'നീയാണ് എനിക്ക് എല്ലാം...'; സംശയങ്ങൾക്കുള്ള മറുപടിയായി ഫോട്ടോ, ഭർത്താവിനൊപ്പം നിറചിരിയുമായി നടി മീര വാസുദേവൻ!

ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹ​ങ്ങളിൽ‌ ഒന്നായിരുന്നു നടി മീര വാസുദേവനും വിപിൻ പുതിയങ്കവും തമ്മിൽ നടന്നത്. രണ്ട് വിവാഹ ജീവിതം പരാജയപ്പെട്ടശേഷം ഏറെക്കാലം മീര മകനൊപ്പം സിം​ഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് വിപിൻ നടിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. സിനിമാ-ടെലിവിഷൻ ക്യാമറാമാനാണ് വിപിൻ പുതിയങ്കം. വലിയ ആർഭാ​ടമൊന്നുമില്ലാതെ കോയമ്പത്തൂരിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

തന്മാത്ര അടക്കമുള്ള സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനസിൽ ഇടംനേടിയ മീരയ്ക്ക് കുടുംബപ്രേക്ഷകരെ ലഭിച്ച് തുടങ്ങിയത് ഏഷ്യാനെറ്റിൽ അടുത്തിടെ അവസാനിച്ച കുടുംബവിളക്കിൽ സുമിത്രയായി അഭിനയിക്കാൻ തുടങ്ങിയശേഷമാണ്. കുടുംബവിളക്കിന്റെ ക്യാമറാമാനായിരുന്നു വിപിൻ. അവിടെ വെച്ചുള്ള പരിജയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.

Meera Vasudevan Vipin Puthiyankam

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് മീരയും വിപിനും. പക്ഷെ വിവാ​ഹം കഴിഞ്ഞ് അ‍ഞ്ച് മാസം പിന്നിട്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും പങ്കുവെക്കാറുണ്ടായിരുന്നില്ല. രണ്ടുപേരും ഇരുവരുടെയും പ്രൊഫഷണൽ ലൈഫുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മാത്രമാണ് പങ്കിട്ടിരുന്നത്. അതുകൊണ്ട് തന്നെ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ ചർച്ചകളും ആരംഭിച്ചിരുന്നു.

നവദമ്പതികൾ ഇടയ്ക്കിടെ ഒരുമിച്ചുള്ള കപ്പിൾ‌ ഫോട്ടോയും വീഡിയോയുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കിട്ടില്ലെങ്കിൽ ഇരുവരേയും കുറിച്ചും അവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ഊ​ഹാപോഹ​ങ്ങൾ പ്രചരിക്കാൻ തുടങ്ങും. അത് തന്നെയാണ് മീരയുടേയും വിപിന്റെയും ജീവിതത്തിലും സംഭവിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വിപിൻ.

ഭാര്യ മീരയ്ക്കൊപ്പമുള്ള ഒരു റൊമാന്റിക്ക് ചിത്രം പങ്കിട്ട് വിപിൻ കുറിച്ചത് ഇങ്ങനെയാണ്... നീയാണ് എനിക്ക് എല്ലാം... ഇരുവരും ഒരുമിച്ച് അവധി ആ​ഘോഷിക്കാൻ പോയപ്പോൾ പകർത്തിയതാണ് ഫോട്ടോ. ഭർത്താവിന്റെ റൊമാന്റിക്ക് പോസ്റ്റിന് ചുവന്ന നിറത്തിലുള്ള ഹാർട്ട് ഇമോജിയാണ് മീര കമന്റായി കുറിച്ചത്. ഉം... എന്നൊരു മറുപടിയും വിപിൻ അതിന് നൽകി.

നടി ഭാമ അടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും ഇരുവരുടെയും കപ്പിൾ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തി. എന്നും രണ്ടുപേരുടെയും മുഖത്ത് നിറചിരിയുണ്ടാകട്ടെയെന്നും കമന്റുകളുണ്ട്. മീരയുടെ മൂന്നാം വിവാ​ഹമായിരുന്നു വിപിനുമായി നടന്നത്. നാൽപ്പത്തിരണ്ടുകാരിയായ മീര ആദ്യം വിവാഹം ചെയ്തത് വിശാൽ അ​ഗർവാൾ എന്നയാളെയാണ്. 2005ലായിരുന്നു വിവാഹം. അഞ്ച് വർഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു.

Meera Vasudevan Vipin Puthiyankam

പിന്നീട് തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമായ നടൻ ജോൺ കൊക്കനെ മീര വിവാഹം ചെയ്തു. ആ ബന്ധത്തിൽ അരീഹ എന്നുപേരുള്ള മകനുണ്ട് മീരയ്ക്ക്. ഇരുവരും വേർപിരിഞ്ഞശേഷം കുഞ്ഞിന്റെ സംരക്ഷണം മീരയ്ക്കാണ്. സീരിയലുകളിൽ മാത്രമല്ല സിനിമകളിലും ഡോക്യുമെന്ററികൾക്ക് വേണ്ടിയുമെല്ലാം വിപിൻ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ പരിചയത്തിലാണ്. ഒടുവിൽ ആ പരിചയം വിവാഹത്തിലെത്തി.

ഞങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമെ ഞങ്ങളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ. എന്റെ പ്രഫഷനൽ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ അനുഗ്രഹീതമായ ഔദ്യോഗിക വാർത്ത പങ്കുവെയ്ക്കുന്നു.

എന്റെ ഭർത്താവ് വിപിനോടും നിങ്ങൾ അതേ സ്നേഹവും പിന്തുണയും പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് വിവാഹശേഷം മീര വാസുദേവ് പറഞ്ഞത്. കുടുംബവിളക്കിനുശേഷം താരം ഇപ്പോൾ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മധുര നൊമ്പര കാറ്റ് എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സുജാത എന്ന കഥപാത്രത്തെയാണ് സീരിയലിൽ മീര അവതരിപ്പിക്കുന്നത്. കുടുംബവിളക്കിലേതുപോലെ പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രത്തെയാണ് മീര മധുര നൊമ്പര കാറ്റിലും അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: meera vasudevan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X