»   » അഭിമുഖത്തിന് പോയി ജബ ജബ ജബ വെച്ച സംവിധായകനെ 'ലുലു' മാള്‍ വഴി ഓടിച്ച് ട്രോളന്മാര്‍!

അഭിമുഖത്തിന് പോയി ജബ ജബ ജബ വെച്ച സംവിധായകനെ 'ലുലു' മാള്‍ വഴി ഓടിച്ച് ട്രോളന്മാര്‍!

By Desk
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ഒരു അഡാറ് ലവ്വിലെ പാട്ടിലൂടെ ഇപ്പോള്‍ സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഒമര്‍ പല ഗ്രൂപ്പുകളിലും സജീവമായി പ്രവര്‍ത്തിക്കുന്ന അംഗം കൂടിയാണ്. വംശീയമായി അധിഷേപം നടക്കുന്നുണ്ടെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ കാണുന്നുണ്ടെന്നും പേരില്‍ ഫേസ്ബുക്കിലെ ഫാന്‍ ഫൈറ്റ് ക്ലബ്ബ് പൂട്ടി പോയിരുന്നു.

    എഫ്എഫ്‌സിയില്‍ അംഗമായിരുന്ന ഒമര്‍ ലുലുവിനെ ഈ വിഷയം സംസാരിക്കാനായി റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തിന് വിളിച്ചിരുന്നു. ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയിലായിരുന്നു ഒമര്‍ അതിഥിയായി എത്തിയത്. സംവിധായകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു അവതാരകനായ അഭിലാഷ് ചോദിച്ചിരുന്നത്. ഇതോടെ ഒമറിനെതിരെ ട്രോളുകള്‍ വന്നു.. പിന്നാലെ അഭിലാഷിനെയും അധിഷേപിക്കുന്ന തരത്തിലുള്ള ആക്രമമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

    പല ഗ്രൂപ്പിലുമുണ്ട്..

    അങ്ങേയറ്റം സമൂഹ വിരുദ്ധതയുള്ള ഗ്രൂപ്പില്‍ അംഗം ആയത് കൊണ്ടാണ് അഭിമുഖത്തിന് ക്ഷണിച്ചത്. വംശീയ അധിക്ഷേപം ഉള്ള ഗ്രൂപ്പില്‍ നില്‍ക്കുമ്പോള്‍ അതേ മനോനില ഉള്ള ആളുകളാണല്ലോ ഉള്ളത്. ചങ്ക്‌സ് എന്ന സിനിമ എടുക്കാന്‍ സഹായിച്ചത് ആ ഗ്രൂപ്പില്‍ ഉള്ളവരാണോ എല്ലാ ചോദ്യത്തിനും ഒരു ഉത്തര.. അല്ല ഞാന്‍ വേറെ പല ഗ്രൂപ്പിലുമുണ്ട്..

    സബാഷ് തീര്‍ന്നു..

    ഒമറിനെ അഭിമുഖത്തിലേക്ക് വിളിച്ചതിന്റെ ഉദ്ദേശ്യം പ്രിയ കൂട്ടുസിന്റെ കണ്ണിറുക്കലിനെ കുറിച്ചാണെന്നാണ് കരുതിയത്. എന്നാല്‍ ആ സാമൂഹ്യവിരുദ്ധ ഗ്രൂപ്പിനെ പറ്റി ചോദിക്കാന്‍ ആണെന്നറിഞ്ഞതോടെ കിളി തന്നെ പോയി.

    എല്ലാം തീര്‍ന്നു..

    വലിയ ആവേശത്തോടെയാണ് റിപ്പോര്‍ട്ടറിലേക്ക് അഭിമുഖത്തിന് ചെല്ലുന്നത്. എന്നാല്‍ അഭിലാഷ് ചോദ്യം ചെയ്ത് എടുത്ത് എറിഞ്ഞ അവസ്ഥയാക്കി കളഞ്ഞു.

    പള്‍സ് അറിയാന്‍ വന്നതാ...

    പെര്‍വ്വേര്‍ട്‌സ് ഗ്രൂപ്പില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് എന്താ കാര്യമെന്ന് ചോദിച്ചാല്‍ അത് പിന്നെ താന്‍ സാധാരണക്കാരുടെ പള്‍സ് അറിയാന്‍ വേണ്ടി വന്നതാണെന്നാണ് ഉത്തരം.

    ഞാന്‍ എല്ലാത്തിലും ഉണ്ട്..

    ആ ഗ്രൂപ്പില്‍ അംഗം ആയത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അയ്യോ ഞാന്‍ അതില്‍ മാത്രമല്ല പല ഗ്രൂപ്പിലും അംഗമാണെന്നാണ് ഒമര്‍ പറയുന്നത്.

    ഒരു കഥ സൊല്ലട്ടുമാ..

    ഞാന്‍ ഇന്ന് ശയന പ്രദീക്ഷണം നടത്തി രണ്ട് തവണ ക്ഷേത്രത്തിന് ചുറ്റും ഉരുളുകയും ചെയ്തു. ഒരു ഇന്റര്‍വ്യൂന് പോയപ്പോള്‍ ഉള്ള രു കഥ സൊല്ലട്ടുമാ.. അതിലും കഷ്ടമായിരുന്നു.

    അതൊന്നും അറിയില്ല..

    മോശം ഗ്രൂപ്പെന്ന് പറയരുത്.. കാരണം അതില്‍ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളുമുണ്ടെന്ന് ഒമര്‍. എന്നാ അതിലെ ഒരു നല്ല കാര്യം പറയു.. അങ്ങനെ ചോദിക്കരുത്. അതൊന്നും തനിക്ക് അറിയില്ല..

    എന്താണ് ഫുള്‍ഫോം..

    ഐസിയു എന്നതിന്റെ ഫുള്‍ ഫോം ഒമര്‍ വേര്‍ഷനില്‍ എത്തുമ്പോള്‍ ഇച്ചിരെ ചോറൂടെ ഉണ്ടാവുമോ?, ടിആര്‍ എന്നതിന്റെ പൂര്‍ണരൂപം.. തിന്നാന്‍ റൊട്ടിയുണ്ടോ? എന്നുമായിരിക്കും.

    സുരേന്ദ്രന്‍ജി.. കൂട്ടിനുണ്ട്..

    ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുക്കാനെത്തിയ ഒമര്‍ലുലുവിനെ ജയിലില്‍ അടച്ച അവസ്ഥയാക്കി കളഞ്ഞു. അപ്പോള്‍ സ്ഥിരമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സുരേന്ദ്രന്‍ജിയുടെ അവസ്ഥ ആലോചിച്ച് നോക്കിക്കെ..

    ഞങ്ങളിങ്ങനെയാണ്...

    ആരെ വേണമെങ്കിലും വിമര്‍ശിക്കാവുന്ന ഗ്രൂപ്പാണ് ഞങ്ങളുടേത്. ഞങ്ങളെ വിമര്‍ശിക്കാന്‍ വന്നാല്‍ തെറി വിളിച്ച് അവന്റെ അക്കൗണ്ട് അങ്ങ് പൂട്ടിച്ച് നാറ്റിച്ച് കളയും.

    താക്കോല്‍ മരുന്ന് കുപ്പിയിലല്ലേ..

    ഇപ്പോ താക്കോല്‍ ഒളിപ്പിച്ചത് എവിടയാണ്.. മരുന്ന് കുപ്പിയില്‍. ഒരാളും അറിയരുത് താക്കോല്‍ നിന്റെ കൈയില്‍ ഉള്ള കാര്യം. അയിന് താക്കോല്‍ എന്റെ കൈയില്‍ ഇല്ലല്ലോ മരുന്ന് കുപ്പിയില്‍ അല്ലെ,.. ആ അവസ്ഥയായി പോയി.

    അരുത് മക്കളെ അരുത്..

    ഞങ്ങടെ അണ്ണനെ കളിയാക്കിയവനെ ഇപ്പോ ശരിയാക്കും. അരുത് മക്കളെ അരുത് വിവരമുള്ളവരോട് നമ്മള്‍ മല്ലയുദ്ധത്തിനിറങ്ങരുത്.. ആപത്താണ്..

    എന്താ അഭിപ്രായം

    ഈ ഉരുളുന്നതിനെ പറ്റി എന്താണ് അഭിപ്രായം. ഉരുളല്‍ നല്ലത് ആണല്ലോ.. ഈ ശയന പ്രദക്ഷിണം ഒക്കെ കേട്ടിട്ടില്ലെ.. പക്ഷെ ശരിക്കും ചോദ്യം ഇവിടെ കിടന്ന് ഉരുളന്നതിനെ കുറിച്ചായിരുന്നു. ശബാഷ്...

    പൂട്ടുന്നതിന് മുന്‍പ് വരെ

    ഞാനാ ഗ്രൂപ്പില്‍ നിന്നും രണ്ട് മാസം മുന്‍പ് തന്നെ വിട്ടതാണ്.. എത്രമാസാണെന്നാണ് ഒരാഴ്ച മുന്‍പ്.. അല്ല പൂട്ടുന്നതിന് തലേ ദിവസം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു.

    അടിപൊളി

    ഇതുപോലൊരു മോശം ഗ്രൂപ്പില്‍ മോശം മനോഭാവം ഉള്ളവരല്ലേ കാണു.. ഒമര്‍ അത്തരത്തിലുള്ള ഒരാളാണോ? ഇതൊരു മോശം ഗ്രൂപ്പാണെന്ന് അഭിലാഷ് എങ്ങനെ അറിഞ്ഞു. ഞാന്‍ ഒരു വര്‍ഷമായി ഗ്രൂപ്പിലെ മെമ്പറാണെന്ന്.. ലേ അഭിലാഷ്.

    അത് ബ,,ബ,,ബ,,

    എഫ്എഫ്‌സിയില്‍ നല്ലതും മോശവുമായതുമായ കാര്യങ്ങളുണ്ട്. എന്ത് നല്ല വിഷയമാണ് അതിലുള്ളത്... ശേഷം ഉത്തരം അത് ബ,,ബ,,ബ,,..

    സത്യമല്ലേ..

    കൊച്ചിനെ പറ്റി എന്തെങ്കിലും പരാതിയുണ്ടേല്‍ അത് ചോദിക്കേണ്ടത് കൊച്ചിന്റെ തന്തയോടാണ്. അല്ലാതെ വീട്ടില്‍ തേങ്ങ ഇടാന്‍ വന്നവനോടല്ല.

    അര്‍ത്ഥം പറഞ്ഞ് തരാം..

    ഒമറിനോട് എങ്ങോട്ടാ സോട്ടായി പോവുന്നതെന്ന് ചോദിക്കുന്ന അഭിലാഷ്.. നീ വാ നിനക്ക് കുകുച എന്നതിന്റെ അര്‍ത്ഥം പറഞ്ഞ് തരാമെന്ന് പറഞ്ഞ് ഒമര്‍.

    നല്ല ഉദാഹരണം..

    ഒമറിനുള്ള പൊങ്കാല കഴിഞ്ഞതോടെ അഭിലാഷിനായിരുന്നു. കുന്നുമ്മേല്‍ ശാന്തയുടെ വീട്ടില്‍ പോയിട്ടുണ്ടോ? ഇല്ല.. പോയിട്ടേ ഇല്ല? ഇല്ല. എന്റെ പറ്റ് ബുക്കിന്റെ ബാക് പേജിലാണ് നിങ്ങടെ പറ്റ് എഴുതിയിരിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ ഇതുപോലെയുള്ള ഉദാഹരണമായി പോയി.

    നീയേതാ...

    എഫ്എഫ്‌സിയില്‍ നിന്നും എന്താണ് ഉള്‍ക്കൊള്ളാന്‍ ഉള്ളതെന്ന് അഭിലാഷ്.. അതിനെ കുറിച്ച് ചോദിക്കാന്‍ ശരിക്കും നീയേതാ..

    ഞാനുമുണ്ട് മിഷ്ടര്‍

    സാമൂഹ്യ വിരുദ്ധര്‍ മാത്രം ഉള്ള ആ ഗ്രൂപ്പില്‍ താങ്ങള്‍ എന്ത് കൊണ്ട് തുടരുന്നു. ആര് പറഞ്ഞു ഈ പ്രോക്രിത്തരം. അതിന് ഞാനും ആ ഗ്രൂപ്പിലുണ്ട് മിഷ്ടര്‍.

    വ്യത്യസ്തരാണ്..

    പ്രിയ കുട്ടുസിനെ കൊണ്ട് കലാഭവന്‍ മണിയെ വംശീയമായി അധിക്ഷേപിക്കുന്നു,.. ഇവിടെ എന്താണ് എഫ്എഫ്‌സി ഗ്രൂപ്പിന്റെ നിലപാട്. ശേഷം ഒമര്‍ പ്രിയ കൂട്ടുസ് വളരെ സുന്ദരിയാണ്. എന്നാല്‍ കലാഭവന്‍ മണി തീരെ കറുപ്പും, ഗ്ലാമര്‍ കുറവുമാണ് എന്നാണ് ഞങ്ങള്‍ എഫ്എഫ്‌സിക്കാരുടെ നിലപാട്.

    അഡ്മിന്‍സിനെ വിളിക്ക്

    എഫ്എഫ്‌സിയില്‍ അംഗമായി അഭിലാഷും ഉണ്ടെന്ന് പറയുന്നത് കേട്ടു. അങ്ങനെയെങ്കില്‍ ഗ്രൂപ്പിനെ കുറിച്ച് അറിയാന്‍ ഗ്രൂപ്പിന്റെ അഡ്മിന്‍സിനെ വിളിക്ക്.. അവര്‍ പറയുമെന്ന് ട്രോളന്മാര്‍.

    അകത്തും പുറത്തും

    ഒരു കൂട്ടം സൈബര്‍ അധോലോകത്തിനൊപ്പം ഗ്രൂപ്പ് പങ്കിടാന്‍ നാണം ഇല്ലേ? ഉത്തരം ജബ ജബ ജബ..! സത്യത്തില്‍ താങ്ങളും ഒരു കീബോര്‍ഡ് ഗുണ്ട അല്ലേ.. അതിനും ഉത്തരം ജബ ജബ ജബ. ന്യൂസിന് പുറത്ത് ട്രോളുകള്‍ വായിച്ച് അഭിലാഷും ചിരിക്കുന്നു.

    മാന്യമായ മറുപടി..

    ഇന്റര്‍വ്യൂന് പോയ സംവിധായകന്‍ ഗ്രൂപ്പിനെ കുറിച്ച് നല്ല കാര്യങ്ങളുണ്ടെന്നും ചീത്ത കാര്യങ്ങളുണ്ടെന്നുമൊക്കെ പറയുന്നു. ശേഷം ആരാധകര്‍ നിങ്ങളെന്തിനാണ് ഒമറിക്ക അവന്റെയൊക്കെ ചോദ്യത്തിന് മറുപടി പറയാന്‍ പോവുന്നത്.. ഗ്രൂപ്പിലെ പോലെ @)#%&**$ വിളിച്ച് ഇറങ്ങി പോന്നാ പോരായിരുന്നോ?

    കറുമ്പന്മാരുടെ കുറുമ്പനായി രജനികാന്ത്! ആക്ഷന്‍, ഹെവി ബിജിഎമ്മുമായി കാല! ട്രോളാന്‍ പോലും തോന്നില്ല..

    റാവൂത്തര്‍, ജോണ്‍ ഹോനായി.. മലയാളത്തിലെ ലക്ഷണമൊത്ത വില്ലന്മാര്‍! നായകനെ തോല്‍പ്പിക്കുന്ന പ്രകടനമാവും!

    ആരാധകരുടെ തള്ള് വരുത്തിയ വിന, മോഹന്‍ലാല്‍ തള്ള് നടന്‍! ഇക്ക ബോക്‌സോഫീസ് കിംഗ്, ട്രോളി കൊന്നു...!

    English summary
    Close Encounter with Omar Lulu with Abhilash troll!

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more