For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  By Shabnam Aarif
  |

  ഓരോ സിനിമയും നാം ഓര്‍ത്തു വെക്കുന്നത്‌ വ്യത്യസ്‌ത കാരണങ്ങളാലാണ്‌. നല്ല കഥ, പാട്ടുകള്‍, കോമഡി രംഗങ്ങള്‍ അങ്ങനെയങ്ങനെ ചില സിനിമകളെ എന്നും നമ്മുടെ മനസ്സിന്റെ മണിച്ചെപ്പില്‍ വെച്ച്‌ താലോലിക്കാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടാവും.

  അങ്ങനെ ഒരു ഘടകമാണ്‌ സിനിമയുടെ ക്ലൈമാക്‌സ്‌. ചില സിനി കണ്ടിറങ്ങുമ്പോള്‍ ഇതിങ്ങനെ അവസാനിക്കരുതായിരുന്നു, അല്ലെങ്കില്‍ ഈ സിനിമ ശുഭ പര്യവസാനി ആയിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിച്ചു പോവും.

  എന്നാല്‍ ഒന്ന്‌ മാറി നിന്ന്‌ ചിന്തിച്ചാല്‍ മനസ്സിലാവും, ഇങ്ങനെ അല്ലാതെ അവസാനിച്ചിരുന്നെങ്കില്‍ ഈ സിനിമകള്‍ നമ്മുടെ പ്രിയപ്പെട്ട സിനിമകള്‍ ആവില്ലായിരുന്നു എന്ന്‌.

  ഇങ്ങനെ ക്ലൈമാക്‌സുകള്‍ കൊണ്ട്‌ നമ്മുടെ ഉള്ളം കവര്‍ന്ന ചില ചിത്രങ്ങളാണ്‌ താളവട്ടം, വൈശാലി, ചിത്രം, വന്ദനം, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍, കാഴ്‌ച, കയ്യൊപ്പ്‌ എന്നിവ.

  താളവട്ടം

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  വിനോദിനോട്‌ (മോഹന്‍ലാല്‍) തന്റെ സ്വാര്‍ത്ഥനായ അച്ഛന്‍ ചെയ്‌ത ക്രൂരത അറിഞ്ഞ്‌ സമനില തെറ്റിയ സാവിത്രി (കാര്‍ത്തിക) വിനോദിന്റെ അതേ നമ്പര്‍ യൂനിഫോമണിഞ്ഞിരിക്കുന്നതാണ്‌ താളവട്ടത്തിലെ ക്ലൈമാക്‌സ്‌.

  വൈശാലി

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  ഭരതന്‍ - എംടി കൂട്ടുകെട്ടില്‍ 1988ല്‍ പുറത്തിറങ്ങിയ വൈശാലിയുടെ അന്ത്യത്തില്‍ എല്ലാവരാലും തിരസ്‌കൃതരായി പോകുന്ന വൈശാലിയുടെയും (സുപര്‍ണ ആനന്ദ്‌) അമ്മയുടെയും (ഗീത) മുഖം മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

  ചിത്രം

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  വധശിക്ഷ ഏറ്റു വാങ്ങാനായി ജയിലിലേക്ക്‌ തിരിച്ചു പോകുന്ന വിഷ്‌ണുവിനെനോക്കി നില്‍ക്കുന്ന കല്യാണിയെ വിരലുകള്‍ ക്യാമറയാക്കി ഫോട്ടോ എടുക്കുന്ന വിഷ്‌ണുവാണ്‌ ചിത്രത്തിലെ അവസാന സീനില്‍.

  വന്ദനം

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  ഒരേ ട്രാഫിക്‌ സിഗ്നലില്‍ വ്യത്യസ്‌ത വാഹനങ്ങളില്‍ ഇരുന്ന്‌ പരസ്‌പരം കാണാനാവാത്തതില്‍ വിഷമിച്ചിരിക്കുന്ന ഗാഥയും (ഗിരിജ ഷെട്ടാര്‍), ഉണ്ണിയും (മോഹന്‍ലാല്‍), സിഗ്നല്‍ പച്ചയാവുന്നതോടെ എതിര്‍വാശങ്ങളിലേക്ക്‌ അകന്നു പോകുന്ന വന്ദനത്തിലെ ക്ലൈമാക്‌സ്‌ കണ്ട്‌ പ്രിയനെ തെറി പറയാത്ത പ്രേക്ഷകരുണ്ടാവില്ല.

  ഇന്നലെ

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  1990ലെ ഒരു പി പദ്‌മരാജന്‍ വസന്തമായിരുന്നു ഇന്നലെ എന്ന ചലച്ചിത്രം. ഗൗരി തന്നെ തിരിച്ചറിഞ്ഞില്ല എന്നറിഞ്ഞ്‌ വിവാഹ ഫോട്ടോ കാണിക്കാതെ ഇറങ്ങി പോകുന്ന നരേന്ദ്രനെ നോക്കി, "എന്താ കാപ്പി കുടിക്കാതെ പോയത്‌ " എന്ന്‌ ശരത്തിനോട്‌ ചോദിക്കുന്ന ഗൗരിയെ കണ്ട്‌ മലയാളികളെല്ലാം ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥയില്‍ എത്തുന്നു. നമ്മുടെ മനസ്സ്‌ ആരുടെ കൂടെ എന്ന്‌ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ.

  ഞാന്‍ ഗന്ധര്‍വ്വന്‍

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  ഭാമയെ (സുപര്‍ണ ആനന്ദ്‌) തനിച്ചാക്കി ദേവന്‍ (നിധീഷ്‌ ഭരദ്വാജ്‌) തിരിച്ച്‌ ദേവലോകത്തേക്ക്‌ പോകുന്നതാണ്‌ ഞാന്‍ ഗന്ധര്‍വ്വന്റെ ക്ലൈമാക്‌സ്‌.

  കാഴ്‌ച

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  നമ്മുടെ നെഞ്ചിലേക്ക്‌ ഒരു കല്ലെടുത്തെറിഞ്ഞു കൊണ്ടാണ്‌ കാഴ്‌ചയിലെ അവസാന കാഴ്‌ച. കൊച്ചുണ്ടാപ്രിയുടെ (യാഷ്‌) ബന്ധുക്കളാരും വന്നില്ലെങ്കില്‍ തന്നെ ബന്ധപ്പെടണം എന്നു പറഞ്ഞ്‌ മാധവന്‍ (മമ്മൂട്ടി) നല്‍കുന്ന അഡ്രസ്‌ ചവറ്റു കുട്ടയിലേക്ക്‌ എറിയുകയാണ്‌ അഭയാര്‍ത്ഥി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍.

  കയ്യൊപ്പ്‌

  ക്ലൈമാക്‌സുകള്‍ വേട്ടയാടുമ്പോള്‍...

  തന്റെ പ്രണയവും, ഫാത്തിമയും, ശിവദാസന്‍ ഉള്‍പ്പെടുന്ന സാഹിത്യ ലോകവും കാത്തിരിക്കുന്ന കോഴിക്കോട്‌ നഗരത്തില്‍, ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുത്ത്‌ വന്നിറങ്ങുന്ന ബാലചന്ദ്രന്‍ (മമ്മൂട്ടി) അടുത്ത നിമിഷത്തില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ അടയാളങ്ങള്‍ അവസാനിപ്പിക്കാതെ ഇല്ലാതാവുമ്പോള്‍ പദ്‌മയെയും, ശിവദാസനെയും ഫാത്തിമയെയും പോലെ പ്രേക്ഷകരും നിസ്സഹായരാകുന്നു.

  ക്ലൈമാക്‌സുകള്‍ കൊണ്ട്‌ പ്രേക്ഷകരെ കൈയിലെടുക്കുന്നതില്‍ ഏറ്റവും മിടുക്ക്‌ കാണിച്ച സംവിധായകനാണ്‌ പ്രിയദര്‍ശന്‍.

  എത്ര തവണ കണ്ടതാണെങ്കിലും വീണ്ടും കാണുമ്പോള്‍ 1986ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമായ താളവട്ടത്തിന്റെ ക്ലൈമാക്‌സ്‌ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.

  വിനോദിനോട്‌ (മോഹന്‍ലാല്‍) തന്റെ സ്വാര്‍ത്ഥനായ അച്ഛന്‍ ചെയ്‌ത ക്രൂരത അറിഞ്ഞ്‌ സമനില തെറ്റിയ സാവിത്രി (കാര്‍ത്തിക) വിനോദിന്റെ അതേ നമ്പര്‍ യൂനിഫോമണിഞ്ഞിരിക്കുന്നതാണ്‌ താളവട്ടത്തിലെ ക്ലൈമാക്‌സ്‌.

  ഭരതന്‍ - എംടി കൂട്ടുകെട്ടില്‍ 1988ല്‍ പുറത്തിറങ്ങിയ വൈശാലിയുടെ അന്ത്യത്തില്‍ എല്ലാവരാലും തിരസ്‌കൃതരായി പോകുന്ന വൈശാലിയുടെയും (സുപര്‍ണ ആനന്ദ്‌) അമ്മയുടെയും (ഗീത) മുഖം മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

  1988ലെ പ്രിയദര്‍ശന്‍ ഹിറ്റ്‌ ആയിരുന്നു ചിത്രം. വധശിക്ഷ ഏറ്റു വാങ്ങാനായി ജയിലിലേക്ക്‌ തിരിച്ചു പോകുന്ന വിഷ്‌ണുവിനെ (മോഹന്‍ലാല്‍) നോക്കി നില്‍ക്കുന്ന കല്യാണിയെ (രഞ്‌ജിനി) നോക്കി വിരലുകള്‍ ക്യാമറയാക്കി ഫോട്ടോ എടുക്കുന്ന വിഷ്‌ണുവാണ്‌ ചിത്രത്തിലെ അവസാന സീനില്‍.

  1989ല്‍ ഗാഥ അച്ചാറുകളുടെ എരിവും രുചിയുമായി ഇറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമാണ്‌ വന്ദനം. ഒരേ ട്രാഫിക്‌ സിഗ്നലില്‍ വ്യത്യസ്‌ത വാഹനങ്ങളില്‍ ഇരുന്ന്‌ പരസ്‌പരം കാണാനാവാത്തതില്‍ വിഷമിച്ചിരിക്കുന്ന ഗാഥയും (ഗിരിജ ഷെട്ടാര്‍), ഉണ്ണിയും (മോഹന്‍ലാല്‍), സിഗ്നല്‍ പച്ചയാവുന്നതോടെ എതിര്‍വാശങ്ങളിലേക്ക്‌ അകന്നു പോകുന്ന ക്ലൈമാക്‌സ്‌ കണ്ട്‌ പ്രിയനെ തെറി പറയാത്ത പ്രേക്ഷകരുണ്ടാവില്ല.

  1990ലെ ഒരു പി പദ്‌മരാജന്‍ വസന്തമായിരുന്നു ഇന്നലെ എന്ന ചലച്ചിത്രം. ഗൗരി (ശോഭന) തന്നെ തിരിച്ചറിഞ്ഞില്ല എന്നറിഞ്ഞ്‌ വിവാഹ ഫോട്ടോ കാണിക്കാതെ ഇറങ്ങി പോകുന്ന നരേന്ദ്രനെ (സുരേഷ്‌ ഗോപി) നോക്കി, "എന്താ കാപ്പി കുടിക്കാതെ പോയത്‌ " എന്ന്‌ ശരത്തിനോട്‌ (ജയറാം) ചോദിക്കുന്ന ഗൗരിയെ കണ്ട്‌ മലയാളികളെല്ലാം ചിരിക്കാനും കരയാനും പറ്റാത്ത അവസ്ഥയില്‍ എത്തുന്നു. നമ്മുടെ മനസ്സ്‌ ആരുടെ കൂടെ എന്ന്‌ നിര്‍ണ്ണയിക്കാനാവാത്ത അവസ്ഥ.

  1991ല്‍ ദേവലോകത്ത്‌ നിന്നും ഒരു ഗന്ധര്‍വ്വനെ ഇറക്കിയാണ്‌ പദ്‌മരാജന്‍ മലയാളികളെ പ്രതിസന്ധിയിലാക്കിയത്‌. ബോക്‌സ്‌ ഓഫീസില്‍ ഞാന്‍ ഗന്ധര്‍വ്വന്‌ ഒരു ഹിറ്റ്‌ ആവാന്‍ സാധിച്ചില്ലെങ്കിലും പദ്‌മരാജന്റെ എണ്ണപ്പെട്ട സിനിമകളില്‍ ഒന്നായാണ്‌ ഇതി പിന്നീട്‌ വിലയിരുത്തപ്പെട്ടത്‌.

  ഭാമയെ (സുപര്‍ണ ആനന്ദ്‌) തനിച്ചാക്കി ദേവന്‍ (നിധീഷ്‌ ഭരദ്വാജ്‌) തിരിച്ച്‌ ദേവലോകത്തേക്ക്‌ പോകുന്നതാണ്‌ ഞാന്‍ ഗന്ധര്‍വ്വന്റെ ക്ലൈമാക്‌സ്‌.

  ബ്ലെസിയുടെ ആദ്യ ചിത്രമാണ്‌ കാഴ്‌ച (2004). നമ്മുടെ നെഞ്ചിലേക്ക്‌ ഒരു കല്ലെടുത്തെറിഞ്ഞു കൊണ്ടാണ്‌ കാഴ്‌ചയിലെ അവസാന കാഴ്‌ച. കൊച്ചുണ്ടാപ്രിയുടെ (യാഷ്‌) ബന്ധുക്കളാരും വന്നില്ലെങ്കില്‍ തന്നെ ബന്ധപ്പെടണം എന്നു പറഞ്ഞ്‌ മാധവന്‍ (മമ്മൂട്ടി) നല്‍ഡകുന്ന അഡ്രസ്‌ ചവറ്റു കുട്ടയിലേക്ക്‌ എറിയുകയാണ്‌ അഭയാര്‍ത്ഥി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍.

  അംബികാസുതന്‍ മാങ്ങാടിന്റെ രചനയില്‍ രഞ്‌ജിത്‌ സംവിധാനം ചെയ്‌ത്‌ 2007ല്‍ പുറത്തിങ്ങിയ, ഒരു കവിത പോലെ മനോഹരമായ ചിത്രമാണ്‌ കയ്യൊപ്പ്‌.

  തന്റെ പ്രണയവും, ഫാത്തിമയും, ശിവദാസന്‍ ഉള്‍പ്പെടുന്ന സാഹിത്യ ലോകവും കാത്തിരിക്കുന്ന കോഴിക്കോട്‌ നഗരത്തില്‍, ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുത്ത്‌ വന്നിറങ്ങുന്ന ബാലചന്ദ്രന്‍ (മമ്മൂട്ടി) അടുത്ത നിമിഷത്തില്‍ ബോംബ്‌ സ്‌ഫോടനത്തില്‍ അടയാളങ്ങള്‍ അവസാനിപ്പിക്കാതെ ഇല്ലാതാവുമ്പോള്‍ പദ്‌മയെയും, ശിവദാസനെയും ഫാത്തിമയെയും പോലെ പ്രേക്ഷകരും നിസ്സഹായരാകുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X