ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മഞ്ജു ചെയ്ത് കാണിക്കും, പരിക്കേറ്റിട്ടുമുണ്ട്, നടിയെ കുറിച്ച് വിപിൻ

മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ മടങ്ങി വരവായിരുന്നു നടി മഞ്ജു വാര്യരുടേത്. നർത്തകി കൂടിയായ മഞ്ജു സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികയായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. രാധ എന്ന കഥാപാത്രത്തെയാണ്ചിത്രത്തിൽ അവതരിപ്പിച്ചത്. 1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകനായി എത്തിയത്. ഒറ്റ ചിത്രത്തിലൂടെ തന്നെ ഇരുവരുടേയും ജോഡികൾ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തിന് ശേഷവും മഞ്ജുവാര്യർ ദിലീപ് ജോഡികളെ തേടി ഹിറ്റ് ചിത്രങ്ങൾ എത്തുകയായിരുന്നു. സിനിമയിൽ സൂപ്പർ താരങ്ങൾക്കെപ്പം സ്ഥാനം കണ്ടെത്തുകയായിരുന്നു.

Manju Warrier

തരങ്ങളുടെ ഇടയിൽ പോലും മഞ്ജുവിന് ആരാധകരുണ്ട്. നൂറ് നാവാണ് നടിയെ കുറിച്ച് പറയാൻ. ആദ്യത്തെ വരവ് പോലെ തന്നെ രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മഞ്ജുവിന് ലഭിച്ചത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്. സല്ലാപത്തിലെ രാധയെ പോലെ നിരുപമയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരെ കുറിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍ പറഞ്ഞ വാക്കുകളാണ്. ഒരു അഭിമുഖത്തിലാണ് മഞ്ജുവിനെ കുറിച്ച് വിവപിൻ വാചലനായത്.ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നുഎന്നാണ് വിപിൻ മോഹൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കുന്ന പ്രകൃതമായിരുന്നു അന്നത്തേത്. വികൃതിക്കാരിയായ മഞ്ജുവിന് പരിക്കേല്‍ക്കാറുമുണ്ടായിരുന്നുവെന്നും അദ്ദഹം പറയുന്നു. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു. വികൃതിയെ കുറിച്ച് മഞ്ജുവും തുറന്ന് സമ്മതിച്ചിരുന്നു. അനുസരണയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളതെങ്കിലും ജീവിതത്തില്‍ അത്യാവശ്യം വികൃതിയൊക്കെ തനിക്കുണ്ടായിരുന്നുവെന്ന് താരം തന്നെ സമ്മതിച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകന്മാരായ കമലും സത്യൻ അന്തിക്കാടും മഞ്ജുവിന്റെ വൃകൃതിയെ കുറിച്ച് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു, തുടക്കത്തിൽ വായനാശീലം ഒട്ടും മഞ്ജുവിന് ഇല്ലായിരുന്നുവെന്നും എന്നാൽ ഇതിനെ കുറിച്ച് ലോഹിതദാസിനോട് ഒരിക്കൽ കള്ളം പറഞ്ഞുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. മഞ്ജുവിയുടെ ചിത്രമായ ആമിയുടെ പ്രമേഷന്റ ഭാഗമായി കൈരളി ടിവി എത്തിയപ്പോഴാണ് സത്യൻ അന്തിക്കാട് ഇക്കാര്യം പറഞ്ഞത്. ലോഹിസാറിന്റെ ആത്മാവ് തന്നോട് ക്ഷമിക്കട്ടെ എന്നായിരുന്നു മഞ്ജു അന്ന് പറഞ്ഞത്.

Recommended Video

പായസമിളക്കി 2 വർഷങ്ങൾക്ക് ശേഷം പൊതുവേദിയിലെത്തിയ മഞ്ജു വാര്യർ..വീഡിയോ കാണാം

നടൻ ബൈജുവും മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞിരുന്നു. അധികം നടിമാരുമായി സൗഹൃദം സൂക്ഷിക്കാത്ത ആളാണ് താനെന്നും എന്നാൽ ഒരിക്കൽ നമ്മൾ മഞ്ജുവിനെ പരിചയപ്പെട്ടാൽ പിന്നെ മറക്കില്ലെന്നാണ് നടൻ പറയുന്നത്. കപ്പ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ് താനനും മഞ്ജുവുമെന്നും നടൻ പറഞ്ഞിരുന്നു. മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് മഞ്ജു. എനിക്ക് അങ്ങനെ ഒരു നായികമാരും ആയിട്ട് ഒരു അടുപ്പവും ഇല്ലാത്ത ആളാണ്. എന്നാൽ ഇടക്ക് ഞാൻ മഞ്ജുവിനെ വിളിക്കാറുണ്ട്. വീട്ടുകാർ മഞ്ജുവുമായി സംസാരിക്കാറുണ്ട്. ഒരിക്കൽ നമ്മൾ മഞ്ജുവിനെ പരിചയപ്പെട്ടാൽ പിന്നെ ഒരിക്കലും മറക്കില്ല. അതാണ് മഞ്ജുവിന്റെ പെരുമാറ്റം എന്ന് പറയുന്നത്, ബൈജു പറഞ്ഞു.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X