കടയ്ക്കുള്ളില്‍ കയറിയാല്‍ മുണ്ട് കിട്ടും. എന്നാല്‍ ഉദ്ഘാടനം ചെയ്യാതെ കടയില്‍ കയറാന്‍ പറ്റില്ലല്ലോ. ഒടുവില്‍ താലത്തില്‍ നിന്നും കത്രീക എടുത്ത് നാട മുറിച്ചെങ്കിലും അപ്പോള്‍ പത്രം നടുവെ കീറി മറ്റൊരു ദുരന്തമായി മാറുകയായിരുന്നു.

നാണക്കേട്..


ഒടുവില്‍ കടയ്ക്കുള്ളില്‍ കയറി മുണ്ട് ഉടുത്ത് ആകെ ചമ്മി നാശമായി ജയറാം തിരികെ പോയി. ആകെ ഉണ്ടായിരുന്ന പേടി ഇക്കാര്യം പാര്‍വതി അറിയരുതെന്നായിരുന്നു. എന്നാല്‍ അതും തകര്‍ന്നു...

വിശേഷങ്ങള്‍


കട ഉദ്ഘാടനം കഴിഞ്ഞ വിശേഷം ചോദിക്കാന്‍ പാര്‍വതി വിളിച്ചു. ഗംഭീര പരിപാടിയായിരുന്നു. പഞ്ചാരി മേളവും ആനയും ഒക്കേയുണ്ടായിരുന്ന പരിപാടി. ഹോ എന്തൊരു ആള്‍ക്കുട്ടം. അങ്ങനെ ഒറ്റ ശ്വാസത്തില്‍ വിശേഷങ്ങള്‍ മുഴുവനും പറഞ്ഞ് കഴിഞ്ഞു.

പാര്‍വതിയുടെ ചോദ്യം ഇങ്ങനെ


എല്ലാം മൂളികേട്ടു കൊണ്ടിരുന്ന പാര്‍വതി അല്ല മുണ്ട് തിരിച്ച് കിട്ടിയോ? എന്ന എന്നൊരു മറുചോദ്യം ഇങ്ങോട്ട്. അത് പോലെ ജയറാം ഒരിക്കല്‍ പോലും പിന്നീട് ചമ്മിയിട്ടുണ്ടാവില്ല.

English summary
Chirichum Chirippichum Maniyanpilla Raju-'s book saying Jayaram's old comedy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam