ഒരു വിവാഹം ആള്‍ക്കാരെ ഇത്രയൊക്കെ മാറ്റുമോ.. രാധികയുടെ രൂപമാറ്റം അമ്പരപ്പിക്കുന്നു

രാധിക എന്ന് പറഞ്ഞാല്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാക്കാന്‍ കുറച്ച് പ്രയാസമുണ്ട്. എന്നാല്‍ ക്ലാസ്‌മേറ്റ്‌സിലെ മുരളിയുടെ റസിയ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് ആര്‍ക്കും അറിയാതിരിക്കില്ല. ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിയെക്കാളും നായിക കാവ്യയെക്കാളും പ്രേക്ഷകര്‍ ഓര്‍ത്തിരിയ്ക്കുന്ന കഥാപാത്രം രാധിക അവതരിപ്പിച്ച റസിയ തന്നെയാണ്.

റസിയ ജനപ്രീതി നേടിയതോടെ രാധികയെ തേടി ഒത്തിരി അവസരങ്ങള്‍ വന്നു. ചങ്ങാതിപ്പൂച്ച, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ഡാഡികൂള്‍, ട്വന്റി ട്വന്റി തുടങ്ങിയ ചിത്രങ്ങളിലൊക്കെ രാധിക വ്യത്യസ്തമായ അഭിനയം കാഴ്ചവച്ചു. എന്നാല്‍ അതില്‍ നിന്നൊക്കെ എത്രയോ വ്യത്യസ്തമായി മാറിയിരിയ്ക്കുകയാണ് രാധിക. രാധികയും ഭര്‍ത്താവും ചെയ്ത ടിക് ടോക്ക് വീഡിയോ കണ്ടതോടെയാണ് നടിയുടെ മാറ്റം കൂടുതല്‍ ചര്‍ച്ചയാവുന്നത്.

radhika

ഓര്‍ഡിനറി ചിത്രത്തിലെ ഒരു രംഗമാണ് ഭര്‍ത്താവ് അഭില്‍ കൃഷ്ണയ്‌ക്കൊപ്പം രാധിക ചെയ്തത്. വീഡിയോ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായിരുന്നു. എന്നാല്‍ വീഡിയോയിലെ രാധികയുടെ അഭിനയത്തെക്കാള്‍ ചര്‍ച്ച ചെയ്യുന്നത് പുതിയ ലുക്കാണ്. ഒരു നാടന്‍ പെണ്‍കുട്ടി ഇമേജ് ആയിരുന്നു വിവാഹത്തിന് മുന്‍പ് വരെ രാധികയ്ക്ക്. എന്നാല്‍ അതൊക്കെ ഇപ്പോള്‍ പഴങ്കഥയാണ്.

ബോയ്ക്കട്ട് ചെയ്ത് പുതിയ ഹെയര്‍ സ്റ്റൈലും ഡ്രസ്സിങ് സ്റ്റൈലുമൊക്കെയായി രാധിക തീര്‍ത്തും പുതിയ ആളായി മാറിയിരിയ്ക്കുകയാണ്. വിവാഹ ശേഷം നായികമാര്‍ തടിച്ചു എന്ന വിഷയത്തില്‍ നേരത്തെ ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ രാധികയുടെ ശരീരമാറ്റമല്ല, ലുക്കിലെ മാറ്റമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. പുതിയ ലുക്കില്‍ രാധിക അതി സുന്ദരിയായിരിക്കുന്നു എന്ന് തന്നെയാണ് ആരാധകരുടെ കമന്റുകള്‍. 2016 ല്‍ ആണ് രാധികയുടെ വിവാഹം നടന്നത്. ദുബായില്‍ ഈവണ്‍മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നോക്കുന്ന അഭില്‍കൃഷ്ണയാണ് ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് അകലം പാലിച്ചുനില്‍ക്കുകയാണ് നടി.

More from Filmibeat

Read more about: radhika രാധിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X