ഭർത്താവ് മരിച്ചാലും സൺ ഗ്ലാസ് നിർബന്ധം; മാക്സി ഇട്ട് നെഞ്ച് തല്ലി കരയണമായിരുന്നോ?, ഇതാണോ സാക്ഷര കേരളം; ചർച്ച!

By Desk

വ്യക്തമായ അറിവില്ലെങ്കിലും സിജെ റോയ് എന്ന പേരും ആ മുഖവും ഒരു വട്ടമെങ്കിലും കാണാത്ത മലയാളികൾ ഉണ്ടാവില്ല. പ്രത്യേകിച്ച് ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ആസ്വദകരായിട്ടുള്ളവർ. കോൺഫിഡന്റ് ​ഗ്രൂപ്പ് എന്ന ബ്രാന്റ് നെയിമും മലയാളികൾക്ക് പരിചിതമാണ്. ഇന്ത്യയിലും ഗൾഫ് മേഖലയിലും അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് സംരംഭമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാനായ റോയ് മിനിസ്ക്രീനിലെ റിയാലിറ്റി ഷോകൾക്ക് വേണ്ടി മാത്രമല്ല പല ബി​ഗ് ബജറ്റ് സിനിമകൾക്ക് വേണ്ടി പണം മുടക്കിയിട്ടുണ്ട്.

നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളുമായും റോയ് സജീവമായിരുന്നു. അങ്ങനൊരാൾ ജീവനൊടുക്കി എന്ന വാർത്ത മലയാളികളെ എന്നല്ല സിജെ റോയ് എന്ന ബിസിനസ് ടൈക്കൂണിനെ അറിയാവുന്നവർക്കെല്ലാം ആ​ഘാതമായിരുന്നു.

CJ Roy Wife

കഴിഞ്ഞ ദിവസം ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ റെയ്ഡ് റോയിയയുടെ സ്ഥാപനങ്ങളിൽ നടക്കുന്നതിന് ഇടയാണ് സ്വയം നിറയൊഴിച്ച് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. സംസ്കാര ചടങ്ങുകൾ കുടുംബാം​ഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഇന്ന് ബെം​ഗളൂരിവിൽ നടന്നു.

സെന്റ് ജോസഫ് പള്ളിയിൽ‌ സംസ്കാര ശുശ്രൂഷകൾ നടത്തിയശേഷം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ബെനാർഘട്ട റോഡിലെ നേച്ചർ കാസ്റ്റ്കേഡിൽ സംസ്കരിച്ചു. സാമൂഹിക-സാംസ്കാരിക രം​ഗത്ത് നിന്നുള്ളവരെല്ലാം റോയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. സംസകാര ചടങ്ങുകളുടെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റോയിയുടെ ഭാര്യ ലിനി റോയിയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഭർത്താവിന്റെ സംസ്കാര ചടങ്ങുകളിൽ ലിനി സൺ​ ​ഗ്ലാസ് ധരിച്ച് പങ്കെടുത്തു എന്നതായിരുന്നു ഒരു വിഭാ​ഗം ആളുകൾ അവരെ വിമർശിക്കാൻ കാരണം. റെയ്ഡ് നടക്കുന്ന സമയത്ത് ലിനിയും മക്കളും വിദേശത്തായിരുന്നു. റോയിയയുടെ മരണ വാർത്ത അറിഞ്ഞാണ് ബെം​ഗളൂരുവിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. റോയിയുടെ മൃതദേഹം ബന്നാർഘട്ടയിലെ റിസോർട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മക്കളുടെ കൈപിടിച്ച് ലിനി നടന്ന് വരുന്ന ​​ദൃശ്യങ്ങൾ വൈറലായിരുന്നു.

ആ വീഡിയോയിൽ ലിനി കൂളിങ് ​ഗ്ലാസ് ധരിച്ചതിനേയാണ് ഒരു വിഭാ​ഗം ആളുകൾ വിമർശിച്ചത്. ഭർത്താവ് മരിച്ചാലും കൂളിങ് ഗ്ലാസ് നിർബന്ധം, മരണത്തിൽ പോലും ആഡംബരം കാണിക്കാതിരിക്കാൻ പറ്റുന്നില്ലല്ലോ ഇവർക്ക്, കെട്ടിയോൻ മരിച്ചാലും വേണ്ടില്ല കൂളിങ് വേണം എന്ന ചിന്താ​ഗതിയാണോ എന്ന തരത്തിലായിരുന്നു കമന്റുകൾ.

CJ Roy Wife

ലിനിക്ക് എതിരെ നെ​ഗറ്റീവ് കമന്റുകൾ പെരുകിയപ്പോൾ കുറച്ച് ആളുകൾ ലിനിക്കായി സംസാരിച്ച് എത്തി. ക്രിസ്ത്യൻ പാശ്ചാത്യ ശവസംസ്കാര പാരമ്പര്യത്തിന്റെ ഭാഗമാണ് കറുപ്പ് വസ്ത്രം ധരിക്കുക എന്നത്. കണ്ണുകളുടെ സംരക്ഷണത്തിനാണ് സൺഗ്ലാസുകൾ. ഇനിയെങ്കിലും ചിന്താ​ഗതിയിൽ മാറ്റം വരുത്തൂ. ഇതാണോ സാക്ഷര കേരളം എന്നായിരുന്നു ഒരാളുടെ കമന്റ്.‍ ആ സ്ത്രീ മാക്സി ഇട്ട് നെഞ്ച് തല്ലി കരയണമായിരുന്നു എന്നാണോ?.

പരമ കഷ്ട്ടം തന്നെ കമന്റ്‌ ബോക്സ്‌. ചിലർക്ക് എല്ലാത്തിലും കുറ്റം കണ്ട് പിടിക്കണം... അത് മരണവീട്ടിൽ ആയാൽ പോലും. വിവരമില്ലായ്മ അലങ്കാരമാക്കുന്ന സ്വയം പ്രഖ്യാപിത മലയാളികൾ, സൺ ​ഗ്ലാസ് ഷോ കാണിക്കാൻ മാത്രം വെയ്ക്കുന്നതാണെന്ന് പറയുന്നവരോട് നമ്മൾ എന്ത് പറയാനാ. ആ സ്ത്രീയുള്ള മറ്റ് വീഡിയോകൾ പരിശോധിക്കൂ. അവരുടെ കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് മനസിലാക്കൂ.

ആ ഒരു ബുദ്ധിമുട്ട് കാരണമായിരിക്കാം അവരിപ്പോൾ അത് യൂസ് ചെയ്തത് തന്നെ. നെഗറ്റീവ് മാത്രം കണ്ടുപിടിക്കുന്നവരോട് എന്ത് പറയാനാണ്. പണമുള്ളവരുടെ ലൈഫ് സ്റ്റൈല്‍ വേറെയാണ്. അവരുടെ വേഷം തന്നെ ശ്രദ്ധിക്കൂ. കണ്ണ് കടിയുള്ളവർക്ക് ഒന്നും മനസിലാക്കാൻ കഴിയില്ലെന്നാണ് ലിനിയെ അനുകൂലിച്ച് എത്തിയവർ കുറിച്ചത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X