വീണ്ടും താരവിവാഹം! ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ്മ വിവാഹിതനായി! ചിത്രങ്ങളും വീഡിയോസും പുറത്ത്

മലയാള സിനിമയില്‍ വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ്മയാണ് കഴിഞ്ഞ ദിവസം വിവാഹിതനായിരിക്കുന്നത്.
ഡോക്ടറായ അപര്‍ണ അജയനാണ് വിഷ്ണുവിന്റെ വധു. എം സി പി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. പരമ്പരാഗതമായ ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം നടന്നത്.

vishnu-sharma

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. കൂട്ടുകാരെല്ലാം ചേര്‍ന്ന് നവദമ്പതികളെ കൊണ്ട് ഡാന്‍സ് കളിപ്പിച്ചിരുന്നു. മലയാള സിനിമയില്‍ നിന്നും രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്, അരുണ്‍ കുര്യന്‍, നീരജ് മാധവ്, എന്നിങ്ങനെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ നിന്നുള്ളവരും വിവാഹത്തിനെത്തിയിരുന്നു.

ടൊവിനോ തോമസിന്റെ ഗോദ, വെളിപ്പാടിന്റെ പുസ്തകം, ആന്‍മരിയ കലിപ്പിലാണ്, കുഞ്ഞിരാമായണം. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സോള്‍ട്ട് മാങ്കോ ട്രീ, തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് വിഷ്ണുവായിരുന്നു. മലയാളത്തില്‍ മാത്രമല്ല തെലുങ്കില്‍ മജിലി, മെഹബൂബ, എന്നീ സിനിമകള്‍ക്കും തമിഴില്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചതും വിഷ്ണുവായിരുന്നു. തെലുങ്കിലെ മജിലി അടുത്തിടെ വലിയ പിറന്ന ഹിറ്റ് ചിത്രമായിരുന്നു.

Read more about: marriage actor വിവാഹം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X