മമ്മൂട്ടിയും മോഹൻലാലുമല്ല, ബോക്സോഫീസ് ഭരിക്കുന്നത് ഫഹദ് ഫാസില്‍! യൂത്തന്മാർ വാരിക്കൂട്ടുന്നത് കോടികൾ
Recommended Video

റിലീസിനെത്തുന്ന സിനിമകള്‍ക്ക് പ്രേക്ഷക പ്രശംസ വാനോളം കിട്ടിയാലും ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കാന്‍ കഴിയാതെ പോവാറുണ്ട്. അത്തരത്തില്‍ ഒരുപാട് സിനിമകളാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി തിയറ്ററുകളിലേക്ക് എത്തിയിട്ടുള്ളത്. എന്നാല്‍ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കിയ നിരവധി ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്.
കേരള ബോക്‌സോഫീസിലെ കണക്കുകള്‍ അത്ര പെട്ടെന്ന് പുറത്ത് വരാറില്ലെങ്കിലും കൊച്ചി അടക്കമുള്ള മള്‍ട്ടിപ്ലെക്‌സുകളിലെ വിവരങ്ങളാണ് ആദ്യം എത്തുക. 2018ലെയും 2019 ലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം കായംകുളം കൊച്ചുണ്ണിയാണ്. ഇത് മാത്രമല്ല മികവുറ്റ പ്രകടനം നടത്തിയ വേറെയും സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്.

കായംകുളം കൊച്ചുണ്ണി
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ആഗോളതലത്തില്‍ കിട്ടിയ കളക്ഷന്‍ കൂട്ടിയതിന് ശേഷമാണ് മലയാളത്തില്‍ നിന്നും രണ്ടാമത് നൂറ് കോടി നേടിയ ചിത്രമായി കായംകുളം കൊച്ചുണ്ണി മാറിയത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ഏറ്റവുമധികം സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. 1.94 കോടിയോളമായിരുന്നു ഇവിടെ നിന്നും ചിത്രം സ്വന്തമാക്കിയത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ ആനന്ദ് തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു കായംകുളം കൊച്ചുണ്ണിയില്‍ അണിനിരന്നത്.

ഞാന്‍ പ്രകാശന്‍
കായംകുളം കൊച്ചുണ്ണി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത് ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ ഞാന്‍ പ്രകാശനാണ്. ക്രിസ്തുമസിന് മുന്നോടിയായി 2018 ഡിസംബര്‍ 21 ന് റിലീസ് ചെയ്ത ഞാന്‍ പ്രകാശന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. നിലവില്‍ 1.82 കോടിയോളമാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഞാന്‍ പ്രകാശന്‍ വാരിക്കൂട്ടിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ 2 കോടി വരെ എത്താനുള്ള സാധ്യതയുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന് ശ്രീനിവാസനായിരുന്നു തിരക്കഥ ഒരുക്കിയത്. ആഗോള ബോക്‌സോഫീസില്‍ 55 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ ഞാന്‍ പ്രകാശന് കഴിഞ്ഞിരുന്നു. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇനിയും വ്യക്തമല്ല.

കുമ്പളങ്ങി നൈറ്റ്‌സ്
ഇതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തിരുത്തി കുറിക്കാന്‍ പോവുന്നൊരു സിനിമയായിരിക്കും കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം നവാഗതനായ മധു സി നാരായണനായിരുന്നു സംവിധാനം ചെയ്തത്. ഫെബ്രുവരി 7 ന് റിലീസ് ചെയ്ത സിനിമയ്ക്ക് ഇപ്പോഴും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് മൂവിയായി മാറിയിരിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് അതിവേഗം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി സ്വന്തമാക്കിയിരുന്നു. നിലവില്‍ 1.67 കോടിയാണ് സിനിമയുടെ കളക്ഷന്‍. കേവലം 32 ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. ഇനി വരാനുള്ള ദിവസങ്ങളില്‍ അത് വലിയൊരു തുകയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ആട് 2
ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടെത്തിയ ചിത്രമാണ് ആട് 2. ആദ്യ ഭാഗം തിയറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും രണ്ടാം ഭാഗമിറക്കി ഞെട്ടിച്ചിരുന്നു. 2017 ലെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 1.67 കോടിയോളം സ്വന്തമാക്കിയിരുന്നു.

വരത്തന്
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച സിനിമയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മി നായികയായിട്ടെത്തിയ ചിത്രം 2018 ഹിറ്റായ സിനിമകളില്‍ ഒന്നായിരുന്നു. ബോക്‌സോഫീസില്‍ നിന്നും നല്ലൊരു തുക കണ്ടെത്തിയതിന് ശേഷമായിരുന്നു സിനിമ പ്രദര്‍ശനം അവസാനിപ്പിച്ചത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 1.54 കോടിയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. സെപ്റ്റംബര്‍ 20 നായിരുന്നു വരത്തന്റെ റിലീസ്. വരത്തന് പിന്നാലെ എത്തിയ ഫഹദ് ഫാസില്‍ ചിത്രങ്ങളെല്ലാം ബോക്‌സോഫീസിനെ തകര്‍ത്ത് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











