സുരേഷ് ഗോപിക്ക് പിറന്നാള്‍! വ്യത്യസ്തമായ ആശംസ നേര്‍ന്ന് നടി രാധിക! പോസ്റ്റ് വൈറലാവുന്നു! കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപിയുടെ പിറന്നാളാണ് ബുധനാഴ്ച. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് നല്ല പിറന്നാള്‍ നേര്‍ന്ന് എത്തിയിട്ടുള്ളത്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം എല്ലാവരേയും സഹായിക്കുമെന്ന് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹം സഹായിച്ചതിനെക്കുറിച്ച് വാചാലരായി നിരവധി പേരാണ് എത്തിയത്. പലര്‍ക്കും അദ്ദേഹത്തെ കാണുമ്പോള്‍ വല്യേട്ടന്‍ ഫീലാണ് അനുഭവപ്പെടാറുള്ളതും. താരങ്ങള്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.

ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ സ്വന്തം റസിയയായി മനം കവര്‍ന്ന രാധികയും അദ്ദേഹത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. വിവാഹ ദിനത്തില്‍ തന്നേയും ഭര്‍ത്താവിനേയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ് രാധിക പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനോടകം തന്നെ രാധികയുടെ പോസ്റ്റും വൈറലായി മാറിയിട്ടുണ്ട്.

Radhika

ലേലം 2 ലൂടെ സുരേഷ് ഗോപി വീണ്ടും സിനിമയില്‍ സജീവമാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. തമിഴ് ചിത്രത്തിലൂടെ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് താരവും വ്യക്തമാക്കിയിരുന്നു. അച്ഛന് പിന്നാലെയായി സിനിമയിലേക്കെത്തിയ ഗോകുല്‍ സുരേഷിനും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷനുമൊക്കെയായുള്ള ആ പഴയ സുരേഷ് ഗോപിയെ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X