ഇളയരാജയുടെ ചങ്ക് തകർന്ന ആ വിളി എസ്പിബി കേട്ടില്ല, വാക്കുകൾ ഇന്ന് വേദനയാകുന്നു
സംഗീതം പോലെ പരിശുദ്ധമായിരുന്നു എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റേയും സംഗീത സംവിധായകൻ ഇളയരാജയുടേയും സൗഹൃദം. ഇന്ത്യൻ സംഗീത ചരിത്രത്തിൽ തന്നെ അത്യപൂർവ്വ ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇളയരാജയുടെ സ്വന്തം ബാലുവാണ് എസ്പിബി. സംഗീതം ചേർത്ത് വെച്ച സൗഹൃദമായിരുന്നു ഇവരുടേത്. ഒടുവിൽ ശബ്ദം ബാക്കിയാക്കി ഭൂമിയിൽ നിന്ന് വിട ചെല്ലിയിരിക്കുകയാണ് പ്രിയ എസ്പിബി.
സംഗീത ട്രൂപ്പിൽ ആരംഭിച്ച ബന്ധമായിരുന്നു എസ്പിബിയുടേയും ഇളരാജയുടേയും. ഇളയരാജ ഹാർമോണിയ സംഗീതത്തിൽ നിരവധി ഗാനങ്ങളായിരുന്നു എസ്പിബി ആലപിച്ചത്. രാജ, ബാലു കൂട്ട്കെട്ട് ഒന്നിച്ചതോടെ ഇന്ത്യൻ സിനിമ സംഗീത ലോകത്ത് മറ്റൊരു ചരിത്ര ജനിക്കുകയായിരുന്നു. പിന്നീട് രാജയുടെ താളത്തിന്റെ സ്ഥിരം ശബ്ദമായി എസ്പിബി മാറുകയായിരുന്നു. സഹപ്രവർത്തകർക്കിടയിലുള്ള സൗഹൃദമായിരുന്നില്ല ഇളയരാജയുടേതും എസ്പിബിയുടേയും. അതിനപ്പുറമുള്ള ഹൃദയം കൊണ്ടുളള ബന്ധമായിരുന്നു. ഇവരുടെ പിണക്കവും ഇണക്കവും സ്നേഹവും പരിഭവവുമെല്ലാം പ്രേക്ഷകർ തെളിഞ്ഞ ദൃഷ്ടിയിൽ കണ്ടതാണ്.

ഇളയരാജയുടെ സംഗീതത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലിപ്പിച്ച സംഗീതഞ്ജൻ എസ്പിബിയാണ്. രാജ ഇണമിട്ട 2000 ൽ അധികം ഗാനങ്ങളാണ് എസ്പിബി പാടിയത്. ഇവയെല്ലാം എവർഗ്രീൻഹിറ്റ് ഗാനങ്ങളുമാണ് . ഇന്ത്യൻ സംഗീത ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണിത്. സംഗീതത്തെ ചൊല്ലിയായിരുന്നു ഇരുവരുടെ പിണക്കം. എന്നാൽ ആ പിണക്കം തീരാനും അതേ സംഗീതം തന്നെ മതിയായിരുന്നു. റോയൽറ്റിയുടെ പേരിൽ അവസാനകാലത്തുണ്ടായ താളപ്പിഴ പോലും ഏറെ നീണ്ടുനിന്നില്ല

കൊവിഡ് ബാധയെ തുടർന്ന് എസ്പിബി ആശുപത്രിയിൽ കഴിയവെ പ്രിയ ചങ്ങാതി അഭിസംബോധന ചെയ്ത ഇളയരാജ പങ്കുവെച്ച് വീഡിയേ കാണികളിൽ തീരാവേദന സൃഷ്ടിച്ചിരുന്നു. വാക്കുകളിൽ അപ്പുറം ആ മുഖത്ത് നിന്ന് സങ്കടം വായിച്ചെടുക്കാമായിരുന്നു. ബാലു നീ തിരികെ വരൂ. നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. നമ്മുടെ ജീവിതം സിനിമയിൽ ആരംഭിച്ചതല്ല. സിനിമയിൽ അവസാനിച്ച് പോകുന്നതുമില്ല. ഏതൊക്കെയോ കച്ചേരികളിൽ ഒരുമിച്ച് ആരംഭിച്ച സംഗീതം നമ്മുട ജീവിതവും ജീവിക്കാനുള്ള കാരണവുമാകുകയായിരുന്നു. സംഗീതത്തിൽ നിന്ന് സ്വരങ്ങൾ എങ്ങനെ വേർപിരിയാത നിൽക്കുന്നുവ അങ്ങനെയായിരുന്നു നമ്മുടെ സൗഹൃദവും. നമ്മൾ തർക്കിച്ച സമയത്ത് പോലും ആ സൗഹൃദം നമ്മെ വിട്ട് പോയില്ല അതിനാൽ നീ തിരിച്ച വരാൻ പ്രാർഥിക്കുന്നു. ങ്ങനെ സംഭവിക്കുമെന്ന് എന്റെ ഉള്ളം പറയുന്നു. അതിനായി ഞാൻ പ്രാർഥിക്കുന്നു- ഇളയരാജ അന്ന് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

എസ് പിബി- ഇളയരാജ പിണക്കം ഇന്ത്യൻ സംഗീത ലോകത്തെ ഏറെ പിടിച്ചുലച്ചിരുന്നു. പാാട്ടുകളുടെ പകർപ്പ് അവകാശമായിരുന്നു ഇവരുടേയും സൗഹൃദത്തിന്റ താളം തെറ്റിച്ചത്. എന്നാൽ എസ്പിബിയുടെ സ്നേഹത്തിന് മുന്നിൽ ഇളയരാജയ്ക്ക് അധികം പിടിച്ച് നിൽക്കാന് കഴിഞ്ഞിരുന്നില്ല. തന്റെ പാട്ടുകൾ അനുമതിയില്ലാതെ സ്റ്റേജ് ഷോകളിൽ പാടരുതെന്ന് ഇളയരാജ പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെയാണ് എസ്പിബി കേട്ടത്. റോയൽറ്റിയെ കുറിച്ച്
താന്‍ അജ്ഞനായിരുന്നുവെന്നും ഇളയരാജയുടെ പാട്ടുകള്‍ ഇനി സ്റ്റേജില്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

ഇളയരാജയുടെ 76ാം പിറന്നാൾ സൗഹൃദ സംഗമത്തിനും വേദിയാവുകയായിരുന്നു. ഇളയരാജ തന്നെയാണ് പിണക്കം മറന്ന് തന്റെ പ്രയതോഴനെ ചേർത്ത് പിടിച്ചത്. അന്ന് ആ വേദിയിൽ രണ്ട് വർഷത്തോളം നീണ്ടു നിന്ന് പിണക്കം അവസാനിക്കുകയായിരുന്നു. മറ്റൊരു ചരിത്ര നിമിഷത്തിനായിരുന്നു അന്ന് പ്രേക്ഷകർ സാക്ഷിയായത്. രാജയുടെ സംഗീതത്തെ അനാഥമാക്കി കൊണ്ടാണ് ഇന്ന് എസ്പിബി യാത്രയായിരിക്കുന്നത്.


Click it and Unblock the Notifications