For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  |

  ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മാലിക് മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ടേക്ക് ഓഫ്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷമുളള ഇവരുടെ മൂന്നാമത്തെ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. മഹേഷ് നാരായണന്‌റെ സംവിധാന മികവും താരങ്ങളുടെ പ്രകടനവുമെല്ലാം സിനിമയില്‍ മുഖ്യ ആകര്‍ഷണമായ കാര്യങ്ങളാണ്. ഒപ്പം സാനു ജോണ്‍ വര്‍ഗീസിന്‌റെ ഛായാഗ്രഹണത്തെയും എല്ലാവരും പ്രശംസിക്കുന്നു. മൂന്ന് കാലഘട്ടം കാണിക്കുന്ന സിനിമയില്‍ എല്ലാ കാലവും മനോഹരമായി തന്നെ ക്യാമറയില്‍ എടുത്തിരിക്കുകയാണ് സാനു ജോണ്‍.

  നടി പ്രഗ്യാ ജെയ്‌സ്വാളിന്‌റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍. കാണാം

  വിശ്വരൂപം, വസീര്‍, ബദായി ഹോ, ടേക്ക് ഓഫ്, ഇലക്ട്ര ഉള്‍പ്പെടെയുളള സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് സാനു ജോണ്‍ വര്‍ഗീസ്. ആര്‍ക്കറിയാം എന്ന സിനിമയിലൂടെ അടുത്തിടെ സംവിധായകനായും അരങ്ങേറ്റം കുറിച്ചും അദ്ദേഹം. അതേസമയം മാലിക്കിലെ ആ 12 മിനിറ്റ് സീനിനെ കുറിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് സംവിധായകന്‍.

  മാലിക്കിലെ ആദ്യത്തെ 12 മിനിറ്റ് ഒറ്റ ടേക്കല്ലെന്ന് സാനു ജോണ്‍ പറയുന്നു. ഒറ്റ ഷോട്ടാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അതിനെ എഡിറ്റ് ചെയ്ത് എടുത്തതാണെന്നും ഛായാഗ്രാഹകന്‍ പറഞ്ഞു. അതു കാണുമ്പോള്‍ എവിടെയും കട്ട് ചെയ്തതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ല. ഇപ്പോള്‍ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് ചെയ്തത്. കയ്യടക്കത്തോടെ അതു ചെയ്യുക എളുപ്പമല്ല.

  ആല്‍ഫ്രഡ് ഹിച്‌കോക്കിന്‌റെ റോപ് ഇത്തരത്തിലുളള ഒരു സിനിമയാണെന്നും സാനു പറഞ്ഞു. ആ ചിത്രം ഷോട്ട് ആയാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക എന്നാല്‍ അതൊരു ഫിലിം മേക്കിംഗ് ടെക്‌നിക് ആണ്. ഇതേപോലെ സാം മെന്‍ഡസിന്‌റെ 1917 എന്ന ചിത്രവും അങ്ങനെ തോന്നും. മാലിക്കിലെ കഥാപാത്രങ്ങളെയും അവരുടെ വൈകാരിക പശ്ചാത്തലത്തെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഒപ്പം തന്നെ കഥയുടെ പ്രധാന വഴിത്തിരിവിലേക്കും ഷോട്ട് എത്തിക്കുന്നുണ്ടെന്ന് സാനു ജോണ്‍ പറയുന്നു.

  'അമ്മയാണ് ഈ കിടക്കുന്നത്', പ്രണവ് അന്ന് തേങ്ങിക്കരഞ്ഞു, അനുഭവം പറഞ്ഞ് മേജര്‍ രവി

  ഒറ്റ ഷോട്ടായാണ് 12 മിനിറ്റിനെ കുറിച്ച് മഹേഷ് പറഞ്ഞത്. എന്നാല്‍ എതിര്‍ത്തത് താനാണെന്നും ഛായാഗ്രാഹകന്‍ പറഞ്ഞു. ഇത്രയധികം കാര്യങ്ങള്‍ ഉളളപ്പോള്‍ കട്ട് ചെയ്ത് എടുക്കുന്നതല്ലെ നല്ലത് എന്ന് പറഞ്ഞു. അന്ന് മഹേഷാണ് എന്റെ സന്ദേഹങ്ങള്‍ മാറ്റിയെടുത്തത്. മൂന്ന് ദിവസം കൊണ്ടാണ് ആ ഷോട്ട് എടുത്തത്. 150-200 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നു. ഒരു കൊറിയോഗ്രാഫി വേദിയില്‍ അവതരിപ്പിക്കുന്നത് പോലെ മൊത്തം രംഗം ഷൂട്ട് ചെയ്തു, അഭിമുഖത്തില്‍ സാനു ജോണ്‍ വര്‍ഗീസ് വ്യക്തമാക്കി.

  മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ്? ആ രഹസ്യം തുറന്നുപറഞ്ഞ് മീനാക്ഷി

  Malik ഷൂട്ടിനിടയിലെ Nimishaയുടെ Video പങ്കുവെച്ച്‌ Vinay Forrt

  ഫഹദ് ഫാസിലിന് പുറമെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിനേശ് പ്രഭാകര്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യപ്രഭ, സനല്‍, പാര്‍വ്വതി കൃഷ്ണ എന്നീ താരങ്ങളും മാലികില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആമസോണ്‍ പ്രൈം വഴി ജൂലായ് 15നാണ് മാലിക് പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ദിനം മുതല്‍ സിനിമയെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  English summary
  cinematographer sanu john varghese reveals the experience of malik movie 12 minute shot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X