Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
അന്ന് സിസ്റ്ററിന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ല് കിട്ടി, ആദ്യത്തെ പ്രണയത്തെ കുറിച്ച് ശ്രുതി ലക്ഷ്മി
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് നടി ശ്രുതി ലക്ഷ്മി. ബാലതാരമായിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. സിനിമ -സീരിയൽ താരം ലിസ്സി ജോസിന്റെ മകളാണ് ശ്രുതി. സഹോദരി ലയയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സഹോദരിമാർ ഒന്നിച്ച് മിനിസ്ക്രീൻ ഷോകളിൽ എത്താറുണ്ട്. ലയയും നർത്തികയാണ്.

2000 ൽ പുറത്ത് ഇറങ്ങിയ നിഴലുകൾ എന്ന സീരിയലിലൂടെയാണ് നടിയുടെ അരങ്ങേറ്റം. സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം. നക്ഷത്രങ്ങൾ, ചിത്രലേഖ, ഡിറ്റക്റ്റീവ് ആനന്ദ് , പോക്കുവെയിൽ തുടങ്ങി പരമ്പരകളിൽ അഭിനയിച്ചിരുന്നു. സിനിമയിലും സജീവമായിരുന്നു. നടി ദിലീപ് പ്രധാന വേഷത്തിലെത്തിയ വർണ്ണ കാഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായിട്ടായിരുന്നു ഈ ചിത്രത്തിലും ശ്രുതി എത്തിയത്. സ്വയംവരപ്പന്തലിലും താരം അഭിനയിച്ചിരുന്നു.
സാമന്തയ്ക്ക് വിവാഹാലോചന, നാഗചൈതന്യയോട് അനുവാദം ചോദിക്കാൻ പറഞ്ഞ് നടി, വൈറലാവുന്നു
ദിലീപ് ചിത്രമായ റോമിയോയിലൂടെയാണ് ശ്രുതി ലക്ഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ മുൻനിതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അൽ മല്ലുവിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്ത നടി അവതരിപ്പിച്ചിരുന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും സജീവമാണ് ശ്രുതി. നിലവിൽ ഒരു തമിഴ് പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. താരത്തിന്റെ ആദ്യത്തെ തമിഴ് സീരിയലാണിത്.
ഇപ്പോഴിത താരത്തിന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് കുട്ടിക്കാലത്തെ ആ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് അവതാരകനായ എംജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് ആദ്യത്തെ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിൻ ആന്റോ ആണ് ഭർത്താവ്. ഡാൻസ് പരിപാടിക്കിക്കായി തൃശ്ശൂരിൽ എത്തിയപ്പോഴാണ് തമ്മിൽ ആദ്യമായി കാണുന്നതെന്നും താരം പറയുന്നു.
വിവാഹത്തിന് മുൻപ് ആരും പ്രണയം പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു പഴയ പ്രണയകാലത്തെ ഓർമ നടി പങ്കുവെച്ചത്. തനിക്ക് ആറാം ക്ലാസ് മുതൽ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ടെന്നായിരുന്നു എന്നാണ് എംജിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അല്ലാതെ സീരിയസ്സായിട്ട് റിലേഷനൊന്നും ഇല്ലായിരുന്നു എന്നും ശ്രുതി പറയുന്നു. അമ്മ വഴിയാണ് അഭിനയത്തിൽ വന്നതെന്നും നടി പറയുന്നുണ്ട്.
ആദ്യമായി ലഭിച്ച പ്രണയലേഖനത്തെ കുറിച്ചും എംജി ശ്രീകുമാർ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പ്രണയലേഖനം കിട്ടിയതെന്നാണ് നടിയുടെ മറുപടി. അതിന് സിസ്റ്ററിന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ല് കിട്ടിയെന്നും നടി പറയുന്നു. കൂടാതെ ആദ്യമായി പ്രണയലേഖനം നൽകിയ പയ്യന്റെ പേരും ശ്രുതി ഓർമിച്ച് പറയുന്നുണ്ട്. ഇപ്പോഴും ഓർമിച്ചിരിക്കുന്നുണ്ടോ എന്ന് എംജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. അതെ അന്ന് ക്ലാസിൽ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ട് ഓർമിച്ചിരിക്കുന്നു എന്നായിരുന്നു ശ്രുതിയുടെ മറുപടി.
Recommended Video
താൻ ഒരു പാവം ഭാര്യ അല്ലെന്നും ശ്രുതി പറയുന്നുണ്ട്. എന്തിന് പാവം ആവണം എന്നായിരുന്നു ചിരിച്ച് കൊണ്ട് നടി പറഞ്ഞത്. കാണുന്ന ഭംഗി പോലെയാണോ ശ്രുതിയുടെ സ്വഭാവമെന്നു പ്രിയ ഗായകൻ ചോദിക്കുന്നുണ്ട്. അത് ഭർത്താവിനോട് ചോദിക്കുന്നതായിരിക്കും നല്ലെതന്നാണ് നടിയുടെ മറുപടി.