twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു സിനിമയില്‍ 7 ഗെറ്റപ്പുകളില്‍ വിക്രം! ആരെയും അതിശയിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    |

    അന്യന്‍ എന്ന ഒറ്റ സിനിമയിലൂടെ ചിയാന്‍ വിക്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അതിശയപ്പെടുത്തിയ നടനാണ്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായിരുന്നു അഭിനയിച്ചതെങ്കില്‍ ഏഴ് വേഷങ്ങളില്‍ വിക്രം എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ, കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തു ആണ് സംവിധാനം ചെയ്യുന്നത്.

    വിക്രം തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം ഏഴ് ഗെറ്റപ്പുകളിലാണ് താരം അഭിനയിക്കുന്നു. പുറത്ത് വന്ന പോസ്റ്ററില്‍ സ്‌റ്റൈലിഷ് ലുക്കിലെത്തുന്നതും പ്രായമുള്ളതും വില്ലന്‍ ലുക്കിലുള്ളതും നായകനായിട്ടുള്ള ഗെറ്റപ്പുകളുമെല്ലാം ഉള്‍കൊള്ളിച്ചിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആണ് സിനിമയിലെ വില്ലന്‍ വേഷത്തിലെത്തുന്നത്.

    vikram

    എആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. രണ്ട് സിനിമകളായിരുന്നു വിക്രമിന്റേതായി കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. രണ്ടും നല്ല പ്രതികരണം സ്വന്തമാക്കിയവയായിരുന്നു. ഇനി കോബ്ര, ധ്രുവ നാട്ട്ചരിതം, മഹാവീര്‍ കര്‍ണ, പൊന്നിയന്‍ സെല്‍വന്‍ എന്നിങ്ങനെയുള്ള സിനിമകളാണ് വരാനിരിക്കുന്നത്.

    Read more about: vikram വിക്രം
    English summary
    Chiyan Vikram 7 Different Roles in His Upcoming Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X