ഒമർ ലുലുവിന്റെ ചങ്കസിന്റെ രണ്ടാം ഭാഗം കുറച്ച് കളറാണ്!! ചിത്രത്തിന്റെ പേര് പുറത്ത്...
യുവതാരങ്ങളെ അണിനിരത്തി സംവിധായകൻ ഒമർലുലു സംവിധാനം ചെയ്ത ചിത്രമായിരുന്നു ചങ്കസ്.യൂത്തിനിടയിൽ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിത സിനിമയുടെ രണ്ടാം ഭാഗം വരുകയാണ്. ധമാക്ക എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഹണിറോസ്സായിരുന്നു ചിത്രത്തിലെ നായിക.എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിൽ ഒരു പെൺകുട്ടി എത്തുകയും. തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചങ്കസ് ചർച്ച ചെയ്യുന്നത്. ഹണി റോസിനോടൊപ്പം ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൽഗാട്ടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ റണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ധമാക്കയിൽ ഹണി റോസ്, ബാലുവർഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽ, സലിം കുമാർ, ഹരീഷ് കണാരൻ ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.നെക്ക് സ്റ്റേജ് സിനിമാസിന്റെ ബാനറിൽ മുഹമ്മദ് അൻവർ ആണ് ചിത്രം നിർമ്മിക്കുന്നത് . സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അടുത്ത മാസം ചിത്രീകരണം ആരംഭിക്കും
ചങ്കസിന്റെ രണ്ടാം ഭാഗമായ ധമാക്കയിൽ ഒരു ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ ഒമർലുലു ഉറപ്പ് നൽകിയിട്ടുണ്ട്.ഫേസ്ബുക്ക് പോജിലൂടെയായിരുന്നു സംവിധായകൻ ഇക്കാര്യം പറഞ്ഞത്. "ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുതെന്നും ഒമർ കുറിച്ചു." ലൂസിഫറിലെ ഐറ്റം ഡാൻസ് ചർച്ച വിഷയമായപ്പോഴായിരുന്നു ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











