twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന് പനിയും ശരീര വേദനയുമായിരുന്നു, എന്നിട്ടും നൃത്തം ചെയ്തു, ഹിറ്റ് ഗാനത്തെ കുറിച്ച് പ്രസന്ന മാസ്റ്റർ

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. പ്രായമായവർക്കും കുട്ടികൾക്കും മോഹൻലാൽ പ്രിയങ്കരനാണ്. പ്രായവ്യത്യാസമില്ലാതെയാണ് നടനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത്. താരങ്ങൾക്കിടയിൽ പോലും മോഹൻലാലിന് കൈനിറയെ ആരാധകരുണ്ട്. കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഇത് താരങ്ങൾ വെളിപ്പെടുത്താറുമുണ്ട്.

    മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാംമനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

    ബിഗ് ബോസ് താരങ്ങൾക്കൊപ്പം മണിക്കുട്ടൻ, ഇനിയും കൂടെയുണ്ടാകുമെന്ന് ആരാധകർ, നടന്റെ വാക്കുകൾ വൈറലാകുന്നുബിഗ് ബോസ് താരങ്ങൾക്കൊപ്പം മണിക്കുട്ടൻ, ഇനിയും കൂടെയുണ്ടാകുമെന്ന് ആരാധകർ, നടന്റെ വാക്കുകൾ വൈറലാകുന്നു

    സിനിമയ്ക്ക് വേണ്ടി എന്ത് റിസ്ക്കുമെടുക്കാൻ മോഹൻലാൽ തയ്യാറാണ്. മെഗാസ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ പലതാരങ്ങളും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. മുൻപ് ഒരിക്കൽ ഭാര്യ സുചിത്രയും നടന്റെ സിനിമയോടുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത മോഹൻലാലിനെ കുറിച്ച് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റർ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കാക്കക്കുയില്‍ എന്ന ചിത്രത്തിലെ അലാരെ ഗോവിന്ദ ഗാനം ഷൂട്ട് ചെയ്തപ്പോഴുണ്ടായ സംഭവമാണ് പ്രസന്ന മാസ്റ്റർ പങ്കുവെച്ചത്. ഡി ഫോർ ഡാൻസ് വേദിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

    ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറൻസി ഉണ്ടാക്കിയത് ഇങ്ങനെ, ഒരു നോട്ട് പുറത്ത് പോയാൽ പ്രശ്നമാകും...ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറൻസി ഉണ്ടാക്കിയത് ഇങ്ങനെ, ഒരു നോട്ട് പുറത്ത് പോയാൽ പ്രശ്നമാകും...

    കാക്കകുയിൽ

    മോഹൻലാലിന്റെ ഏക്കാലത്തേയും ഹിറ്റ് ചിത്രമാണ് കാക്കക്കുയിൽ. 2001ൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. വൻ വിജയമായിരുന്നു ചിത്രം . മോഹൻലാലിനോടൊപ്പം മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, സുകുമാരി, കവിയൂർ പൊന്നമ്മ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 2001 ൽ ആണ് ചിത്രം റിലീസ് ചെയ്തെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ സിനിമയും ഇതിലെ ഗാനങ്ങളും ചർച്ചയാണ്.

    സുഖമില്ലാതെ നൃത്തം ചെയ്തു

    ചിത്രത്തിലെ ഗോവിന്ദ ഗോവിന്ദ എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത ഈ പാട്ടുമായി ബന്ധപ്പെട്ട സംഭവമാണ് പ്രസന്ന മാസ്റ്റർ വെളിപ്പെടുത്തിയത്. സുഖമില്ലാത്ത സമയത്തയാണ് മോഹൻലാൽ ഈ ഗാനത്തിന് ചുവട് വെച്ചതെന്നാണ് മാസ്റ്റർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയില്‍. അതില്‍ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷന്‍. നല്ല വെയിലായിരുന്നു.

    മോഹൻലാൽ പറഞ്ഞത്

    ലാലേട്ടന് ആണെങ്കില്‍ തീരെ സുഖമില്ലായിരുന്നു. മൂപ്പര്‍ക്ക് ജലദോഷം, പനിയൊക്കെയായിട്ട് നല്ല ശരീര വേദനയൊക്കെയുണ്ടായിരുന്നു. ഷൂട്ടിന്റെ അന്ന് അക്യുപങ്ചര്‍ ഒക്കെ ചെയ്താണ് ലൊക്കേഷനില്‍ വന്നത്.ഗോവിന്ദ സോംഗ് ആണെങ്കില്‍ നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന്‍ പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും മൂപ്പര്‍ വന്ന് പറയും. 'മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കില്‍ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍... പ്രസന്ന മാസ്റ്റർ പറയുന്നു.

    പ്രേക്ഷകരുടെ പ്രിയപ്പെട്ട  ചിത്രം

    2001 ൽ റിലീസ് ചെയ്ത ചിത്രം കല്യാണി ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ലിസിയാണ് നിർമ്മിച്ചത്. മുരളി നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് സംവിധായകൻ പ്രിയദര്‍ശന്‍ തന്നെയായിരുന്നു. സ്വര്‍ഗ്ഗചിത്രയാണ് ചിത്രം വിതരണം ചെയ്തത്. മോഹൻലാൽ- പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കുടംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒപ്പം ആയിരുന്നു ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മോഹൻലാൽ പ്രിയദർശൻ ചിത്രം.

    Recommended Video

    Mohanlal's Aaraattu release date announced
    കാത്തിരിക്കുന്നത്.

    ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. ചിത്രത്തിന്റ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് പ്രൊഡക്ഷൻസിലെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിനേടൊപ്പം മഞ്ജു വാര്യർ,കീർത്തി സുരേഷ്,സുനിൽ ഷെട്ടി, അർജ്ജുൻ സർജ,പ്രഭു, മുകേഷ്, സിദ്ദിഖ് നെടുമുടി വേണു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിങ്ങനെ വൻ താരനിരയാണ് അണിനിരക്കുന്നത്. തിയേറ്റർ റിലീലായിട്ടാണ് മരയ്ക്കാർ എത്തുന്നത്. റിലീസിന് മുൻപ് തന്നെ ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

    Read more about: mohanlal
    English summary
    Choreographer prasanna master Shares About Mohanlal dedication goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X