twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ സുരക്ഷിതമല്ല, പ്രധാന്യം ക്രീയേറ്റിവിറ്റിയ്ക്ക്; മലയാളം നന്നായി സംസാരിക്കുന്നതിനെ കുറിച്ച് നിത്യ മേനോന്‍

    |

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്‍. സൂപ്പര്‍ ഹിറ്റായി നിരവധി സിനിമകൡ അഭിനയിച്ചിട്ടുള്ള നടി കര്‍ണാടകയിലാണ് ജനിച്ചത്. മലയാളമടക്കം പല ഭാഷകളും സിനിമയില്‍ അഭിനയിച്ചതോടെയാണ് പഠിക്കുന്നതും. ഇത്രയും നന്നായി മലയാളം സംസാരിക്കാന്‍ നിത്യയ്ക്ക് സാധിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ രസകരമായ ഉത്തരമാണ് നടി നല്‍കുക.

    പാർട്ടി വെയറിൽ തിളങ്ങി സാറ അലി ഖാൻ, താരപുത്രിയുടെ ഏറ്റവും പുത്തൻ ഫോട്ടോസ് കാണാം

    അതുപോലെ നിത്യ മേനോന്റെ ഫാഷന്‍ കാഴ്ചപാടുകള്‍ എന്തൊക്കെയാണെന്നത് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് നടിയിപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സിനിമാ മേഖല അത്ര സുരക്ഷിതമായ ഇടമല്ലെന്നുള്ള കാര്യങ്ങളും നടി വ്യക്തമാക്കിയത്.

    സിനിമ സുരക്ഷിതമല്ലെന്ന് നിത്യ മേനോന്‍

    സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയിസ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രീയേറ്റിവായി എന്തെങ്കിലും ചെയ്യണോമോ എന്ന് തീരുമാനിക്കാം. ക്രിയേറ്റിവായിട്ടുള്ള ആളുകള്‍ സുരക്ഷ നോക്കില്ല. അതൊരു ഉള്‍പ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാള്‍ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേ ഇരിക്കും. അല്ലെങ്കില്‍ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തിരഞ്ഞെടുക്കുക.

     സിനിമ സുരക്ഷിതമല്ലെന്ന് നിത്യ മേനോന്‍

    എനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണെന്നാണ് നിത്യ പറയുന്നത്. കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ ക്യാരക്ടറും രണ്ട് വിപരീത ദിശയില്‍ ഉള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ റോള്‍ എങ്ങനെയാണ് ചെയ്യുക എന്ന സംശയവും ഉണ്ടായി. അത് മാത്രമായിരുന്നു ഒരു വെല്ലുവിളി തോന്നിയ കഥാപാത്രമെന്ന് നടി പറയുന്നു.

     സിനിമ സുരക്ഷിതമല്ലെന്ന് നിത്യ മേനോന്‍

    ഫാഷനില്‍ കാഴ്ചപാടുള്ള വ്യക്തിയാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ചില കാര്യങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് ഞാന്‍ ധൈരിക്കന്നു എന്നേ ഉള്ളു. അല്ലാതെ ഫാഷന്‍ എന്ന് പറഞ്ഞ് നടക്കാറില്ല. എനിക്ക് ഇഷ്ടമുള്ളത് ഒരു ക്ലാസിക്കല്‍ ലുക്കാണ്.

     സിനിമ സുരക്ഷിതമല്ലെന്ന് നിത്യ മേനോന്‍

    മലയാളം നന്നായി സംസാരിക്കാന്‍ സാധിക്കുന്നത് സിനിമകള്‍ ചെയ്തിട്ടാണ്. പിന്നെ ഇവിടെ നിറയെ സുഹൃത്തുക്കളായി. അവരോട് സംസാരിക്കും. ഏത് ഭാഷയിലാണ് ഞാനൊരു സിനിമ ചെയ്യുന്നത്. അപ്പോള്‍ ആ ഭാഷ ആയിരിക്കും ഞാന്‍ ന്നായി സംസാരിക്കുന്നത്. ഇത്രയധികം ഭാഷകള്‍ സംസാരിക്കുമ്പോള്‍ ഒന്ന് വിട്ട് പോവും. പക്ഷേ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ തന്നെ ആ ഭാഷയില്‍ സംസാരിച്ച് പോവും. അങ്ങനെയാണ് മലയാളവും തനിക്ക് ഈസിയായി വഴങ്ങുന്നതെന്നാണ് നിത്യ പറയുന്നത്.

    Recommended Video

    Nithya Menen exclusive Interview At IFFI 2019 | FilmiBeat Malayalam
      സിനിമ സുരക്ഷിതമല്ലെന്ന് നിത്യ മേനോന്‍

    തന്റെ വീട്ടില്‍ സിനിമ ചര്‍ച്ച ചെയ്യാറില്ല. അതെന്റെ ജോലിയാണ്. അച്ഛന്റെയും അമ്മയുടെയും അടുത്ത് സാധാരണ സംസാരിക്കുന്നത് പോലെ അതുണ്ടായി, ഇത് നടന്നു എന്നൊക്കെ പറയും. അത് അഭിപ്രായം അറിയാന്‍ വേണ്ടി പറയുന്നതല്ലെന്നാണ് നിത്യ പറയുന്നത്. സ്വന്തം സിനിമകള്‍ക്ക് വേണ്ടി പ്രൊമോഷനൊന്നും നടത്താറില്ല. ഞാന്‍ സിനിമകള്‍ കാണാറില്ല. വളരെ കുറച്ച് സിനിമകളെ കണ്ടിട്ടുള്ളു. എനിക്ക് സമയം കിട്ടുമ്പോള്‍ സാധാരണ ആളുകളെ പോലെയാണ് നില്‍ക്കുന്നത്. വീട്ടിലേക്ക് പോകും. അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുമെന്നും നടി പറയുന്നു.

    Read more about: nithya menen
    English summary
    Cinema Is Not Safe, Creativity Matters Says Actress Nithya Menen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X