»   » ക്ലാസ്‌മേറ്റ്‌സ് ഒരു ദശകം പിന്നിട്ടു, സുകുവായി ദുല്‍ഖര്‍ വന്നാല്‍ എങ്ങിനെയിരിക്കും, മാറി ചിന്തിക്കാം

ക്ലാസ്‌മേറ്റ്‌സ് ഒരു ദശകം പിന്നിട്ടു, സുകുവായി ദുല്‍ഖര്‍ വന്നാല്‍ എങ്ങിനെയിരിക്കും, മാറി ചിന്തിക്കാം

By: Rohini
Subscribe to Filmibeat Malayalam

ആഗസ്റ്റ് 25, മലയാളത്തില്‍ ഏറ്റവും പുതുമ നിറഞ്ഞ ഒരു കാമ്പസ് ചിത്രം റിലീസ് ചെയ്തിട്ട് പത്ത് വര്‍ഷം പിന്നിട്ടു. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കാവ്യ മാധവനും രാധികയുമൊക്കെ തകര്‍ത്താടി.

ചിത്രത്തിന്റെ കഥാപാത്രസൃഷ്ടിയാണ് ഇന്നും പ്രേക്ഷകമനസ്സില്‍ ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമ അതേ പുതുമയോടെ നിലനില്‍ക്കാന്‍ കാരണം. ആ കഥാപാത്രങ്ങളുടെ സ്ഥാനത്ത് മറ്റൊരു നടനെയോ നടിയെയോ സങ്കല്‍പിക്കാന്‍ കഴിയില്ല.


എന്നിരുന്നാലും നമുക്കൊന്ന് മാറി ചിന്തിക്കാം. ക്ലാസ്‌മേറ്റ്‌സിന് ഒരു രണ്ടാം ഭാഗം ഭാഗമോ, റീമേക്കോ വരികയാണെങ്കില്‍ ഈ നടീ-നടന്മാരെ പരിഗണിക്കാമോ.. നോക്കൂ


സുകുവായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയാലോ

പൃഥ്വിരാജ് അവതരിപ്പിച്ച സുകു എന്ന കഥാപാത്രത്തെ നമുക്ക് ദുല്‍ഖര്‍ സല്‍മാനെ ഏല്‍പിക്കാം. കാമ്പസ് ചിത്രങ്ങളിലെ ആവേശം ദുല്‍ഖര്‍ സല്‍മാനില്‍ ഉണ്ടെന്നതിന് തീവ്രം, കലി പോലുള്ള സിനിമകള്‍ ഉദാഹരണമാണ്


രാഷ്ട്രീയക്കാരനാകാന്‍ നല്ലത് ടൊവിനോ തോമസ് തന്നെ

അല്പം നെഗറ്റീവ് ഷേഡുള്ള സതീഷ് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തിന് ടൊവിനോ തോമസ് യോഗ്യനാണ്. രാഷ്ട്രീയ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനായി ടൊവിനോ എബിസിഡി എന്ന ചിത്രത്തില്‍ മികച്ച അഭിനയം കാഴ്ചവച്ചിരുന്നു.


സണ്ണി വെയിനിന് പയസിന്റെ മുഖഛായയുണ്ട്

ഇന്ദ്രജിത്ത് അവതരിപ്പിച്ച പൂവാലന്‍ പയസ് എന്ന കഥാപാത്രത്തിന് സണ്ണി വെയിന്‍ യോജിക്കും. ദുല്‍ഖര്‍ സല്‍മാനുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളിലും സണ്ണിയ്ക്ക് മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ സാധിക്കും


ഉണ്ണി മുകുന്ദന്‍ ഗായകനാകും

കാഴ്ചകൊണ്ട് ആരാധികമാരുടെ മനം കവരുന്ന മുരളി എന്ന കഥാപാത്രത്തിന് എന്തുകൊണ്ടും ഉണ്ണി മുകുന്ദന്‍ യോജിക്കും. ആ കഥാപാത്രത്തിന്റെ നിഷ്‌കളങ്കത ഉണ്ണിയ്ക്കുണ്ട്.


ഉണ്ടക്കണ്ണിയായി നമിത പ്രമോദ്

കാവ്യാ മാധവന്‍ അവതരിപ്പിച്ച നായിക വേഷം നമിത പ്രമോദിനെ ഏല്‍പിക്കാം. ഒരു ക്ലാസിക്കല്‍ നര്‍ത്തകിയുടെ ശരീര സൗന്ദര്യം നമിതയ്ക്കുണ്ട്. ദുല്‍ഖഖറുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രിയും മികച്ചതാണെന്ന് വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെ വ്യക്തം


നിശബ്ദപ്രണയത്തിന്റെ കാമുകി

റസിയ എന്ന നിശബ്ദതയെ പ്രണയിക്കുന്ന കാമുകിയായി മിയ ജോര്‍ജ്ജ് എന്തുകൊണ്ടും യോജിക്കും. രാധികയാണ് ക്ലാസ്‌മേറ്റ്‌സില്‍ റസിയ എന്ന കതാപാത്രത്തെ മികവുറ്റതാക്കിയത്.


സ്‌നേഹമുള്ള അച്ഛനും മാഷുമാകാന്‍ രാണ്‍ജി പണിക്കര്‍

സ്‌നേഹമുള്ള അച്ഛനും പ്രൊഫസറുമാണ് ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിച്ച അയ്യര്‍ സര്‍. ആ കഥാപാത്രത്തിന് ഇപ്പോള്‍ ഏറ്റവും യോജിച്ച നടന്‍ രണ്‍ജി പണിക്കര്‍ തന്നെ


ഹാസ്യവും വേണം ഗൗരവവും വേണം

ജഗതി എന്ന നടനവിസ്മയത്തിന് പകരം വയ്ക്കാന്‍ മലയാള സിനിമയില്‍ മറ്റൊരു നടനില്ല. പക്ഷെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ എസ്തപാനച്ചന്‍ എന്ന കഥാപാത്രമായി, ഇന്നുള്ളതില്‍ ഏറ്റവും നല്ല പകരക്കാരന്‍ അലന്‍സിയര്‍ ലേ ലോപ്പസ് തന്നെയായിരിക്കും


വാലായി അജു വര്‍ഗ്ഗീസ് വരട്ടെ

സതീശന്‍ കഞ്ഞിക്കുഴിയുടെ വാലായി എത്തുന്നു വാലു വാസുവായി അജു വര്‍ഗ്ഗീസ് യോജിക്കും.
English summary
What if Classmates is being made now? Have you thought about it? Who would be the perfect actors to reprise the roles? Here we list our pick of actors..
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam