For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം സഹോദരി എന്ന് വിളിച്ചു, പിന്നെ പ്രണയമായി; ഭർത്താവുമായി ഒരു മാജിക് റിലേഷൻ ഉള്ളതായി നടി ആത്മീയ രാജന്‍

  |

  പൃഥ്വിരാജ് പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ കോള്‍ഡ് കേസ് അടുത്തിടെയാണ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നടി ആത്മീയ രാജനും ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് വിവാഹിതയായ ആത്മീയയുടെ വിവാഹശേഷം റിലീസിനെത്തിയ സിനിമ കൂടിയാണ് കോള്‍ഡ് കേസ്.

  ഭര്‍ത്താവ് സനൂപിനെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ ഇതിനകം പലയാവര്‍ത്തി നടി പറഞ്ഞ് കഴിഞ്ഞു. വീണ്ടും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹം ലളിതമാക്കാന്‍ ആഗ്രഹിച്ചതിനെ കുറിച്ചും കൊവിഡ് കാരണം അങ്ങനെ തന്നെ സംഭവിച്ചതിനെ കുറിച്ചും പറയുകയാണ് നടിയിപ്പോള്‍.

  ഹായ് സിസ്സി എന്നായിരുന്നു സനൂപിന്റെ മെസേജുകളുടെയെല്ലാം തുടക്കം. ഞങ്ങള്‍ ആങ്ങളയും പെങ്ങളും പോലുള്ള സ്‌നേഹമായിരുന്നു. മനംകൊണത്തി പറവൈ എന്ന എന്റെ ആദ്യത്തെ സിനിമ കണ്ട് ആശംസ അറിയിക്കാനായി അയച്ച മെസേജിലൂടെയാണ് സനൂപ് എന്നിലേക്ക് എത്തുന്നത്. സത്യം പറഞ്ഞാല്‍ അദ്ദേഹം എന്റെ സീനിയറായി കോളേജില്‍ പഠിച്ചതാണ്. പക്ഷേ എനിക്ക് അറിയുക പോലുമില്ലായിരുന്നു.

  എന്തോ മാജിക് റിലേഷന്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ വളരെ അടുത്ത ആരെയോ പോലെ, പക്ഷേ അതിന് സൗഹൃദത്തിനപ്പുറം അര്‍ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ നാട്ടുകാരനാണ്. ഏത് ആവശ്യത്തിനും കൂടെ ഉണ്ടാകും. എന്നൊരു ഉറപ്പ്, പക്ഷേ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നൊക്കെ ഒരു ബ്രേക്ക് എടുത്തു. കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുക മാത്രമായിരുന്നു ലക്ഷ്യം. ആ സമയത്ത് സനൂപ് എവിടെയാണ് എന്നൊന്നും ഞാന്‍ അന്വേഷിച്ചതേയില്ല.

  തിരിച്ചും അന്വേഷണമൊന്നും വന്നില്ല. പിന്നീട് ഞങ്ങള്‍ കണ്ടുമുട്ടുന്നത് 2017 ലാണ്. ആ സൗഹൃദം വളര്‍ന്ന് പ്രണയമായി. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ എത്തി. കണ്ണൂര്‍ തന്നെയാണ് സനൂപിന്റെ വീട്. 2019 മാര്‍ച്ചില്‍ തന്നെ സനൂപിന്റെ വീട്ടുകാര്‍ വന്ന് വാക്കാല്‍ ഉറപ്പിച്ചതാണ്. ശരിക്കും പറഞ്ഞാല്‍ രണ്ട് വര്‍ഷത്തോളം ഒരുക്കത്തിന് സമയം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രണ്ട് പേരും അവസാന നിമിഷ ഒരുക്കത്തിന്റെ ആളുകളാണ്.

  അതുകൊണ്ട് തന്നെ തുടക്കം മുതല്‍ പ്ലാന്‍ ചെയ്യുന്ന പരിപാടി ഉണ്ടായിരുന്നില്ല. സിംപിള്‍ വിവാഹം അത്രയേ മനസില്‍ ഉണ്ടായിരുന്നുള്ളു. കൊവിഡ് വന്നതോടെ ആകെ അങ്കലാപ്പിലായി പോയി. സിംപിള്‍ വിവാഹമെന്നത് ഞാന്‍ ചെറുപ്പം മുതലേ പ്ലാന്‍ ചെയ്തതാണ്. പക്ഷേ വീട്ടില്‍ അവസാനത്തെ വിവാഹമായത് കൊണ്ട് കുറച്ച് കൂടി ആഘോഷമായി നടത്തണമെന്നായിരുന്നു എല്ലാവര്‍ക്കും. എങ്കിലും എന്റെ തീരുമാനത്തിന് അവസാനം എല്ലാവരും സമ്മതിച്ചു.

  അര്‍ജുനുമായി പ്രണയത്തിലായപ്പോള്‍ ഞാനാകെ ആവശ്യപ്പെട്ടത് ഈയൊരു കാര്യമാണ്; വെളിപ്പെടുത്തലുമായി നടി ദുര്‍ഗ കൃഷ്ണ

  Actress Athmeeya reception video

  ഒരു രക്തഹാരം അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും എന്നായിരുന്നു എന്റെ മനസില്‍. പക്ഷേ അതിലും ചെറിയ കോംപ്രമൈസുകള്‍ നടത്തിയാണ് വിവാഹം നടന്നത്. പിന്നെ കൊവിഡ് കാലമായത് കൊണ്ട് ഒരുപാട് വലിയ കല്യാണം വച്ച് ആര്‍ഭാടം ആക്കേണ്ടിയിരുന്നില്ല എന്നത് വലിയൊരു ആശ്വാസമാണ്. സത്യം പറഞ്ഞാല്‍ കൊവിഡ് കാലത്തെ കല്യാണം കൊണ്ടുള്ള ഒരാനുഗ്രഹം അതായിരുന്നു എന്നും ആത്മീയ പറയുന്നു.

  റിമി ടോമിയുമായി നാത്തൂന്‍ പോരില്ലാത്തതിന് കാരണമുണ്ട്; കല്യാണത്തിന് ചട്ടയും മുണ്ടും വന്നതിനെ കുറിച്ചും മുക്ത

  Read more about: actress നടി
  English summary
  Cold Case Movie Fame Athmiya Rajan Opens Up Hubby Sanoop And Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X