കുട്ടിയെ കുഴിയില്‍ ചാടിച്ചതില്‍ പേടിയുണ്ടായിരുന്നു, ഇന്ന് നടക്കില്ല, മാളൂട്ടിയെ കുറിച്ച് വേണു

ജയറാമും ഉര്‍വ്വശിയും നായികാ നായകന്മാരായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മാളൂട്ടി. ബേബി ശാമിലിയാണ് സിനിമയില്‍ മാളൂട്ടിയായി എത്തിയത്. ചിദംബരം സംവിധാനം ചെയ്ത സര്‍വൈവര്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ആയപ്പോള്‍ എല്ലാവരും മാളൂട്ടി സിനിമയെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മലയാളത്തില്‍ ആദ്യമായി ഇറങ്ങിയ സര്‍വൈവര്‍ ത്രില്ലര്‍ ചിത്രമാണ് മാളൂട്ടിയെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

മാളൂട്ടിയെന്ന കഥാപാത്രം കുഴല്‍ക്കിണറില്‍ വീണു പോകുന്നതും തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിലുടനീളം പറയുന്നത്. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തുന്നതാണ് കഥ. അത്രയൊന്നും തന്നെ സാങ്കേതികത ഇല്ലാത്ത കാലത്ത് മാളൂട്ടിയെ പോലെ ഒരു സിനിമ സംവിധാനം ചെയ്യാന്‍ സംവിധായകനും സിനിമ സംഘവും എടുത്ത പരിശ്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും സമീപ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Venu

ജോണ്‍ പോള്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി സിനിമയുടെ ഛായാഗ്രാഹകന്‍ വേണുവാണ്. സംവിധായകന്‍ കൂടിയായ വേണു നിരവധി പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പം ഛായാഗ്രഹാകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമായും മാണി കൗള്‍, കെ ജി ജോര്‍ജ്, ജോണ്‍ ഏബ്രഹാം, ബുദ്ദദേബ് ദാസ് ഗുപ്ത, പമേല റൂക്‌സ്, പദ്മരാജന്‍, ഭരതന്‍, എം.ടി വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം വേണു പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വൈവര്‍ ത്രില്ലര്‍ ചിത്രമായ ഗുണ യുടെ ഛായാഗ്രാഹകനും വേണുവായിരുന്നു.

ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങള്‍ വേണു സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാളൂട്ടി ചിത്രം ഷൂട്ട് ചെയ്ത സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വേണു. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ കൊച്ചു കുട്ടിയെ കുഴിയില്‍ ഇറക്കിയതായിരുന്നു പേടി തോന്നിയ സംഭവമെന്ന് വേണു വിവരിക്കുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വേണു ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്.

'മാളൂട്ടി സിനിമ ചെയ്യുമ്പോള്‍ മഴയും ചളിയും ഒക്കെ ഉണ്ടായിരുന്നു. സാഹസികമായി എടുത്തതൊന്നുമല്ല. ആരുടെയും ജീവന്‍ പണയപ്പെടുത്തി എടുത്ത സിനിമയൊന്നുമല്ല. പക്ഷെ, അതിനകത്തെ അപകട സാധ്യത ഉണ്ടായിരുന്ന ഒരേ ഒരു കാര്യം എന്ന് പറയുന്നത് ആ കൊച്ചു കുട്ടിയെ ഈ കുഴിയിലൊക്കെ ചാടിച്ചതിലും മറ്റുമാണ്. അതില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഇന്നത്തെ കാലത്താണെങ്കില്‍ അതിന് അനുവാദം പോലും കിട്ടില്ല. കാരണം കാര്യങ്ങളെ കാണുന്ന കാഴ്ചപ്പാടിന് കാലം കഴിയുംതോറും മാറ്റം വരുമല്ലോ. അന്ന് പോലും ഇത് കാണുമ്പോള്‍ അയ്യോ എന്ന് തോന്നുമായിരുന്നു. പക്ഷെ കുഞ്ഞിന് ഒന്നും പറ്റിയില്ല,' വേണു പറഞ്ഞു.

Venu

അതിനോടൊപ്പം ബാലതാരങ്ങള്‍ എന്ന ആശയം സിനിമയില്‍ വന്നതിനെക്കുറിച്ചും വേണു പറയുന്നു. പണ്ട് സ്ത്രീകളെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇത്തരത്തില്‍ ക്യൂട്ട്‌നെസ് ഉള്ള കുട്ടികളെ ബാലതാരങ്ങള്‍ ആക്കിയിരുന്നത് എന്നാണ് വേണു പറയുന്നത്. ഇന്ന് ആ രീതി മാറിയെന്നും വേണു കൂട്ടിച്ചേര്‍ക്കുന്നു. 'ഇതിനെക്കാളും ഒക്കെ ഇപ്പോ അങ്ങനെ ബാലതാരങ്ങള്‍ എന്ന കണ്‍സപ്റ്റ് ഇല്ല. പണ്ട് അത് സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഉണ്ടാക്കിയ സംഭവമാണ്.

ക്യൂട്ട് ആയിട്ടുള്ള ഒരു കുട്ടി. എല്ലാവരുംകാണാന്‍ പോകും. ആ കൊള്ളാം എന്ന് പറയും. അങ്ങനെ ഉള്ള ഒരു കുഞ്ഞിന് ഒരു അവാര്‍ഡും കൂടെ കിട്ടിയാല്‍ അത് വലിയ സംഭവമാകും. അതൊക്കെയാണ് അതിന്റെ വാണിജ്യ സാധ്യതകളുമായി ബന്ധപ്പെട്ട പോയിന്റ്. മാളൂട്ടിയുടെ മാത്രം കാര്യമല്ല പറയുന്നത്, മൊത്തത്തില്‍ ആണ് പറയുന്നത്. കൊച്ചു കുട്ടികളെക്കൊണ്ട് വലിയ ആളുകളുടെ വര്‍ത്തമാനം പറയിപ്പിക്കുക, ആളുകള്‍ കൈയ്യടിക്കുക, ചിരിക്കുക എന്നതൊക്കെയാണ് ഉദ്ദേശ്യം,' വേണു പറഞ്ഞു.

More from Filmibeat

Read more about: venu malootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X