»   » സൂപ്പര്‍താരങ്ങള്‍ അവസാനമായി ഒന്നിച്ചത്, പ്രേക്ഷകരെ നിരാശപ്പെടുത്തിയ ക്രിസ്തുമസ് അറിയാമോ?

സൂപ്പര്‍താരങ്ങള്‍ അവസാനമായി ഒന്നിച്ചത്, പ്രേക്ഷകരെ നിരാശപ്പെടുത്തിയ ക്രിസ്തുമസ് അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

വര്‍ഷാവസാനം മോളിവുഡ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കും. എല്ലാ വര്‍ഷവും ക്രിസ്തുമസ് സീസണില്‍ ഒരു നല്ല പടം പൊടിപൊടിക്കാന്‍ എത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ പോയ അഞ്ചു വര്‍ഷത്തെ ക്രിസ്തുമസ് സീസണില്‍ രണ്ട് വര്‍ഷം നല്ല സിനിമകള്‍ ഒന്നും ഇല്ലാതെ പ്രേക്ഷകരെ നിരാശപ്പെടുത്തി. 2011ഉം 2014ഉം.

ഈ വര്‍ഷം ക്രിസ്തുമസിന് മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കുട്ടികളുണ്ട് സൂക്ഷിക്കുക തുടങ്ങിയ ചിത്രങ്ങളാണ് ഈ വര്‍ഷം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുന്നത്.

മലയാളത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്ര വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. പോയ അഞ്ച് വര്‍ഷത്തെ ക്രിസ്തുമസിന് തിയേറ്ററുകളിലെ പ്രകടനം എങ്ങനെ, തുടര്‍ന്ന് വായിക്കൂ...

2015

കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമങ്ങളാണ് ചാര്‍ലി, ടു കണ്‍ട്രീസ്, അടി കപ്യാരെ കൂട്ടമണി. ദിലീപിന്റെ ടു കണ്‍ട്രീസ്, ദുല്‍ഖറിന്റെ ചാര്‍ലി തുടങ്ങിയവ ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടി കപ്യാരെ കൂട്ടമണി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

2014

പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു വര്‍ഷമാണ് 2014. സൂപ്പര്‍സ്റ്റാറുകളുടെ ഒരു ചിത്രം പോലും തിയേറ്ററുകളില്‍ എത്താതിരുന്ന ഒരു വര്‍ഷം കൂടിയായിരുന്നു ഇത്. വൈശാഖിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കസിന്‍സ് ആവറേജ് വിജയം നേടി.

2013

മലയാള സിനിമയില്‍ ചരിത്ര വിജയം ഉണ്ടാക്കിയ വര്‍ഷമാണ് 2013. ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തിയ ജീത്തു ജോസഫിന്റെ ദൃശ്യം അതുവരെ മലയാളത്തില്‍ ഉണ്ടായിരുന്ന ബോക്‌സോഫീസ് കളക്ഷന്‍ തകര്‍ത്ത ചിത്രം കൂടിയാണ്. സത്യന്‍ അന്തിക്കാട് ചിത്രമായ ഒരു ഇന്ത്യന്‍ പ്രണയക്കഥ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. എന്നാല്‍ ക്രിസ്തുമസ് ചിത്രമായി എത്തിയ ലാല്‍ ജോസിന്റെ ഏഴ് സുന്ദര രാത്രികള്‍ പരാജയം നേരിട്ടു.

2012

സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരേ സമയത്ത് ഇറങ്ങിയ വര്‍ഷമാണ് 2012. ഭാവൂട്ടിയുടെ നാമത്തിലും കര്‍മ്മയോദ്ധയും. ആഷിക് അബുവിന്റെ ഡാ തടിയ, ബി ഉണ്ണികൃഷ്ണന്റെ ഐ ലവ് മി എന്നീ ചിത്രങ്ങളും ആ വര്‍ഷം ക്രിസ്തുമസിന് എത്തിയതാണ്. ഡാ തടിയയും ഭാവുട്ടിയുടെ നാമത്തില്‍ എന്നീ രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ വിജയം നേടിയത്.

2011

പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിച്ച വര്‍ഷമായിരുന്നു 2011. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിയെങ്കിലും ആവറേജ് പടം എന്ന ലെവലില്‍ ഒതുങ്ങി. ദിലീപും കാവ്യയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ് മറ്റൊരു ബിഗ് റിലീസ് ചിത്രം.

English summary
Christmas Box Office Winners Of Mollywood In The Past 5 Years!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam