സിത്താര കുളിക്കുന്ന സീനിലേക്ക് ജയറാം ഓടി വരികയാണ്; ജയറാമിന്റെ കളി കാരണം സിത്താര പേടിച്ചു പോയി, ആ കഥയിങ്ങനെ
സിനിമയുടെ സെറ്റിലും മറ്റുമൊക്കെ തമാശയും കുസൃതിയുമൊക്കെ കാണിക്കുന്ന നടനാണ് ജയറാം. അത്തരത്തില്‍ ജയറാം ഒപ്പിച്ച തമാശകളെ പറ്റി പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ജാതകം എന്ന സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായൊരു കഥ പറയുകയാണ് അതിന്റെ ഛായാഗ്രാഹകനായിരുന്ന കെ ജി ജയന്‍.
ജയറാമിന് പുറമേ മധു, സുകുമാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. സിത്താരയാണ് നായികയായി അഭിനയിച്ചത്. ചിത്രത്തില്‍ സിത്താരയുടെ ഒരു കുളിസീന്‍ ചിത്രീകരിക്കുമ്പോള്‍ ഉണ്ടായ സംഭവവും പിന്നീട് ഇതിനോട് അനുബന്ധിച്ച് ഉണ്ടായ കാര്യങ്ങളുമൊക്കെയാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ജയന്‍ പറയുന്നത്.

ഷൊര്‍ണൂര്‍ അടുത്തുള്ള ഒരു തറവാട്ട് വീട്ടിലാണ് ജാതകം സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അവിടെ ഒരു കുളക്കടവുണ്ട്. സിനിമയില്‍ നടി സിത്താര കുളക്കടവില്‍ നിന്ന് കുളിക്കുമ്പോള്‍ അവിടേക്ക് ജയറാം ഓടി വരുന്നൊരു സീനുണ്ട്. അതിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് രസകരമായൊരു സംഭവം ഉണ്ടാവുന്നത്. സീന്‍ എടുക്കുന്നതിന് വേണ്ടി സിത്താര മുണ്ടൊക്കെ ഉടുത്ത് കുളിക്കാന്‍ വേണ്ടി വെള്ളത്തിലേക്ക് ഇറങ്ങി നില്‍ക്കുകയാണ്.

ഏകദേശം അരയ്‌ക്കൊപ്പം വെള്ളത്തിലെത്തിയപ്പോഴാണ് അടുത്തൂടെ ഒരു നീര്‍ക്കോലി പോകുന്നത് കണ്ടത്. പാമ്പിനെ ഭയങ്കര പേടിയുള്ള സിത്താര വെള്ളത്തില്‍ നിന്നും അലമുറയിട്ട് കരഞ്ഞ് ഓടി കയറി. പിന്നെ എല്ലാവരും കൂടി നിര്‍ബന്ധിച്ചിട്ടാണ് വീണ്ടും ആ ഷോട്ട് എടുക്കാന്‍ സിത്താരയെ വെള്ളത്തിലേക്ക് കൊണ്ട് പോകുന്നത്. പക്ഷേ വെള്ളത്തില്‍ തല മുക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. നടിയുടെ മനസില്‍ ആ പാമ്പ് പോകുന്നതാണുള്ളത്.

ശരിക്കും വെള്ളത്തില്‍ നിന്നും നായിക ഉയര്‍ന്ന് വരുന്ന തരത്തിലാണ് ആ ഷോട്ട് പ്ലാന്‍ ചെയ്തിരുന്നത്. ഈ പാമ്പ് കാരണം സിത്താര വെള്ളത്തില്‍ തല മുക്കില്ല. മുഖം മാത്രം മുക്കുക മാത്രമാണ് കാണിച്ചത്. അത് ആ സീന്‍ വീണ്ടും കാണുകയാണെങ്കില്‍ മനസിലാവും. ഒടുവില്‍ ആ ഷോട്ട് എടുത്തു. പിന്നെ കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോയി. ഇതിനിടയില്‍ ജയറാം ഒരു തമാശ ഒപ്പിച്ചുവെന്നാണ് ജയന്‍ പറയുന്നത്.

തൊട്ടടുത്ത ദിവസം ചിത്രീകരണത്തിന്റെ ഇടവേളയില്‍ എല്ലാവരും ഒന്നിച്ചിരിക്കുകയാണ്. പെട്ടെന്ന് ജയറാം, 'സിത്താരെ ദേ പാമ്പ് എന്ന് പറഞ്ഞു'. അത് കേട്ടതും നടി പേടിച്ച് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും ചേര്‍ന്ന് കളിയാക്കുന്നതാണെന്ന് അവര്‍ക്ക് മനസിലായി. ശേഷം ആലപ്പുഴയില്‍ വേറൊരിടത്ത് ചിത്രീകരണം നടക്കുകയാണ്. ചെങ്കല്ല് കൊണ്ട് കെട്ടിയ മതിലൊക്കെ ഉള്ള സ്ഥലമാണിത്. സിത്താരയും അമ്മയുമൊക്കെ ലൊക്കേഷനിലുണ്ട്.

അതിലൊരു സീനില്‍ സിത്താര മതിലില്‍ ചാരി നില്‍ക്കുകയാണ്. ഞാന്‍ നോക്കുമ്പോള്‍ ആ മതിലിലെ ചെറിയൊരു പൊത്തില്‍ ശരിക്കും പാമ്പ് ഇരിക്കുന്നു. ഞാന്‍ വേഗം സിത്താരെ ദേ പാമ്പ് എന്ന് പറഞ്ഞെങ്കിലും ഞാന്‍ അങ്ങനെ പേടിക്കുകയൊന്നുമില്ലെന്നായി സിത്താര. ഇതിനിടെ കൈയ്യിലൊരു നനവ് പോലെ തോന്നി തിരിഞ്ഞ് നോക്കിയ സിത്താര കാണുന്നത് കൈയ്യിലൂടെ പാമ്പ് ഇഴഞ്ഞ് പോകുന്നതാണ്. തിരിഞ്ഞ് നോക്കി പാമ്പിനെ കണ്ടതും നടിയൊരു അലര്‍ച്ചയും ബഹളവുമായിരുന്നെന്ന് ക്യാമറമാന്‍ പറയുന്നു.


Click it and Unblock the Notifications











