ശരണ്‍ അന്തരിച്ചു; ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയില്ലെന്ന് മനോജ് കെ ജയന്‍

നടൻ ശരൺ അന്തരിച്ചു. മോഹൻലാൽ നായകനായ ചിത്രം എന്ന സൂപ്പർഹിറ്റില്‍ ശ്രദ്ധേയ വേഷത്തിൽ തിളങ്ങിയ നടനാണ് ശരൺ. ബാലതാരമായിട്ടാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. നടൻ മാത്രമല്ല ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൂടിയാണ് ഇദ്ദേഹം. നടന്റെ അകാല വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും ശ്രവിച്ചത്. പ്രിയപ്പെട്ട ശരണിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മലയാള സിനിമാ ലോകവും ആരാധകരും രംഗത്തെത്തിയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ മനോജ് കെ ജയന്റെ ഹൃദയസ്പർശിയായ കുറിപ്പാണ്. നടന്റെ അടുത്ത സുഹൃത്താണ് ശരൺ.

manoj k jayan- saran

ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല എന്നാണ് മനോജ് കെ ജയൻ പറയുന്നത്. നടന്റെ ഫേസ്ബുക്ക് പേസ്റ്റിന്ഡറെ പൂർണ്ണ രൂപം ചുവടെ... 'ശരൺ. അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. 'കുമിളകൾ' സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, 'ചിത്രം' സിനിമയിൽ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും... മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു. ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല, എനിക്കും...വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.പ്രണാമം..' - മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.

Recommended Video

Parvathy Candid Moments | FilmiBeat Malayalam

ചിത്രത്തിലെ ശരണിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. അടുത്തിടെ മോഹൻലാലിനൊപ്പം സ്റ്റേജ് പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ചും മോഹൻലാലിനെ കാണാനാവാത്തതിന്റെ വിഷമവും അന്ന് ശരൺ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് മോഹൻലാലിന്റെ പരിപാടിയിലേക്ക് ശരണിനെ ക്ഷണിച്ചത്. ചിത്രത്തിലെ നായകനും ബാലതാരവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈരലായിരുന്നു.

More from Filmibeat

Read more about: manoj k jayan saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X