മലയാള സിനിമ ഇവിടെ നിലനിൽക്കുന്നതിന് കാരണം ദിലീപ്പേട്ടൻ, ഒമർ ലുലുവിന്റെ വാക്കുകൾ വൈറൽ
സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് സംവിധായകൻ ഒമർ ലുലു. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലുമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഓമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. നടൻ ദിലീപിനെ കുറിച്ചായിരുന്നു സംവിധായകൻ കുറച്ചത്.പവർ സ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി അംബാനി എന്നൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.

പവർസ്റ്റാർ സിനിമ കഴിഞ്ഞ് ഞാന്‍ പ്ലാൻ ചെയ്‌ത ദിലീപേട്ടന്റെ സിനിമ. അംബാനിയുടെ സ്ക്രിപ്പ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും 2Countries ഒക്കെ എഴുതിയ നജീംകോയ നജിക്ക ആയിരിക്കും... എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. നിമിഷനേരം കൊണ്ട് തന്നെ ഒമർ ലുലുവിന്റെ കുറിപ്പ് വൈറലാവുകയായിരുന്നു. പോസ്റ്റ് ചർച്ചാ വിഷയമായതിന് പിന്നാലെ ഒരു ട്രോളും പങ്കുവെച്ച് കൊണ്ട് താരം എത്തിയിരുന്നു.
ഇന്ന് മലയാള സിനിമ ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ദിലീപ്പേട്ടൻ ആണ്.2000 മുതൽ ഒരുപാട് നിർമാതാക്കൾ ഇല്ലാതെ ആകുന്ന അവസ്ഥയും, തീയറ്റർ പൊളിച്ച് കല്ല്യാണ മണ്ഡപം ആക്കുന്ന അവസ്ഥയും മാറിയത് ദിലീപ് എന്ന വ്യക്തി കാരണം മാത്രമാണ്. ഇന്നത്തെ മഴയിൽ കുതിർന്ന കുറച്ച് നവോത്ഥാന സിനിമാക്കാർ അറിയാൻ വേണ്ടി മാത്രമാണെന്ന് കുറിച്ച് കൊണ്ടാണ് ആ ട്രോൾ പങ്കുവെച്ചത്. സംവിധായകന്റെ ട്രോളിനോടൊപ്പം തന്നെ ആ കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് എത്തുന്നത്. ചിത്രം വൻ വിജയമായിരുന്നു.പിന്നീട് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഡാർ ലവ് പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ സിനിമയിലെ ഗാനങ്ങളും താരങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാർ ആണ് പുറത്തു വരാനുളള ഒമർ ലുലു ചിത്രം. ഒരു മാസ് ചിത്രമാണ് 'പവര്‍സ്റ്റാര്‍'. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്റൂര്‍ രവിയാണ് പവര്‍ സ്റ്റാറിന്റേയും സംഗീത സംവിധായകൻ.


Click it and Unblock the Notifications