For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രകൃതി പടങ്ങള്‍ ചെയ്യുന്നത് എന്തിനാണ്? മാസ് മസാല പടങ്ങള്‍ വന്നാലും ചെയ്യാമെന്ന് നടി ഗീതി സംഗീത

  |

  പെങ്ങള്‍ തങ്ക എന്ന പേര് പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മനസിലാവുന്ന താരമാണ് നടി ഗീതി സംഗീത. ചുരുളി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ് ഗീതി അവതരിപ്പിച്ച പെങ്ങള്‍ തങ്ക. യുവാക്കളെയും സിനിമാപ്രേമികളെയുമൊക്കെ വലിയ രീതിയില്‍ ആകര്‍ഷിച്ച കഥാപാത്രമായി ഇത് നിലകൊള്ളുന്നു.

  ചുരുളിയിലൂടെ കിട്ടിയ ബ്രേക്കിന് പിന്നാലെ നിരവധി സിനിമകളുടെ ഭാഗമാവുകയാണ് നടി ഗീതി സംഗീത. തുറമുഖം എന്ന ചിത്രത്തിലും മമ്മൂട്ടി ചിത്രത്തിലുമൊക്കെ നടി അഭിനയിക്കുന്നുണ്ട്. അതേ സമയം പ്രകൃതി സിനിമകളുടെ ഭാഗമാവുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യത്തിന് രസകരമായിട്ടുള്ള ഉത്തരമാണ് നടിയിപ്പോള്‍ നല്‍കിയിരിക്കുന്നത്.

  ഗീതി സംഗീത എന്ന് പറയുമ്പോള്‍ ആദ്യം ചുരുളിയാണ് വരിക. പിന്നെ കുറേ അഭിമുഖത്തിന്റെ ലിങ്കുകളും വരും. ഗീതി സംഗീത ഹോട്ട് എന്ന് പറഞ്ഞ് ഇതുവരെ കണ്ടിട്ടില്ലെന്നാണ് നടി പറയുന്നത്. ഇത്രയും 'പ്രകൃതി പടങ്ങള്‍' ചെയ്യുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഗീതി രസകരമായിട്ടുള്ള ഉത്തരമാണ് പറഞ്ഞത്.

  'എന്നെ തേടി വരുന്ന സിനിമകള്‍ ഞാന്‍ ചെയ്യുന്നു എന്നേയുള്ളു. മാസ് മസാല പടങ്ങളിലേക്ക് വിളിക്കട്ടേ, ഞാന്‍ പോയി അഭിനയിക്കാം. എനിക്കതില്‍ കുഴപ്പമില്ലെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറയുന്നത്.

  Also Read: ആണുങ്ങളെ മാത്രമേ ഇതുവരെ ചുംബിച്ചിട്ടുള്ളു; സിനിമയില്‍ സ്ത്രീയുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് ജാനകി സുധീര്‍

  തുറമുഖം നാടകം ചെയ്തപ്പോള്‍ ഞാന്‍ അഭിനയിച്ചിരുന്നു. രാജീവ് രവി അത് സിനിമയാക്കുമ്പോള്‍ അതില്‍ ഞാനുണ്ടാവില്ലെന്നാണ് പറഞ്ഞിരുന്നത്. നാടകത്തില്‍ മൂന്ന് നടിമാരെയുള്ളു. സിനിമയില്‍ വരുമ്പോള്‍ പൂര്‍ണി, ദര്‍ശന, നിമിഷ എന്നിവരാണ് ആ കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

  ക്യാരക്ടറായി വന്നപ്പോഴാണ് ഒരു ഉമ്മയുടെ റോളുണ്ട്, ചെയ്യാന്‍ പറ്റുമോന്ന് ചോദിക്കുന്നത്. സത്യത്തില്‍ അതിന്റെ ഭാഗമാവണം എന്ന ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളു. ഇത് ചരിത്രത്തിന്റെ ഭാഗമാവാന്‍ പോവുന്ന സിനിമയാണെന്നും ഗീതി പറയുന്നു.

  Also Read: സ്‌നേഹയെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചത് അന്നേരമാണ്; അച്ഛനെ സമ്മതിപ്പിക്കാന്‍ 6 മാസമെടുത്തെന്ന് നടന്‍ പ്രസന്ന

  എന്‍ജിനീയറായിരുന്ന കാലത്ത് ആ ജോലി ഉപേക്ഷിച്ച് സിനിമയില്‍ വരാനുണ്ടായ കാരണമെന്താണ്?

  'ജോലി വിടാനുണ്ടായ കാരണം ഞാനത് ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യമല്ലാത്തത് കൊണ്ടാണ്. എനിക്കിഷ്ടമുള്ളത് ചെയ്യണമെന്നാണ് അന്നൊക്കെ ആലോചിച്ചിരുന്നത്. അങ്ങനെ ജോലി റിസൈന്‍ ചെയ്തു. ശേഷം നാടകത്തില്‍ അഭിനയിച്ച് തുടങ്ങി. അതില്‍ നിന്നാണ് ഓഡിഷനിലൂടെ സിനിമയിലേക്ക് എത്തുന്നത്. ആ കാലഘട്ടം തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ കണ്‍ഫ്യൂഷനുണ്ടായിരുന്നു.

  എനിക്ക് വട്ടാണെന്ന് പലരും പറയാറുണ്ട്. ജോലി റിസൈന്‍ ചെയ്തിട്ട് അഭിനയിക്കാന്‍ ഇറങ്ങിയോന്ന് ചോദിക്കുന്നവരുണ്ട്. ഗീതിയ്ക്ക് വട്ടാണല്ലേ എന്നാണ് ചിലരുടെ ചോദ്യം, നടി പറയുന്നു.

  Also Read: സുഖമില്ലാതെ നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു? ഭര്‍ത്താവിന്റെ കുക്കിങ് പണിയാക്കിയെന്ന് റിപ്പോര്‍ട്ടുകൾ

  ചുരുളിയിലെ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോള്‍ കോസ്റ്റിയൂമിനെ പറ്റിയാണ് ആദ്യം പറഞ്ഞത്. ബ്ലൗസും മുണ്ടുമാണ് വേഷം. താഴ്‌വാരത്തിലെ സുമലതയുടെ ലുക്ക് കാണിച്ചു. ഈയൊരു ടൈപ്പ് കഥാപാത്രമായിരിക്കുമെന്ന് പറഞ്ഞു. പിന്നെ വാക്‌സ് ചെയ്യുകയോ, ത്രെഡ് ചെയ്യുകയോ മുടി കളറ് ചെയ്യുകയോ ഒന്നും പാടില്ലെന്ന് പറഞ്ഞു. കാരണം കാട്ടിലെ കഥാപാത്രമാണ്. അത് സാധാരണയുള്ളത് പോലെ വേണം. തടി കൂട്ടാനും പറഞ്ഞു. ലൊക്കേഷനിലെത്തിയതിന് ശേഷമാണ് ബാക്കി കാര്യങ്ങളൊക്കെ റെഡിയാവുന്നത്.

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  Read more about: actress
  English summary
  Churuli Actress Geethi Sangeetha Opens Up About Her Masala Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X