'അന്യനിലെ ഒരു സീൻ ഒരുപാട് ബുദ്ധിമുട്ടിച്ചു', ആ കാരണത്താൽ ഭാര്യ മുഖത്ത് പോലും നോക്കില്ലായിരുന്നുവെന്ന് വിക്രം

തമിഴിലെ സൂപ്പർ താരങ്ങളിലെ ഒരാളാണ് ചിയാൻ വിക്രം. കേരളത്തിൽ അദ്ദേഹത്തിന് നിരവധി ആരാധകരും ഉണ്ട്. മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്കം. തിരിച്ചടികളിൽ പതറാതെ എന്തിനേയും ചെറുപുഞ്ചിരിയോടെ സമീപിച്ച് മുന്നോട്ട് സഞ്ചരിക്കുന്നത് കൊണ്ടാണ് വിക്രം എന്ന നടന് ആരാധകർ ചേർന്ന് സ്റ്റാർഡം നൽകിയത്.

1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായിരുന്നു .തുടർന്ന് ധിൽ, ധൂൾ, സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി. 2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു.

അന്യൻ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'കോബ്ര'. നാളെയാണ് ചിത്രം റിലീസ് ആകുന്നത്. ചിത്രത്തിൻ്റെ പ്രോമോഷൻ്റെ ഭാ​ഗമായി കേരളത്തിൽ എത്തി വിവിധ ചാനലുകളിൽ അദ്ദേഹം അഭിമുഖങ്ങളും നൽകുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അന്യൻ സിനിമ ചെയ്യുമ്പോൾ നേരിട്ട അനുഭവത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‌'അന്യൻ' എന്ന സിനിമയിൽ മൂന്ന് വേഷങ്ങളിലാണ് വിക്രം എത്തുന്നത്. അംബിയായും റെമോ ആയിട്ടും അന്യനായിട്ടുമാണ് വിക്രം ചിത്രത്തിലെത്തിയത്. ഇത്തരത്തിൽ മൂന്ന് കഥാപാത്രങ്ങൾ മാറി മാറി ചെയ്തതിലെ ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയാണ് താരം ഇപ്പോൾ. ആദ്യം അമ്പി ചെയ്‌തു. പിന്നെ അന്യൻ ചെയ്തു. ലാസ്റ്റ് റെമോ ചെയ്‌തു. ആ സമയം വരുമ്പോൾ ക്യാരക്‌ടറായി മാറും. സിനിമയിലെ ഒരു സീൻ ചെയ്യാൻ ഏറെ ബുദ്ധിമുട്ടി. അമ്പിയെപ്പോലെ വേഷം ധരിച്ച് റെമോ ആയി മാറണം.

കണ്ണാടിയിൽ നോക്കിയിട്ട് ആ കഥാപാത്രത്തെ അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇത് ഞാൻ ശങ്കർ സാറിനോട് പറഞ്ഞിരുന്നു. ക്ലൈമാക്സ് സീൻ ഒക്കെ ഒറ്റ സീൻ ആയിരുന്നു, വിക്രം പറഞ്ഞു.

ഐ സിനിമ

അതുപോലെ തന്നെ 'ഐ' എന്ന സിനിമ ചെയ്തപ്പോഴുള്ള ഒരു സംഭവത്തെക്കുറിച്ചും അഭിമുഖത്തിനിടെ പറഞ്ഞു. 'ഐ സിനിമയിൽ കഥാപാത്രത്തിന് വേണ്ടി ഒരുപാട് വെയിറ്റ് കുറച്ചിരുന്നു. ആ ഒറ്റ കാരണം കൊണ്ട് എൻ്റെ ഭാര്യ എന്നോട് മിണ്ടില്ലായിരുന്നു. എന്നെ നോക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ മകൻ ധ്രുവിന് ഇതൊന്നും പ്രശ്നം ഇല്ലായിരുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്ഷൻ ത്രില്ലർ

മൂന്ന് വർഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രമാണ് കോബ്ര. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അജയ് ജ്ഞാനമുത്തുവാണ്. ചിത്രത്തിൽ വിക്രത്തിന്റെ നായികയായെത്തുന്നത് ശ്രീനിധി ഷെട്ടിയാണ്. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, മിയ, സർജാനോ ഖാലിദ് എന്നിവരുമുണ്ട്. ഒട്ടനവധി ഗെറ്റപ്പുകളിലാണ് വിക്രം 'കോബ്രയിൽ' എത്തുന്നത്.

ഏഴ് വ്യത്യസ്ത ​ഗെറ്റപ്പിൽ

യു/ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകൾക്ക് പ്രാധാന്യമുണ്ട്. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയം തൊട്ടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X