ജയറാം ബസ് ഓടിക്കുന്ന സീന്‍, മാഫിയ ശശി വണ്ടി വെട്ടിച്ചു! ലൊക്കേഷനില്‍ നടന്ന വലിയ അപകടത്തെ പറ്റി ക്യാമറമാന്‍

സിനിമകളിലെ സംഘട്ടനം ഇഷ്ടപ്പെടുന്നവരാണ് പ്രത്യേകിച്ച് മലയാളികള്‍. അതുകൊണ്ട് തന്നെ ആക്ഷന്‍ സിനിമകളില്‍ റിസ്‌ക് എടുക്കാന്‍ സിനിമാക്കാര്‍ തയ്യാറാവുന്നതും ശ്രദ്ധേയമാണ്. പലപ്പോഴും ലൊക്കേഷനുകളില്‍ സംഘട്ടനത്തിനിടയില്‍ താരങ്ങള്‍ക്ക് പരിക്ക് പറ്റുന്നതും വലിയ അപകടങ്ങള്‍ ഉണ്ടാവുന്നതുമൊക്കെ സര്‍വ്വസാധാരണമാണ്.

അത്തരത്തില്‍ ജയറാമിന്റെ സിനിമയുടെ പിന്നണിയില്‍ നടന്നൊരു അപകടത്തെ കുറിച്ച് പറയുകയാണ് ഛായാഗ്രാഹകന്‍ ഉത്പല്‍ വി നായനാര്‍. മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മിന്നാമിനുങ്ങിന്റെ മിന്നുക്കെട്ട് എന്ന ചിത്രത്തില്‍ ജയറാം ബസ് ഓടിച്ച് ചേസ് ചെയ്യുന്നൊരു രംഗമുണ്ട്. വളരെ റിസ്‌ക് ആയിട്ടാണ് ആ സീന്‍ ചിത്രീകരിച്ചത്. ആ രംഗമെടുത്തത് കാക്കനാട് സീപേര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും വൈറ്റില ബൈപ്പാസിലുമാണ്. ഇന്നത് ചിന്തിക്കാന്‍ പറ്റുമോ? അന്ന് റോഡ് വന്ന് കൊണ്ടിരിക്കുന്നതേയുള്ളു.

 jayaram-mafia-sasi

ജയറാം ശരിക്കും ഓടിക്കുന്നുണ്ട്. അത് സിനിമയില്‍ കാണിക്കുന്നുണ്ട്. അതിന്റെ ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയാണ്. കുറച്ച് ത്രില്ലിങ്ങിന് വേണ്ടി ബസ് പോസ്റ്റിലേക്ക് കൊണ്ട് പോയി ഇടിക്കണം. ബസിനൊപ്പം പോലീസ് ജീപ്പും വരുന്നുണ്ട്. അതുകൊണ്ട് ക്യാമറ പുറകിലും വെച്ചിട്ടുണ്ട്. ശരിക്കും ആ സമയത്ത് ബസ് ഓടിക്കുന്നത് ഫൈറ്റ് മാസ്റ്ററായ മാഫിയ ശശിയാണ്.

പെട്ടെന്ന് ശശിയുടെ ചിന്ത എങ്ങോട്ടോ മാറിയിട്ട് അദ്ദേഹം വണ്ടി വെട്ടിത്തിരിച്ച് വേറെ എവിടെയോ കൊണ്ട് പോയി ഇടിച്ചു. ഷോട്ട് കിട്ടി. പക്ഷേ എന്തോ വലിയൊരു അപകടം വരാനിരുന്നത് അങ്ങനെ ഒഴിവായി പോയെന്ന് പറയാം. ആ ഫൈറ്റ് ഉഗ്രനായെങ്കിലും അങ്ങനൊരു സംഭവം ലൊക്കേഷനില്‍ നടന്നു.

അതുപോലെ സിനിമയിലെ പാട്ട് ഷൂട്ട് ചെയ്തത് കൊടൈക്കനലാലില്‍ വച്ചാണ്. ശോഭനയും ജയറാമുമാണ് ആ പാട്ട് സീനില്‍ അഭിനയിച്ചത്. സൂയിസൈഡ് പോയിന്റിന്റെ അടുത്ത് വച്ചിട്ടാണ് അന്ന് അതിലൊരു രംഗം ചിത്രീകരിച്ചത്.

എന്റെ പടം കണ്ടാല്‍ അത് നിങ്ങളാണ് ചെയ്തതെന്ന് മനസിലാവുമെന്ന് പലരും പറയുമായിരുന്നു. കാരണം എന്റെ സിനിമകള്‍ കുറച്ച് കൂടി കളര്‍ഫുള്‍ ആയിരുന്നു. കളര്‍ഫുള്‍ ആയിട്ടുള്ള കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കൊടുക്കേണ്ട കാര്യമില്ലല്ലോ. എന്താണ് കളറ് അത് നമ്മള്‍ കാണിച്ച് കൊടുക്കണം. അതില്‍ ഞാനൊരു കോംപ്രമൈസും ചെയ്തിട്ടില്ല.

 jayaram-mafia-sasi

സനില്‍ ചൗധരിയുടെയും രവീന്ദ്രന്‍മാഷിന്റെയുമൊക്കെ പാട്ട് കേട്ട് കഴിഞ്ഞാല്‍ നമുക്ക് അറിയാന്‍ പറ്റും. അതുപോലെ നമ്മുടെ സിനിമ കണ്ടാലും അറിയാം. ഞാന്‍ ഭയങ്കര കഴിവായി ചെയ്തുവെന്നല്ല പറയുന്നത്. പക്ഷേ നമ്മുടെ കഴിവിന് അനുസരിച്ചിട്ട് നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അങ്ങനെ നാലാള് പറയുന്നുണ്ടെങ്കില്‍ തന്നെ അത് വലിയ ഭാഗ്യമാണ്.

പഥൈ പ്രമാണം എന്ന ചിത്രത്തില്‍ വിജയ്കാന്ത് ലോറിയില്‍ ചേസ് ചെയ്യുന്നൊരു രംഗമുണ്ട്. ലോറിയുടെ അടിയില്‍ കിടന്നിട്ട് പോകുന്നതോ മറ്റോ ഉള്ള സീനാണ്. അതിനെ പറ്റി എനിക്ക് ശരിക്കും ഓര്‍മ്മ കിട്ടുന്നില്ല. അതിന്റെ ചിത്രീകരണം ചെന്നൈയിലായിരുന്നു. വണ്ടി ഇങ്ങനെ പാസ് ചെയ്യുമ്പോള്‍ വിജയ് കാന്തിനൊപ്പം എന്നെയും വണ്ടിയില്‍ കെട്ടിവെച്ചിട്ട് വേണം അത് ഷൂട്ട് ചെയ്യാന്‍.

ലോറിയുടെ മുകളില്‍ കയറയില്‍ കെട്ടി, എന്റെ ദേഹത്തും കെട്ടി. നായകന്റെ വിഷ്യുലിനൊപ്പം പുറകില്‍ നിന്നും ബൈക്കില്‍ വരുന്ന വില്ലന്മാരെയും എടുക്കണം. അടുത്ത ഷോട്ടില്‍ മുന്നില്‍ പോകുന്ന കാറും ബൈക്കുകളും പാലത്തില്‍ നിന്നും താഴേക്ക് പോകുന്നതാണ്. ആദ്യം കാര്‍ വന്ന് ഉയര്‍ന്ന് പുഴയിലേക്ക് പോകണം. ക്യാമറ ഞാന്‍ ക്രെയിനില്‍ ഘടിപ്പിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ആ സ്പീഡില്‍ വരുന്ന കാര്‍ ക്രെയിനില്‍ ഇടിച്ചിട്ടാണ് താഴേക്ക് പോകുന്നത്.

എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ഇത് പറയാന്‍ ഞാനിന്നിവിടെ ഉണ്ടാവില്ല. മാത്രമല്ല കാര്‍ അടുത്ത് എത്തുമ്പോഴാണ് ഞാനത് കാണുന്നത്. പെട്ടെന്ന് അയ്യോ എന്ന് വിളിച്ച് കരഞ്ഞു. മാത്രമല്ല ആ ഷോട്ടും എനിക്ക് കിട്ടണം. അതല്ലെങ്കില്‍ അന്നത്തെ കാലത്ത് രണ്ടാമതും എടുക്കാന്‍ പറ്റാത്ത തരത്തില്‍ വലിയ നഷ്ടമാവുമെന്നും ഉത്പല്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X