twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും കൊച്ചിൻ ഹനീഫ അന്ന് പറഞ്ഞത്, വൈറലായി നടന്റെ വാക്കുകൾ

    |

    മലയാള സിനിമയുടേയും മലയാളി പ്രേക്ഷകരുടേയും എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കൊച്ചിൻ ഹനീഫ. പ്രേക്ഷകരെ ഓരേ സമയം ചിരിപ്പിക്കുകയും വില്ലനായി വിറപ്പിക്കാനും കൊച്ചിൻ ഫനീഫയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനായിരുന്നു കൊച്ചിൻ ഹനീഫ. മലയളത്തിലെ പോലെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയ കീഴടക്കാൻ കൊച്ചിൻ ഹനീഫയ്ക്ക് കഴിഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടൊണ് തെന്നിന്ത്യയിൽ താരം ചുവട് ഉറപ്പിച്ചത്. മികച്ചഒരു പിടി കഥാപാത്രങ്ങൾ ചെയ്യാൻ ബാക്കിയാക്കിയാണ് താരം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. ഇന്നും താരത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും ആരാധകർക്കും ഇന്നും വേദനയാണ്.

    കൊച്ചിൻ ഹനീഫ മൺമറഞ്ഞിട്ട് 11 വർഷം പൂർത്തിയാവുകയാണ്. 2010 ലാണ് കരൾ രോഗത്തെ തുടർന്ന് താര വിടവാങ്ങിയത്. തരം വിടവാങ്ങിയിട്ട് 11 വർഷം പൂർത്തിയാകുമ്പോൾ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 1992 ൽ ഖത്തറിലെത്തിയ നടന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് അഭിമുഖം പുറത്തു വന്നിരിക്കുന്നത്.

    മോഹൻലാലും  മമ്മൂട്ടിയും

    മലയാളസിനിമയുടെ വസന്തകാലമാണ് ഇപ്പോൾ നടക്കുന്നതെന്ന് കൊച്ചിൻ ഹനീഫ പറയുന്നത്.. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും സർഗപ്രതിഭകളാണ്. സിനിമയുടെ രണ്ട് കണ്ണുകളാണെന്ന് തന്നെ പറയാം. യുവതാരങ്ങളായ സിദ്ദീഖ്, ജഗദീഷ്, മുകേഷ്, സൈനുദ്ദീന്‍, ജയറാം എന്നിവര്‍ അപാര കഴിവുകളുള്ളവരാണ്. അതൊരു ഭാഗ്യമാണ്. ഇനിയും ഇത്തരത്തിലുള്ള താരങ്ങള്‍ മലയാളത്തില്‍ പിറവിയെടുക്കും. കൊച്ചിന്‍ ഹനീഫ അഭിമുഖത്തിൽ പറഞ്ഞു.

    മലയാളത്തിലെ നടിമാർ

    മലയാള സിനിമയിലെ നടിമാരെയ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ നായികാകഥാപാത്രങ്ങള്‍ കുറവാണെന്നാണ് നടൻ പറയുന്നു. മലയാളത്തിൽ ആകെക്കൂടി ഉര്‍വ്വശിയെ കൊണ്ട് തൃപ്തിപ്പെടുകയാണ്. മറ്റുള്ള ഭാഷകളിൽ പുതുമുഖ നടിമാർ എത്തുന്നുണ്ട്. എന്നാൽ മലയാളത്തെ സംബന്ധിച്ച് വളരെ കുറവാണെന്നു നടൻ അഭിമുഖത്തിൽ പറയുന്നു.

    വീഡിയോ കാസറ്റുകൾ

    വീഡിയോ കാസറ്റുകളുടെ വരവ് തിയേറ്ററുകളെ ബാധിക്കുമെന്നും കൊച്ചിൻ ഹനീഫ പറയുന്നു. വീട്ടിലിരുന്നു സിനിമ കാണാനുള്ള അവസരം ലഭിക്കുമ്പോഴൾ ഒരു ശതമാനം നഷ്ടമാകുമെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. കൂടാതെ മലയാള സിനിമയിലെ ഗാനങ്ങളെ കുറിച്ചും കൊച്ചിൻ ഹനീഫ തന്റെ നിവപാട് വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമയിൽ ആദ്യ പാട്ടുകൾ കുറവായിരുന്നു എന്നും എന്നാൽ കൂടുന്നുണ്ടെന്നും നടൻ വ്യക്തമാക്കുന്നു.

    കോമഡിയിൽ നിന്ന് സിനിമയിലേയ്ക്ക്

    കലാഭവൻ കോമഡി ട്രൂപ്പിൽ നിന്നാണ് കൊച്ചിൻ ഹനീഫ സിനിമയിൽ എത്തുന്നത്. തുടക്കത്തിൽ വില്ലൻ കഥാപാത്രത്തിൽ തിളങ്ങിയ താരം പിന്നീട് കോമഡിയിലേയ്ക്ക് ചുവട് മാറുകയായിരുന്നു. മികച്ച ഒരു നടനെയായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്. പഞ്ചാബി ഹൗസും സിഐഡി മൂസയുമൊക്കെ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അഭിനേതാവ് എന്നതി ഉപരി സംവിധായകൻ കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിൽ തന്നെ സൂപ്പർ ഹിറ്റായ ചിത്രം വത്സല്യം സംവിധാനം ചെയ്തത് നടനായിരുന്നു. 20 ലധികം സിനിമകൾ നടൻ സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപ് ചിത്രമായ ബോഡിദാർഡിലായിരുന്നു നടൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

    വീഡിയോ കാണാം

    Recommended Video

    കാത്തിരിപ്പിനൊടുവില്‍ മമ്മൂക്കയുടെ ദി പ്രീസ്റ്റ് | FilmiBeat Malayalam

    മോഹൻലാലിന്റെ മകളുടെ മേക്കോവർ ചിത്രം

    Read more about: cochin haneefa
    English summary
    cochin haneefa About Mohanlal And Mammootty Old interview becomes viral again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X