twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിന്‍ ഹനീഫ ഇല്ലാത്ത 9 വര്‍ഷം! കണ്ണ് നനയിച്ച വിയോഗം! മറക്കില്ല ആ നടനവൈഭവത്തെ!

    |

    തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൊച്ചിന്‍ ഹനീഫ. കരള്‍ രോഗത്തെത്തുടര്‍ന്നായിരുന്നു ഈ താരം വിട വാങ്ങിയത്. അപ്രതീക്ഷിതമായുള്ള വിയോഗത്തില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നും കണ്ണുനിറയും ഈ താരത്തെ ഓര്‍ക്കുമ്പോള്‍. കൊച്ചിന്‍ കലാഭവനിലൂടെയാണ് അദ്ദേഹത്തിന്റെ കാലജീവിതം തുടങ്ങിയത്. 300 ലധികം സിനിമകളിലാണ് അദ്ദേഹം ഒരുമിച്ച് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

    മമ്മൂട്ടി ചിത്രത്തിന്‍റെ പോസ്റ്ററൊട്ടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ! കാണൂ!മമ്മൂട്ടി ചിത്രത്തിന്‍റെ പോസ്റ്ററൊട്ടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ! കാണൂ!

    അഭിനയത്തിനും അപ്പുറത്ത് സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു കൊച്ചിന്‍ ഹനീഫ. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. 20 ലധികം സിനിമകളാണ് അദ്ദേഹത്തിന്‍രെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. മദ്രാസ് പട്ടണം, യന്തിരന്‍ തുടങ്ങിയ സിനിമകളായിരുന്നു അദ്ദേഹത്തിന്റതായി അവസാനമായെത്തിയത്. ദിലീപ് ചിത്രമായ ബോര്‍ഡിഗാര്‍ഡായിരുന്നു കൊച്ചിന്‍ ഹനീഫയുടേതായി പുറത്തിറങ്ങിയ അവസാനത്തെ മലയാള ചിത്രം.

    Cohin Haneefa

    കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ കൊച്ചിന്‍ ഹനീഫ മറ്റുള്ളവരെ സഹായിക്കാനായും മുന്നിലുണ്ടാവാറുണ്ടെന്ന് പലരും അനുസ്മരിച്ചിരുന്നു. സ്വന്തം ബുദ്ധിമുട്ട് മറന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയത്. മലയാളികളുടെ പ്രിയപ്പെട്ട താരം വിടവാങ്ങിയിട്ട് 9 വര്‍ഷം. ഇരട്ടക്കുട്ടികളാണ് അദ്ദേഹത്തിന്. കുഞ്ഞുമക്കള്‍ക്കൊപ്പമുള്ള കുടുംബ ചിത്രം കാണുമ്പോള്‍ അറിയാതെയാണെങ്കിലും മലയാളികളുടെ കണ്ണ് നിറയാറുണ്ട്. വീണ്ടുമൊരിക്കല്‍ സിനിമയിലെങ്കിലും അദ്ദേഹം പുനര്‍ജീവിച്ചിരുന്നെങ്കിലെന്ന് കൊതിക്കാത്തവരും വിരളമാണ്.

    English summary
    Still remembering Cochin Haneefa's presence
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X