ഹിറ്റ് സംവിധായകന്മാരുടെ തിരിച്ച് വരവ്! ഇതുവരെ കണ്ടതല്ല, ഇനി കാണാന്‍ ഇരിക്കുന്നതാണ് പൂരം

പുതുമുഖ സംവിധായകന്മാരെ കൊണ്ട് മലയാള സിനിമ നിറഞ്ഞിരിക്കുകയാണ്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കി മാറ്റുന്ന ഒത്തിരി സംവിധായകന്മാരെയാണ് അടുത്ത കാലത്തായി കണ്ട് വരുന്നത്. അവരെ കുറിച്ചുള്ള വാര്‍ത്തകളാണ് കൂടുതലും. എന്നാല്‍ വര്‍ഷങ്ങളായി മലയാളത്തിന് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു.

സത്യന്‍ അന്തിക്കാട് മുതല്‍ ജോഷി വരെ നിരവധി സംവിധായകന്മാര്‍ തിരിച്ച് വരവിന്റെ പാതയിലാണിപ്പോള്‍. ഇക്കൊല്ലം റിലീസ് ചെയ്തതും ഇനി വരാനിരിക്കുന്നതുമായ നിരവധി സിനിമകളാണ് പ്രമുഖ സംവിധായകന്മാര്‍ ഒരുക്കുന്നത്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിരിച്ച് വരുന്ന സംവിധായകന്മാര്‍

ഏറെ കാലത്തിന് ശേഷം സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തിയ മികച്ച കുടുംബ ചിത്രം ഈ വര്‍ഷമായിരുന്നു പിറന്നത്. ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച ഞാന്‍ പ്രകാശന്‍ എന്ന മൂവിയായിരുന്നു ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയത്. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ സിനിമ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഞാന്‍ പ്രകാശന് ഉണ്ടായിരുന്നു. ഇനി മമ്മൂട്ടി നായകനായിട്ടെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

 തിരിച്ച് വരുന്ന സംവിധായകന്മാര്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജോഷിയും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെയായിരുന്നു ജോഷിയുടെ വരവ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും നിറഞ്ഞ് നിന്നു. ഇനി മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം കൂടി ജോഷിയുടെ സംവിധാനത്തില്‍ വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ജോഷി ഒരു സിനിമ ഒരുക്കുന്നതായി കഴിഞ്ഞ വര്‍ഷം വാര്‍ത്തകള്‍ വന്നിരുന്നു. ഈ സിനിമയാണോ ഇനി വരാനിരിക്കുന്നതെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

തിരിച്ച് വരുന്ന സംവിധായകന്മാര്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കുകയാണ് പ്രിയദര്‍ശന്‍. 2016 ല്‍ എത്തിയ ഒപ്പം എന്ന സിനിമയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ അവസാന ചിത്രം. ഇനി കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന ബ്രഹ്മാണ്ഡ സിനിമയാണ് വരാനിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും റിലീസ് ചെയ്യുന്നത്. ഒത്തിരിയധികം ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത്.

തിരിച്ച് വരുന്ന സംവിധായകന്മാര്‍

സംവിധായകന്‍ ഷാജി കൈലാസും തിരിച്ച് വരവിന്റെ പാതയിലാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്. സിംഹാസനം എന്ന സിനിമയിലൂടെ 2012 ലാണ് ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ചത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് സംയുക്തമായിട്ടാണ് കടുവയുമായി എത്തുന്നത്. രവി കെ ചന്ദ്രന്‍ ഛായാഗ്രാഹണം,

 തിരിച്ച് വരുന്ന സംവിധായകന്മാര്‍

പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ഭദ്രനും സിനിമയില്‍ സജീവമാവുകയാണ്. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും നായകന്മാരാവുന്ന ജൂതന്‍ എന്ന സിനിമയിലൂടെയാണ് ഭദ്രന്റെ തിരിച്ച് വരവ്. അതിനൊപ്പം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമയും വരികയാണ്. ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നതും ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ഒരു ലോറി ഡ്രൈവറായിട്ടാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. അടുത്തിടെയാണ് ഈ ചിത്രത്തെ കുറിച്ച് ഭദ്രന്‍ മനസ് തുറക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ഉടയോന്‍ ആണ് ഭദ്രന്‍ സംവിധാനം ചെയ്ത അവസാന ചിത്രം. 2005 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

തിരിച്ച് വരുന്ന സംവിധായകന്മാര്‍

വിനയനും സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ആകാശഗംഗ എന്ന ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന ആകാശഗംഗ 2 ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിനയന്റെ സിനിമ. നവംബര്‍ ഒന്നിന് ഈ സിനിമ റിലീസ് ചെയ്യും. പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി വിനയന്‍ ഒരുക്കുന്ന സിനിമ കൂടി വരും. വലിയ കാന്‍വാസിലൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇതെന്നാണ് അറിയുന്നത്.

തിരിച്ച് വരുന്ന സംവിധായകന്മാര്‍

മമ്മൂട്ടിയുടെ കുറ്റാന്വേഷണ പരമ്പരയായി ഒരുക്കിയ സിബിഐ സിനിമകളിലെ അഞ്ചാമത്തെ സിനിമയുമായിട്ടാണ് കെ മധു വരുന്നത്. ദുരൂഹമായ ചില കൊലാപാതകങ്ങളുമായിട്ടാണ് ഇത്തവണയും സിനിമ ഒരുങ്ങുന്നത്. എസ് എന്‍ സ്വാമി തന്നെയാണ് ഇത്തവണയും സിബിഐ കഥ ഒരുകക്കുന്നത്. ബാസ്‌കറ്റ് കില്ലിങിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നതെന്നാണ് അറിയുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കൊലപാതക രീതികളുമായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X