For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒറ്റയ്ക്കായി പോയതിന് പല കാരണങ്ങളും ഉണ്ടാവും; ഭർത്താവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്'

  |

  ചുരുളി എന്ന ലിജോ ജോസ് പെല്ലിശേരി സിനിമ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കലാ സൃഷ്ടി ആയിരുന്നു. അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനവും ചുരുളിയിൽ കാണാനായി. നടി ​ഗീതി സം​ഗീത അവതരിപ്പിച്ച ​പെങ്ങൾ തങ്ക എന്ന കഥാപാത്രവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

  സിനിമയിലെ തുടക്കത്തിൽ വരുന്ന പശ്ചാത്തല സംഭാഷണത്തിലും ​ഗീതിയുടെ ശബ്ദമായിരുന്നു. ചുരുളിയുടെ ആകെത്തുക പറയുന്ന ഈ സംഭാഷണം ​ഗീതി മുഴിവുറ്റതാക്കി. ചുരുളിക്ക് ശേഷമാണ് സിനിമാ മേഖലയിൽ ​ഗീതി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

  Also Read: ദില്‍ഷയെ പൂട്ടാനാണ് തീരുമാനം; അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട, പൈസ നഷ്ടപ്പെട്ടാല്‍ ഉത്തരവാദി ദില്‍ഷയെന്ന് സൂരജ്

  മിന്നൽ മുരളി, ചതുരം ഉൾപ്പെടെ ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷം ​ഗീതി സം​ഗീതയെ തേടി എത്തി. ശബ്ദമാണ് ​ഗീതി സം​ഗീതയ്ക്ക് സിനിമാ കരിയറിൽ ഉപകരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ്കാർപറ്റ് പരിപാടിയിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ​ഗീതി സം​ഗീത.

  'സിനിമ ഒരിക്കലും സ്വപ്നം കാണാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. സിനിമ തന്നെയാണെന്ന് പലർക്കും ധാരണ ഉണ്ട്. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതമുണ്ട് ഞാനിപ്പോൾ ഇവിടെ എത്തി എന്നത്'

  Also Read: '12 വർഷങ്ങൾക്ക് മുമ്പ് അത് ചെയ്യാൻ തുടങ്ങിയപ്പോൾ‌ അച്ഛൻ വിലക്കി, ഞാൻ‌ അനുസരിച്ചില്ല കുറ്റബോധമുണ്ട്'; ബാല!

  'അത് ഞാനെടുത്ത തീരുമാനങ്ങളാലാണ്. ഇത് എന്റെ ജീവിതം ആണെന്നും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യനാണെന്നും മനസ്സിലാക്കി. എനിക്കിഷ്ടമുള്ള കാര്യം യാത്രയാണ്. ജോലി രാജി വെക്കുന്നത് തന്നെ യാത്രയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ചെയ്യാം എന്ന് കരുതിയാണ്. വീട്ടിൽ പോലും അനുവാദം ചോദിക്കാതെ ആണ് രാജി വെക്കുന്നത്'

  'രാജി വെച്ചതിന് ശേഷമാണ് എന്റെ സഹോദരി പോലും അറിയുന്നത്. അവൾ അന്ന് എന്നോട് ചോദിച്ചു നീ എന്താണ് ജീവിതം അവസാനിപ്പിക്കാൻ പോവുന്നുണ്ടോ എന്ന്. ഇപ്പോൾ എന്റെ സ​​ഹോദരിയും ഹാപ്പി ആണ്'

  'ഒറ്റയ്ക്ക് ആയിപ്പോയെന്ന് ചില സമയത്ത് തോന്നാറുണ്ട്. പക്ഷെ വിഷമം വന്നാലോ സന്തോഷം വന്നാലോ പങ്കുവെക്കാൻ ആളുകളുണ്ട്. യാത്രകൾ ചെയ്യുമ്പോഴാണ് അങ്ങനെ മിസ്സിം​ഗ് തോന്നുന്നത്'

  'ഞാൻ സോളോ ട്രിപ്പ് പോവുന്ന ആളാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയെന്ന നിലയിൽ സുരക്ഷിതത്വത്തിന് പ്രശ്നമുണ്ടെന്ന് തോന്നിയിട്ടില്ല. ചുറ്റുപാടുമുള്ളവർ എന്ത് പറയുന്നു എന്നതിൽ ഞാൻ അത്ര കൺസേൺ അല്ല'

  'ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയായിരിക്കുന്നിടത്തോളം ചുറ്റുപാടുമുള്ളവർ എന്ത് പറയുന്നു എന്നതിൽ വലിയ കാര്യമില്ലെന്നാണ് എന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയത്. താമസിക്കാൻ വീട് ചോദിക്കുമ്പോഴുള്ള പ്രശ്നം ഉണ്ട്. കൊച്ചി മെട്രോ സിറ്റി ആണ്. പക്ഷെ ഇപ്പോഴും സിനിമാക്കാർ, ഒറ്റയ്ക്കൊരു സ്ത്രീ എന്ന് പറയുമ്പോൾ അവർക്ക് ആശങ്ക ഉണ്ട്'

  'നമ്മുടെ ജോലി ആണിത്. ഒരാൾ ഒറ്റയ്ക്കായി പോവുന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ടാവും. ഒരു ബ്രോക്കറോട് വീടിന്റെ കാര്യം സംസാരിച്ചപ്പോൾ എന്നോട് ഭർത്താവ് ഉണ്ടോ കൂടേ എന്ന് ചോദിച്ചു. ഭർത്താവുള്ളവർക്കേ വീട് കൊടുക്കുകയുള്ളൂ എന്ന് ഞാൻ ചോദിച്ചു. അതിന് വേണ്ടി ഒരു ഭർത്താവിനെ കണ്ട് പിടിക്കാൻ എനിക്ക് പറ്റില്ല,' ​ഗീതി സം​ഗീത പറഞ്ഞു.

  അടുത്തിടെ തന്റെ വിവാഹ മോചനത്തെക്കുറിച്ച് ​ഗീതി സം​ഗീത സംസാരിച്ചിരുന്നു. സഹിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലായതോടെ എടുത്ത തീരുമാനമാണെന്നും തന്റെ തീരുമാനം ശരിയായിരുന്നെന്നും ​ഗീതി സം​ഗീത അന്ന് പറഞ്ഞു.

  Read more about: actress
  English summary
  Churuli Movie Fame Geethi Sangeetha About Being Single And Independent; Actress Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X